"കൊഞ്ചൊണ്ട്, വീഞ്ഞൊണ്ട്, ഉല്ലസിക്കാന്‍ കന്യകാസംഘമൊണ്ട്.." ഇതാ കിമ്മിന്‍റെ 'സ്വർഗ്ഗത്തീവണ്ടി'!

First Published May 1, 2020, 3:31 PM IST

ട്രെയിനുകളോട് അതിയായ പ്രിയമാണ് സ്വേച്ഛാധിപതികളിൽ പലർക്കും. അവനവനു മാത്രം യാത്ര ചെയ്യാനായി കോടികള്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന ആ റെയിൽരഥങ്ങൾ മിക്കവാറും ഉരുളുന്ന രാജകൊട്ടാരങ്ങൾ തന്നെയാകും. ഹിറ്റ്‍ലറും മുസ്സോളിനിയുമൊക്കെ ഇത്തരം ലക്ഷ്വറി ട്രെയിനുകളുടെ ഉടമകളായിരുന്നു. ഉത്തരകൊറിയന്‍ രാഷ്‍ട്രത്തലവന്‍ കിം ജോങ് ഉന്നിനുമുണ്ട് അത്തരമൊരു ട്രെയിന്‍. ഇതാ കിമ്മിന്‍റെ പച്ചത്തീവണ്ടിയുടെ ചിത്രവിശേഷങ്ങള്‍. 

