ഇവന്‍ ഇന്നോവയെ വെട്ടിയവന്‍!

First Published May 2, 2020, 12:02 PM IST

ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായി കിയയുടെ കാര്‍ണിവല്‍ എത്തിയത്. ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വാഹനത്തിന്‍റെ നാലാം തലമുറ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കിയ മോട്ടോഴ്‌സ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാര്‍ണിവലിന്‍റെ ചിത്രവിശേഷങ്ങള്‍ കാണാം. 

ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കി. ഇന്ത്യൻ വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് എന്നാണ് വില്‍പ്പന കണക്കുകള്‍. രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിയതിന് ശേഷം വെറും മൂന്ന് മാസത്തിനുള്ളിൽ മൊത്തം 3,000 കാർണിവലുകൾ വിൽക്കാൻ കിയയ്ക്ക് കഴിഞ്ഞു. മാർച്ചിൽ മാത്രം 1,117 യൂണിറ്റ് പ്രീമിയം എംപിവി കമ്പനി വിപണിയിൽ എത്തിച്ചു. 24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് കാർണിവലിന്റെ വില.
undefined
പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭിക്കുന്ന കാർണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്‌ഷനുകളാണ് കിയ നൽകിയിരിക്കുന്നത്. ബേസ് പ്രീമിയം പതിപ്പിൽ 7 അല്ലെങ്കിൽ 8 ആയിരിക്കും. 7 അല്ലെങ്കിൽ 9 സീറ്റ് ഫോർമാറ്റിൽ ആണ് പ്രസ്റ്റീജ് എത്തുന്നത്. അതേസമയം ഏറ്റവും ഉയർന്ന പതിപ്പായ ലിമോസിൻ 7-സീറ്റർ ആയിരിക്കും.
undefined
ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 3,800 rpm -ൽ പരമാവധി 200 എച്ച്പി കരുത്തും 1,500 മുതൽ 2,750 rpm -ൽ 440 എൻഎം ടോർക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍.
undefined
അടിസ്ഥാന വകഭേദമായ പ്രീമിയത്തിൽ (ഏഴ്, എട്ട് സീറ്റുകളിൽ ലഭിക്കും) ടച്ച് സ്‍ക്രീ ഇൻഫോടൈൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, ക്രൂസ് കൺട്രോൾ, പുഷ് ബട്ടൻ സ്റ്റാർട്ട്, 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. രണ്ടാമത്തെ വകഭേദമായ പ്രസ്റ്റീജിൽ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, ഐസ് ക്യൂബ് എൽഇഡി ഫോഗ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, കോർണർ ബ്രേക്ക് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏഴ്, ഒമ്പത് സീറ്റ് വകഭേദങ്ങളിൽ പ്രസ്റ്റീജ് ലഭിക്കും.
undefined
എം‌പിവിയുടെ ഏറ്റവും ഉയർന്ന മോഡലായിരിക്കും ലിമോസിൻ പതിപ്പ്. സ്റ്റാൻഡേർഡായി ആഡംബര VIP സീറ്റുകളുള്ള ഏഴ് സീറ്റർ വാഹനമാണിത്. വാഹനത്തിലെ എല്ലാ അപ്ഹോൾസ്റ്ററികളും നാപ്പ ലെതറിനാൽ നിർമ്മിച്ചതാണ്. സ്റ്റിയറിംഗ് വീലിന് പോലും ലെതർ റാപ്പിംഗ് ലഭിക്കും. ഏഴു സീറ്റ് വകഭേദത്തിൽ മാത്രമായിരിക്കും ഉയർന്ന വകഭേദമായ ലിമോസിൻ ലഭിക്കുക. മൂന്നു സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റ് യാത്രികർക്കായി രണ്ട് 10.1 ഇഞ്ച് സ്ക്രീൻ സഹിതമാണ് ലിമോസിൻ എത്തുക. സെൽറ്റോസിന് സമാനമായ UVO കണക്റ്റഡ് ഇൻ‌ഫോടെയ്ൻ‌മെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള സവിശേഷതകളും ഈ പതിപ്പിലുണ്ട്.
