ഇന്ത്യൻ വാഹന വിപണിയിൽ ഹൈബ്രിഡ് കാറുകൾക്ക് പ്രിയം വർദ്ധിക്കുന്നു. വിലക്കുറവും റേഞ്ച് ടെൻഷനില്ലാത്തതും ഹൈബ്രിഡ് കാറുകളെ ആകർഷകമാക്കുന്നു. പുതിയ ഹൈബ്രിഡ് മോഡലുകൾ വിപണിയിലെത്താൻ ഒരുങ്ങുന്നു.
കുറച്ചു കാലമായി ഇന്ത്യൻ വാഹന വിപണിയിലെ ട്രെൻഡ് മാറുകയാണ്. മുമ്പ് കമ്പനികൾ പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള മത്സരത്തിലായിരുന്നു.
210
ഹൈബ്രിഡ് ട്രെന്‍ഡ്
ഇപ്പോൾ മിക്ക ബ്രാൻഡുകളും ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പുതിയ പ്രവണത വ്യക്തമായി കാണാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി.
310
ടെൻഷൻ ഫ്രീ
ഹൈബ്രിഡ് കാറുകൾക്ക് ഇലക്ട്രിക് കാറുകളേക്കാൾ വിലകുറവാണ്. ദീർഘദൂര യാത്രകളിൽ റേഞ്ച് ടെൻഷനുകൾ ഇല്ലാതാക്കുന്നവയുമാണ്. ഇത് ദൈനംദിന ആവശ്യങ്ങൾക്ക് മികച്ചതായി മാറുന്നു.
410
നിരവധി മോഡലുകൾ
ഇപ്പോൾ നിരവധി കമ്പനികൾ അവരുടെ വിവിധ ഹൈബ്രിഡ് മോഡലുകളുമായി ഇന്ത്യൻ വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നുണ്ട്.
510
അഞ്ച് പുതിയ ഹൈബ്രിഡ് കാറുകൾ
ഇതാ, വരുന്ന എട്ട് മുതൽ 12 മാസത്തിനുള്ളിൽഇന്ത്യൻ റോഡുകളിൽ എത്താൻ പോകുന്ന അഞ്ച് പുതിയ ഹൈബ്രിഡ് എസ്‌യുവികളെ പരിചയപ്പെടാം.
610
മാരുതി സുസുക്കി എസ്ക്യൂഡോ
മാരുതി സുസുക്കി സെപ്റ്റംബർ 3 ന് പുതിയ ഇടത്തരം എസ്‌യുവി പുറത്തിറക്കും. മാരുതി Y17 എന്ന കോഡുനാമത്തിൽ ഒരുങ്ങുന്ന ഈ മോഡൽ എസ്‌കുഡോ എന്നാണ് നിലവിൽ അറിയപ്പെടുന്നത്. ഇത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 1.5 ലിറ്റർ പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ്, സിഎൻജി ഓപ്ഷനുകളുമായാണ് എസ്‍ക്യുഡോ വരുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുമായി ഇത് നേരിട്ട് മത്സരിക്കും.
710
മഹീന്ദ്ര XUV 3XO ഹൈബ്രിഡ്
മഹീന്ദ്ര ആൻഡ് മഹീന്ദ്ര എൻയു ഐക്യു പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന XUV 3XO ഹൈബ്രിഡ് കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ്. ഇത് 2026 ൽ പുറത്തിറക്കും.
810
പുതിയ റെനോ ഡസ്റ്റർ
റെനോയും വലിയൊരു നീക്കം നടത്തുകയാണ്. 2026 ൽ കമ്പനി പുതിയ ഡസ്റ്റർ ഹൈബ്രിഡ് പുറത്തിറക്കും. സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളും 1.6 ലിറ്റർ പെട്രോൾ എഞ്ചിനും ഇതിൽ ഉൾപ്പെടുത്താം.
910
ഹോണ്ട എലിവേറ്റ് ഹൈബ്രിഡ്
ഹോണ്ട തങ്ങളുടെ ജനപ്രിയ സിറ്റിയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ എസ്‌യുവികളിലേക്കും വ്യാപിപ്പിക്കാൻ പോകുന്നു. രാജസ്ഥാനിലെ തപുകര പ്ലാന്‍റിൽ പ്രാദേശികമായി നിർമ്മിക്കുന്ന ഹോണ്ട എലിവേറ്റ് ഹൈബ്രിഡ് 2026 ൽ കമ്പനി പുറത്തിറക്കും.
1010
മാരുതി സുസുക്കി ഫ്രോങ്ക്സ് ഹൈബ്രിഡ്
ഏറ്റവും രസകരമായ ഓഫർ മാരുതിയുടെ ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ് ഹൈബ്രിഡ് ആയിരിക്കും. 2026 ൽ പുറത്തിറങ്ങുന്ന ഈ മോഡൽ കമ്പനി സ്വന്തമായി വികസിപ്പിച്ച സീരീസ് ഹൈബ്രിഡ് എഞ്ചിനുമായി വരും. 1.2 ലിറ്റർ Z12E പെട്രോൾ എഞ്ചിനും ബാറ്ററി ചാർജ് ചെയ്യാൻ മാത്രം പെട്രോൾ എഞ്ചിൻ പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോറുകളും ഇതിൽ ഉണ്ടാകും. ഫ്രോങ്ക് ഹൈബ്രിഡിന് 35 മുതൽ 40 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.