മോഹവിലയില്‍ എത്തുന്ന പുത്തന്‍ ബുള്ളറ്റിന്‍റെ ചിത്രങ്ങള്‍ പുറത്ത്!

First Published Apr 29, 2020, 2:37 PM IST

പുറത്തിറങ്ങാനൊരുങ്ങുന്ന റോയൽ എൻഫീൽഡ് മെറ്റിയറിന്‍റെ കാത്തിരിപ്പിലാണ് വാഹന പ്രേമികള്‍.  പുതിയ മോട്ടോര്‍സൈക്കിളിന് ‘മീറ്റിയോര്‍ 350 ഫയര്‍ബോള്‍’ എന്ന പേരായിരിക്കും നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആ ചിത്രങ്ങള്‍ കാണാം 

യുവാക്കളെ ആകർഷിക്കുന്ന ക്ലാസിക്ക് രൂപഗുണവും മോഡേൺ ലുക്കും ഒരുപോലെ ചേർത്ത കൂടുതൽ സ്പോർട്ടിയായ ഡിസൈന്‍.
undefined
പുതിയ ബിഎസ് 6 നിലവാരത്തിലുള്ള 350 സിസി എൻജിൻ. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും.
undefined
ക്രൂസർ ബൈക്കിന് ചേർന്ന ഡിസൈൻ. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറും കൂടാതെ ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസും
undefined
ഉരുണ്ട ഹെഡ്‍ലാംപ്, എല്‍ഇഡി ഡിആര്‍എല്‍. ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, പുതിയ രുപത്തിലുള്ള ടെയിൽ ലാംപ്. സ്പ്ലിറ്റ് സീറ്റാണ്. യുഎസ്ബി ചാർജർ, റിയല്‍ ടൈം മൈലേജ് തുടങ്ങിയ സൗകര്യങ്ങളുള്ള മീറ്റർ കൺസോള്‍.
undefined
പുതിയ ജെ1ഡി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മാണം. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ വൃത്താകൃതിയുള്ള ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, ഉരുണ്ട ടെയ്ല്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ്
undefined
1.68 ലക്ഷം രൂപയായിരിക്കും വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. ചില ആക്‌സസറികള്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും ഈ വില. ഓപ്ഷണല്‍ ആക്‌സസറി എന്ന നിലയില്‍ 1,750 രൂപ വില വരുന്ന ടിന്റഡ് ഫ്‌ളൈസ്‌ക്രീന്‍ നല്‍കിയേക്കും
undefined
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് ഓട്ടോമൊബൈല്‍ ഇന്‍ഫിനിറ്റി. ഒറ്റനോട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് എക്‌സുമായി സാമ്യുള്ള ഡിസൈനാണ് മീറ്റിയോര്‍ 350 ഫയര്‍ബോളിനുള്ളത്.
undefined
ബെനലി ഇംപീരിയാലെ 400, ജാവ 42 എന്നിവയായിരിക്കും എതിരാളികള്‍.
undefined
click me!