undefined
ഇന്ത്യൻ നിരത്തുകൾക്കായി ഒരുപിടി പുത്തൻ ഫീച്ചറുകളാണ് കിയ നൽകിയിരിക്കുന്നത്. ഫ്രണ്ട്, റിയർ പാർക്കിങ് സെൻസറുകൾ മികച്ച സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്. ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ആറ് എയർബാഗുകളും, ഇബിഡിയുമുള്ള എബിഎസ് എന്നിവയാണ് കാർണിവലിന്റെ മറ്റ് പ്രധാന ആകർഷണങ്ങൾ.
undefined
മൂന്ന്-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിനൊപ്പം ഇലക്ട്രിക്കലി തുറക്കാനും അടയ്ക്കാനും കഴിയുന്ന പിൻ ഡോറുകൾ, ഹർമാൻ കാർഡൺ എട്ട്-സ്പീക്കർ സിസ്റ്റം, എയർ പ്യൂരിഫയർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വെന്റിലേഷനോടുകൂടിയ 10 തരത്തിൽ ഇലക്ട്രികലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവയും ടോപ്പ്-ഓഫ്-ലൈൻ എന്നിവയും വാഹനത്തിലുണ്ട്.
undefined
ഡ്യൂവൽ പാനൽ ഇലക്ട്രിക്ക് സൺറൂഫ്, സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള 8-ഇഞ്ചുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, കിയയുടെ UVO കണക്ട് ചെയ്ത കാർ ടെക്, മധ്യ നിരയ്ക്ക് വേണ്ടിയുള്ള രണ്ട് 10.1-ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ഇലക്ട്രിക്ക് ടെയിൽഗേറ്റ്, പവർ സ്ലൈഡിങ് റിയർ ഡോറുകൾ എന്നിവയും കാർണിവലിലുണ്ട്. LED ഹെഡ്‍ലാംപുകൾ, അലോയ് വീലുകൾ എന്നിങ്ങനെ ഫീച്ചർ സമൃദ്ധമാണ് കാർണിവൽ. ഇത് കൂടാതെ ധാരാളം യുഎസ്ബി ചാർജിംഗ് പോയിന്റുകൾ, ഫ്രണ്ട് & കർട്ടൻ എയർബാഗുകൾ, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ സംവിധാനങ്ങളും കാർണിവലിലുണ്ട്.
undefined
വൈറ്റ്, സിൽവർ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കാർണിവൽ ലഭ്യമാവുക. ഡ്യൂവൽ ടോൺ ബ്ലാക്ക്, ബെയ്ജ് കളർ സ്കീമാണ് ഇന്റീരിയറിന് നൽകിയിരിക്കുന്നത്.
undefined
വിദേശങ്ങളിലുള്ള കിയ കാര്‍ണിവല്‍ ഇനി 4 സീറ്റര്‍ വേരിയന്റിലും വിപണിയിലെത്തുമെന്നാണ് സൂചന. 2021 കിയ കാർണിവൽ സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് എത്തുന്നത്.
undefined
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കിടയിലും മറ്റ് കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇടയിലും നാല് സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ ധാരാളം വിറ്റുപോകുന്നുണ്ട്. കൂടുതല്‍ ഇരിപ്പുസുഖം നല്‍കുന്ന സീറ്റുകളാണ് ഇത്തരം വാഹനങ്ങളില്‍ നല്‍കുന്നത്. മാത്രമല്ല, വാഹനത്തില്‍ ഇരുന്നു കൊണ്ടുതന്നെ ജോലികള്‍ നിര്‍വഹിക്കാന്‍ കഴിയും.
undefined
അടുത്ത തലമുറ എന്‍3 പ്ലാറ്റ്‌ഫോമിലാണ് നാലാം തലമുറ കാര്‍ണിവല്‍ നിര്‍മിക്കുന്നത്. പുതിയ കാര്‍ണിവലിന് ഓപ്ഷണലായി ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
undefined
നിലവിലെ അതേ 2.2 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തുടര്‍ന്നേക്കും.
undefined
ഈ വര്‍ഷം രണ്ടാം പകുതിയില്‍ (മിക്കവാറും ഓഗസ്റ്റ്, സെപ്റ്റംബര്‍) അടുത്ത തലമുറ കിയ കാര്‍ണിവല്‍ ആഗോള അരങ്ങേറ്റം നടത്തും.
undefined
click me!