'ഇത് താന്‍ ഒറിജിനല്‍', മഹീന്ദ്രയോട് ജീപ്പ് കമാന്‍ഡര്‍- പുത്തന്‍ എസ് യു വിയുടെ ചിത്രങ്ങള്‍

First Published Jun 14, 2019, 6:22 PM IST

അടുത്ത കാലം വരെ ഇന്ത്യയില്‍ ജീപ്പെന്നാല്‍  മഹീന്ദ്രയാണ്, അതിനി ഏത് രൂപത്തിലാണെങ്കിലും ജീപ്പ് താരം  തന്നെ. മലയാളികളാണ് ജീപ്പിന്‍റെ വലിയ ആരാധകര്‍. മഹിന്ദ്ര ജീപ്പ് മോഡലുകളില്‍ ഏറെ ശ്രദ്ധ നേടിയ മോഡലാണ് കമാന്‍ഡര്‍. തൊണ്ണൂറുകളില്‍ മഹീന്ദ്ര അവതരിപ്പിച്ച ഈ വാഹനം ഒരുകാലത്ത് മലയോര ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും നിത്യസാനിധ്യമായിരുന്നു. ജീപ്പ് കമാന്‍ഡര്‍ എന്നായിരുന്നു നാട്ടുകാര്‍ ഈ മൂന്നുമുറി വാഹനത്തെ വിളിച്ചിരുന്നത്. കമാന്‍ഡറിന്‍റെ ഉല്‍പ്പാദനം മഹീന്ദ്ര അവസാനിപ്പിച്ചിട്ട് കുറച്ചുകാലമായി. എന്നാല്‍ ഇപ്പോഴിതാ ശരിക്കുള്ള ജീപ്പ് കമാന്‍ഡര്‍ ഇന്ത്യയില്‍ എത്തുകയാണെന്നാണ് പുതിയ വാര്‍ത്ത- ചിത്രങ്ങള്‍ കാണാം

ഒരുകാലത്ത് മലയോര ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും നിത്യസാനിധ്യമായിരുന്നു മഹീന്ദ്ര കമാന്‍ഡര്‍
undefined
കമാന്‍ഡറിന്‍റെ ഉല്‍പ്പാദനം മഹീന്ദ്ര അവസാനിപ്പിച്ചിട്ട് കുറച്ചുകാലമായി. എന്നാല്‍ ഇപ്പോഴിതാ ശരിക്കുള്ള ജീപ്പ് കമാന്‍ഡര്‍ ഇന്ത്യയില്‍ എത്തുകയാണെന്നാണ് പുതിയ വാര്‍ത്ത
undefined
കമാന്‍ഡറിന്‍റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കളായ ഐക്കണിക്ക് അമേരിക്കന്‍ വാഹനബ്രാന്‍ഡ് ജീപ്പ് പുതിയ മോഡല്‍ പുറത്തിറക്കാനൊരുങ്ങുകയാണ്
undefined
2017 ഷാൻഹായ്​ മോ​ട്ടോർ ഷോയിലാണ്​ ഈ എസ്​‍യുവിയുടെ ആദ്യ മാതൃക ജീപ്പ് അവതരിപ്പിച്ചത്​. യുന്തു കൺസെപ്​റ്റിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ വാഹനത്തിന്‍റെ ഡിസൈന്‍.
undefined
മൂന്ന്​ നിരകളായി ഏഴ്​ സീറ്റുകളുമുണ്ടാവും. സെവൻ സ്ലോട്ട്​ ഗ്രില്ലും ആങ്കുലർ വീൽ ആർച്ചുകളും എൽ.ഇ.ഡി ടെയിൽഗേറ്റുമൊക്കെ പ്രത്യേകതകളാണ്.
undefined
ലോഞ്ചിട്ട്യൂട്​, ലിമിറ്റഡ്​, ഓവർലാൻഡ്​, സമ്മിറ്റ്​ എന്നീ നാല്​ വേരിയൻറുകളില്‍ ടുവീൽ ഡ്രൈവ്, ഫോർ വീല്‍ മോഡലുകളിലായിരിക്കും വാഹനം വിപണിയിലെത്തുക
undefined
ചൈനയിൽ പുറത്തിറങ്ങുന്ന വാഹനത്തിന് 2 ലീറ്റർ പെട്രോൾ എൻജിനാണ് ഹൃദയം. 270 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും
undefined
2021ൽ വാഹനം ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
undefined
click me!