പോർഷെ,മസെരാട്ടി,ഓഡി; അത്ര ചെറുതല്ല ഈ ദമ്പതികളുടെ കാര്‍ ശേഖരം !

First Published May 5, 2020, 2:50 PM IST

കൊവിഡ് കാലമാണ്. ലോക്ക് ഡൗണാണ്. അതിന്റെ വിരസതയുണ്ട്. സമയം നീണ്ടുനിവര്‍ന്നങ്ങ് മുന്നിലുണ്ട്. എന്തുചെയ്യും? അങ്ങനെ ആലോചിക്കുമ്പോഴാണ് ക്രിയേറ്റീവ് ഡയറക്ടര്‍ അര്‍ജുൻ മേനോൻ വീണ്ടും ക്രിയേറ്റീവ് ആയത്. വര്‍ഷങ്ങളായി ശേഖരത്തിലുള്ള സ്വപ്‍ന കാറുകളുടെ മിനിയേച്ചര്‍ രൂപങ്ങള്‍ ആള്‍ക്കാരെ പരിചയപ്പെടുത്താം. ആശയം പറഞ്ഞത് ഭാര്യ ശാലിന മേനോൻ ആണ്. സംഗതി രസകരമാണെന്ന് അര്‍ജുൻ മേനോനും തോന്നി. അങ്ങനെ അര്‍ജുനും ശാലിനയും ചേര്‍ന്ന് മുംബൈയിലെ വീടിന്റെ ടെറസ് കൊച്ച് സ്റ്റുഡിയോ ആക്കി. കൊച്ചു കാറുകളുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തി. കാറുകളുടെ ചരിത്രവും അതിന്റെ പ്രത്യേകതകളും എല്ലാവര്‍ക്കുമായി പങ്കുവച്ചു. സംഭവം ഹിറ്റായി. മലയാളം ബിഗ് ബോസിന്റെയടക്കം ക്രിയേറ്റീവ് ഡയറക്ടറായ അര്‍ജുൻ മേനോൻ ഹാപ്പി. ഭാര്യയും. ഇതാ ആ ചിത്രങ്ങള്‍ വായനക്കാര്‍ക്കായി.

1955 ഫോർഡ് തണ്ടർബേർഡ്.
undefined
വില്ലീസ് ജീപ്പ്. രണ്ടാംലോക മഹായുദ്ധകാലത് സൈനിക ആവശ്യങ്ങൾക്കായി നിർമ്മിച്ച വാഹനം.
undefined
എക്കാലത്തെയും ഏറ്റവും കരുത്തൻ 2018 ഡോഡ്ജ് ചലഞ്ചർ എസ്ആർടി വൈഡ് ബോഡി.
undefined
2011 മുതൽ വേൾഡ് റാലി ചാമ്പ്യൻഷിപ്പിലെ സാന്നിധ്യം സിട്രോയെൻ ഡിഎസ് -3 WRC
undefined
വാഹനപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട സ്പോർട്സ് കാർ ഓഡി ആർ8
undefined
പോർഷെ 911 ക്ലാസികുമായി മാറ്റുരക്കുന്ന ഫോർഡ് മസ്താങ് ജി റ്റി.
undefined
. 2018 മോഡൽ പോർഷെ 911 GT2 RS
undefined
മസെരാട്ടി എം സി 12 . ഇറ്റാലിയൻ കാർനിർമ്മാതാക്കളായ മസെരാട്ടിയുടെ രണ്ടുപേർക്കു ഇരിക്കാവുന്ന കാർ. 62 കാറുകൾ മാത്രമാണ് ഇതുവരെ നിർമിച്ചിട്ടുള്ളത് അതിൽ 12 എണ്ണം മത്സരങ്ങൾക്കുവേണ്ടിയാണ്.
undefined
അര്‍ജുന്‍ മേനോനും ഭാര്യ ശാലിന മോനോനും.
undefined
click me!