അതിര്‍ത്തികടക്കാന്‍ ചൈനീസ് ഭീമന്‍, ആകാംക്ഷയില്‍ ഇന്ത്യന്‍ വാഹനലോകം!

First Published Sep 18, 2020, 10:18 AM IST

ഗ്ലോസറ്ററിനെ ഒക്ടോബര്‍ ആദ്യവാരം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അത്യാധുനിക സാങ്കേതിക വിദ്യകളുമായെത്തുന്ന മോഡലിനെ ആകാംക്ഷയോടെയാണ് വാഹനലോകം ഉറ്റുനോക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവി എന്ന ഖ്യാതിയോടെയാവും എംജി ഗ്ലോസ്റ്റർ ഇന്ത്യയിലെത്തുക. അടുത്ത തലമുറ ഓട്ടോമോട്ടീവ് ടെക്നോളജികളാണ് വാഹനത്തിൽ അവതരിപ്പിക്കുന്നത്. വോൾവോ, ജീപ്പ് ചെറോക്കി തുടങ്ങിയ വാഹനങ്ങളിൽ കാണുന്ന ഫ്രണ്ട് കൊളിഷൻ ഡിറ്റക്ഷൻ സിസ്റ്റം, ബെൻസിലും ലാൻഡ് റോവറുകളിലും കാണുന്ന അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ സിസ്റ്റം, ഓട്ടോ പാർക്കിങ് തുടങ്ങി ലക്ഷ്വറി സെഗ്മെന്റുകളിൽ മാത്രം കാണുന്ന ഫീച്ചറുകളും വാഹനത്തിലുണ്ടാകും.
undefined
ഇതുവരെ ഈ ശ്രേണിയില്‍ ആരും നല്‍കിയിട്ടില്ലാത്ത സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് ഈ വാഹനം എത്തുക. ഈ വാഹനത്തെ മറ്റ് എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിലെ അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ്. അപകടം മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്) ഇത് വാഹനത്തില്‍ തന്നെ ബാഡ്‍ജ് ചെയ്തിട്ടുണ്ട്.
undefined
സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാവും ഗ്ലോസ്റ്റർ. അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, വലിയ ഹെക്‌സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്‌പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകള്‍ എന്നിവ മാക്‌സസ് ഡി90-യില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണ്.
undefined
ഐസ്മാർട്ട് സാങ്കേതികവിദ്യയുള്ള 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, കൂൾഡ് ഹീറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ എന്നിവയോടൊപ്പം മറ്റനേകം സവിശേഷതകളും കമ്പനി ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
എംജിയുടെ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 218എച്ച്പി കരുത്തും 420 എന്‍എം ടോര്‍ഖും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള 8-സ്പീഡ് അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍റെ അകമ്പടിയോടെ ഈ എൻജിൻ വാഹനത്തിലെത്തിയേക്കാം. പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ എസ്‌യുവി നിലവില്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ ഗ്ലോസ്റ്ററിനായി കമ്പനി തന്നെ വികസിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിൽ വാഹനം വരുമെന്നാണ് റിപ്പോർട്ടുകൾ.
undefined
ആറ് സീറ്റർ, ഏഴ് സീറ്റർ ഫോർമാറ്റുകളിൽ ഗ്ലോസ്‌റ്റർ പ്രീമിയം എസ്‌യുവി വിപണിയിലെത്തും. നീളമേറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ലോംഗ് ഹുഡ്, ഒരു വലിയ ക്രോം ഗ്രിൽ എന്നിവ മുൻവശത്തും ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ടെയിൽ‌ ലൈറ്റുകൾ പിൻവശത്തും ഇടംപിടിക്കുന്നു.
undefined
മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു പ്രത്യേകത. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസും ആണ് വാഹനത്തിന്റെ അളവുകൾ.
undefined
2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ എം‌ജി മോട്ടോഴ്‍സ് അവതരിപ്പിച്ച ഈ ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി ഇന്ത്യയിലെ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ നിരവധി തവണ പുറത്തുവന്നിരുന്നു. ഔദ്യോഗിക അവതരണത്തിനു മുന്നോടിയായി വാഹനം ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി എന്നാണ് സൂചനകള്‍
undefined
എംജി ഗ്ലോസ്‌റ്റർ ഏഴ് സീറ്റർ എസ്‌യുവിക്ക് ചൈനീസ് വിപണിയിൽ 17 ലക്ഷം മുതൽ 27 ലക്ഷം വരെയാണ് വില. എംജി മോട്ടോർസിന്റെ ഇന്ത്യയിലെ മുൻനിര മോഡലായാണ് സ്ഥാനംപിടിക്കുന്ന ഗ്ലോസ്റ്ററിന് ഏകദേശം 40 ലക്ഷം രൂപയാണ് ഇന്ത്യയില്‍ എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.
undefined
ഇന്ത്യയില്‍ പ്രധാനമായും ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആൾട്രൂറാസ് G4 തുടങ്ങിയവരാകും ഗ്ലോസ്റ്ററിന്‍റെ മുഖ്യ എതിരാളികള്‍.
undefined
click me!