ഉത്തരകൊറിയയെ ഉറ്റുനോക്കുന്ന ലോകത്തിനു മുന്നിൽ, കിം ജോങ് ഉൻ എന്ന രാഷ്ട്രത്തലവനെ ഓർമിപ്പിക്കുന്ന ഒരേയൊരു തെളിവ് അവരുടെ ഉപഗ്രഹകണ്ണുകളിൽ തെളിയുന്ന അദ്ദേഹത്തിന്റെ 'കാക്കിപ്പച്ച'ത്തീവണ്ടി മാത്രമാണ്. ലോകത്തിലെ ഒട്ടുമിക്ക ആഡംബരങ്ങൾ എല്ലാം സമ്മേളിച്ചിരിക്കുന്ന, ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളുടെ സംഗമകേന്ദ്രമായ ആ കവചിത വാഹനത്തെ വലിച്ചുകൊണ്ടുപോകാൻ രണ്ട് എഞ്ചിനുകൾ വേണമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
undefined
മൂന്നു തീവണ്ടികളുടെ ഒരു വ്യൂഹമായിട്ടാണ് കിമ്മിന്റെ യാത്ര. മുന്നിലോടുന്ന താരതമ്യേന നീളം കുറഞ്ഞ അകമ്പടി ട്രെയിൻ, ട്രാക്കിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ വേണ്ടിയാണ് ഓടുന്നത്. നടുക്കാണ് ഇരുപതോളം ബോഗികളുള്ള കിമ്മിന്റെ പച്ചത്തീവണ്ടി ഓടുക. അതിനും പിന്നാലെയായി, സുരക്ഷാ ഓഫീസർമാരെയും, അദ്ദേഹത്തിന്റെ മറ്റു സ്റ്റാഫിനെയും ഒക്കെ കൊണ്ട് പിന്നാലെ പായും.
undefined
മൂന്നു തീവണ്ടികളും ഇരുപതു മിനിട്ടുതൊട്ട്, ഒരു മണിക്കൂർ വരെ ഗ്യാപ്പിട്ടാണ് ഓടുക. യാത്ര തുടങ്ങുന്നതിന് 24 മണിക്കൂർ മുമ്പുതന്നെ വണ്ടി പോകുന്ന പ്രദേശം പൂർണ്ണമായും ഒഴിപ്പിക്കും പൊലീസ്. ചൈന, റഷ്യ, യൂറോപ്പ് എന്നിങ്ങനെ ഒരുവിധം പ്രദേശങ്ങളിലേക്കൊക്കെ ഉത്തരകൊറിയയിൽ നിന്ന് ഈ തീവണ്ടിയിൽ ചെന്നെത്താൻ സാധിക്കുമെന്നാണ് സങ്കൽപം.
undefined
ഇരുപതിലധികം ബോഗികളുണ്ട് ഈ തീവണ്ടിക്ക്. അതിനുള്ളിൽ കോറൽ പിങ്ക് നിറമുള്ള സോഫകൾ നിരത്തിയ ലോഞ്ചുകളുണ്ട്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഓഫീസ്കോൺഫറൻസ് റൂം ബോഗിയുണ്ട്. സാറ്റലൈറ്റ് ടെലിവിഷനും മറ്റുമുള്ള ഒരു ഡ്രോയിങ് റൂം ബോഗിയും, കോണ്ടിനെന്റൽ സ്റ്റൈലിൽഉന്നതനിലവാരത്തിലുള്ള ഭക്ഷണം നിർമിച്ച് വിതരണം ചെയ്യാൻ പര്യാപ്തമായ ഒരു പാൻട്രി കാർ എന്നിവയും ഈ തീവണ്ടിയുടെ ഭാഗമാണ്.
undefined
ഈ തീവണ്ടിക്കുള്ളിൽ കിമ്മിന്റെ സ്വകാര്യ മെഴ്സിഡസ് ലിമോസിനും കയറ്റാനുള്ള സംവിധാനമുണ്ട്. ഒരു ബോഗി അദ്ദേഹത്തിന്റെ പേഴ്സണൽ ജക്കൂസിക്ക് വേണ്ടിയുള്ളതാണ്. അവിടെയാണ് അദ്ദേഹത്തിന്റെ പതിവ് നീരാട്ട്.
undefined
നുരയുന്ന വീഞ്ഞും, പിടക്കുന്ന കൊഞ്ചും, സുന്ദരികളായ ട്രെയിൻ ഹോസ്റ്റസ്സുമാരും ഈ സ്വർഗതീവണ്ടിയുടെ മറ്റു പ്രത്യേകതകളാണ്. ബർഗണ്ടി, ബോർദ്യു, ഹെന്നസ്സി തുടങ്ങിയ വിലകൂടിയ ബ്രാൻഡുകളുടെ വീഞ്ഞുകൾ കിമ്മിന് വേണ്ടി ഈ തീവണ്ടിയിൽ ശേഖരിച്ചിട്ടുണ്ട്. ക്രിസ്റ്റൽ ഷാംപെയ്നും, സ്വിസ് ചീസുമാണ് കിമ്മിന്റെ മറ്റുപ്രിയപ്പെട്ട വിഭവങ്ങൾ.
undefined
സലാമി പോലുള്ള മാംസോത്പന്നങ്ങൾ, പ്രോസസ് ചെയ്ത മത്സ്യം, ഫാസ്റ്റ് ഫുഡ് എന്നിവയും അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. എന്നും രാത്രി ഡിന്നറിനൊപ്പം ഒരു കോപ്പ ബെയർ ഫൂട്ട് വൈൻ ശാപ്പിടുമായിരുന്നു കിം. വിലകൂടിയ ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്ക് ആയിരുന്നു കിം സ്ഥിരം സേവിച്ചിരുന്നത്. സ്നേക്ക് വൈനിന്റെയും ആരാധകനായിരുന്നു കിം.കുപ്പിക്കുള്ളിൽ ഒരു മൂർഖൻ പാമ്പുമായി വരുന്ന സ്നേക്ക് വൈൻ സ്ഥിരമായി സേവിച്ചാൽ ലൈംഗികശേഷി വർധിക്കും എന്നൊരു വിശ്വാസം ഉത്തര കൊറിയക്കാർക്കിടയിലുണ്ട്.
undefined
ലൈംഗികജീവിതത്തിന്റെ കാര്യത്തിൽ സ്വന്തം അച്ഛൻ കിം ജോങ് ഇല്ലിന്റെ വഴിയേ തന്നെയാണ് കിം ജോങ് ഉന്നും എന്നാണ് പരക്കെയുള്ള അഭ്യൂഹം. ഈ തീവണ്ടിയിൽ കിം ഹോസ്റ്റസ്സുമാരായി നേരിട്ട് നിയമിക്കുന്നവരാണ് അദ്ദേഹത്തിന്റെ 'പ്ലെഷർ ബ്രിഗേഡ്' എന്നറിയപ്പെടുന്നത്. കിമ്മിനെയും കിമ്മിന് വേണ്ടപ്പെട്ടവരെയും ആനന്ദിപ്പിക്കാൻ തയ്യാറുള്ള യുവതികളെയാണ് കിം നേരിട്ടുതന്നെ കണ്ടെത്തി റിക്രൂട്ട് ചെയ്യുന്നത്.
undefined
2015 -ൽ അദ്ദേഹം ഉയരമുള്ള, സുന്ദരികളായ കന്യകകളെ തന്റെ പ്ലെഷർ ബ്രിഗേഡിലേക്ക് നേരിട്ടുതന്നെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയിരുന്നു എന്ന് ഡെയ്‌ലിമെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് കിമ്മിന്റെ ഫാമിലി ഡോക്ടർമാർ മുഖേന കന്യകാത്വ പരിശോധനകളും നടത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. നിയമിക്കപ്പെടുന്ന പക്ഷം അവർക്ക് 1400 പൗണ്ട് ശമ്പളമായി നല്കപ്പെട്ടിരുന്നു. ഉത്തരകൊറിയയിൽ അത് കനത്ത ശമ്പളമായിട്ടാണ് കണക്കാക്കപ്പെടുന്നത് എന്നതിനാൽ ഈ ജോലി നേടിയെടുക്കാൻ വേണ്ടി നിരവധി കൊറിയൻ യുവതികൾ അപേക്ഷിക്കാറുമുണ്ട്. 'ഗിപ്പ്യുംജൊ' എന്നറിയപ്പെടുന്ന ഈ പ്ലെഷർ ബ്രിഗേഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന യുവതികളുടെ മാതാപിതാക്കളോട് സാധാരണയായി സുപ്രീം ലീഡറുടെ കീഴിൽ സർക്കാർ സേവനത്തിനായിട്ടാണ് നിയമനം എന്നുമാത്രമാണ് പറയാറുള്ളത്.
undefined
കിം ജോങ് ഉന്നിന്റെ അവധിക്കാല വിശ്രമ കേന്ദ്രമായ വോൻസാനിലെ തീരദേശ റിസോർട്ടിന് സമീപമുള്ള അദ്ദേഹത്തിന്റെ സ്വകാര്യ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട നിലയിൽ ഈ തീവണ്ടിയുടെ ചിത്രങ്ങൾ അമേരിക്കയുടെ ചാര ഉപഗ്രഹങ്ങൾ കഴിഞ്ഞ ദിവസം പകർത്തുകയുണ്ടായി.
undefined
click me!