ഗുജറാത്ത് വഴിയെത്തിയ ചൈനക്കാരന്‍ ചങ്ക് തകര്‍ക്കുമോ? ഭയന്ന് കമ്പനികള്‍!

First Published Jun 28, 2019, 11:39 AM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍റെ ഐക്കണിക് മോഡലായ എം ജി ഹെക്ടര്‍ എസ്‍യുവി വിപണിയില്‍ എത്തിക്കഴിഞ്ഞു.  കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചെത്തുന്ന വാഹനത്തിന്‍റെ വില അറിഞ്ഞതിലുള്ള അമ്പരപ്പിലാണ് ഇന്ത്യന്‍ വാഹനലോകം.  ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്ന വിശേഷണത്തോടെ 12.18 ലക്ഷം മുതൽ 16.88 ലക്ഷം എന്ന സെഗ്മെന്‍റിലെ അതിശയിപ്പിക്കുന്ന വിലയിലെത്തുന്ന ഹെക്ടറിന്‍റെ വിശേഷങ്ങള്‍.

പരിധികളില്ലാത്ത വാഗ്ദാനങ്ങള്‍ - അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്
undefined
വേരിയന്‍റുകള്‍ - സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകള്‍
undefined
വലിപ്പം - ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവി. 4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും. വീല്‍ബേസ് 2,750 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm.
undefined
ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷി. 547 ലിറ്ററാണ് ബൂട്ട്
undefined
കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് ഇന്ത്യയില്‍. ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിര്‍മ്മാണം
undefined
എഫ്‌സിഎയില്‍ നിന്നും കമ്പനി കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.
undefined
ദേവന്‍റെ പേര് - ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്.
undefined
പനോരമിക് സണ്‍റൂഫ്
undefined
ഐ-സ്‍മാര്‍ട് - മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യ
undefined
പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും.
undefined
വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങള്‍
undefined
1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍
undefined
ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രം
undefined
click me!