ശത്രു മിസൈലുകളെ തീതുപ്പി 'ജാമാ'ക്കും; പറക്കും വൈറ്റ് ഹൗസ് ഇനി ഇന്ത്യയ്‍ക്കും സ്വന്തം!

First Published Oct 4, 2020, 1:29 PM IST

നമ്മുടെ പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്‍ട്രപതി എന്നിവര്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പട്ടെ ഭരണ നേതാക്കള്‍ക്ക് സഞ്ചരിക്കാനായി ഇന്ത്യ പുത്തന്‍ വിമാനങ്ങള്‍ വാങ്ങുന്നതായി കേട്ടുതുടങ്ങിയിട്ട് കാലം കുറച്ചായി  ഇപ്പോഴിതാ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഈ ബോയിംഗ് 777വിമാനങ്ങളില്‍ ഒരെണ്ണം ഇന്ത്യന്‍ മണ്ണിലേക്ക് പറന്നിറങ്ങിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വിമാനങ്ങളോടു കിടപിടിക്കുന്ന വിധം അമ്പരപ്പിക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഈ വിമാനത്തെ പരിചയപ്പെടാം

സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട് സജ്ജീകരിച്ച രണ്ട് ബി777 വിമാനങ്ങളാണ് ഇത്. 2019ല്‍ അവസാനം കൈമാറുമെന്നായിരുന്നു തീരുമാനം. ജൂലായില്‍ വിമാനം ഉന്നതര്‍ക്കായി ഉപയോഗിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനത്തോടെ വിമാനം കൈമാറുന്നത് വൈകുകയായിരുന്നു.
undefined
നിലവില്‍ എയര്‍ ഇന്ത്യ ബി747 വിമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‍ട്രപതിയും ഇപ്പോള്‍ സഞ്ചരിക്കുന്നത്. വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ അത്യാധുനിക സുരക്ഷാ സംവിധാനമുള്ള വിമാനങ്ങള്‍ വേണമെന്ന് 2019ലാണ് കേന്ദ്രം തീരുമാനിച്ചത്.
undefined
തുടര്‍ന്നാണ് ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് ആന്‍ഡ് സെല്‍ഫ് പ്രൊട്ടക്ഷന്‍ സുരക്ഷാ സംവിധാനമുള്ള രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
undefined
അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഈ വിമാനങ്ങളുടെ പരിപാലനച്ചുമതല എയര്‍ ഇന്ത്യയുടെ എന്‍ജിനിയറിങ് വിഭാഗമായ എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ് ലിമിറ്റഡിനാണ്. വ്യോമസേനയിലെ പൈലറ്റുമാരായിരിക്കും പറത്തുക.
undefined
നിലവില്‍ എയര്‍ ഇന്ത്യ വണ്‍ എന്ന് അറിയപ്പെടുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനങ്ങളിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും യാത്രചെയ്യുന്നത് . എന്നാല്‍ വ്യോമസേന പറത്തുന്ന പുതിയ വിമാനങ്ങള്‍ 'എയര്‍ ഫോഴ്‌സ് വണ്‍' എന്നാകും അറിയപ്പെടുക.
undefined
പറക്കുന്ന വൈറ്റ് ഹൗസ് എന്നാണ് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് 1 അറിയപ്പെടുന്നത്.
undefined
ഈ പുതിയ വിമാനങ്ങള്‍ ഇന്ത്യക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്‍തതാണ്. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് എന്നു വിളിക്കുന്ന അത്യാധുനിക മിസൈല്‍ പ്രതിരോധസംവിധാനം ഇവയിലുണ്ടാകും. മിസൈലുകളില്‍നിന്ന് സുരക്ഷ നല്‍കാനുള്ള സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്‌സുമുണ്ടാകും.
undefined
ശത്രുവിന്റെ റഡാര്‍ ഫ്രീക്വന്‍സി ജാം ചെയ്‍ത് ശത്രു മിസൈലുകളുടെ നിയന്ത്രണ സംവിധാനം നശിപ്പിക്കുന്ന സംവിധാനമാണിത്. ശത്രു മിസൈലിനെ ജാം ചെയ്‍ത വിവരം പൈലറ്റിനെ അറിയിക്കുകയും ചെയ്യും. ഇൻഫ്രാറെഡ് സെൻസറുകളാണു മിസൈലിന്റെ ദിശ മനസിലാക്കുക.
undefined
വിമാനത്തിൽ നിന്നു പല ദിശകളിലായി പുറപ്പെടുവിക്കുന്ന തീനാളങ്ങൾ മിസൈലുകളുടെ ഗതി മാറ്റും. ഇന്ധനം തീര്‍ന്നാല്‍ ആകാശത്ത് വച്ചു തന്നെ നിറയ്ക്കാനും കഴിയും.
undefined
ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് ബോയിങ് 777 എയര്‍ ഇന്ത്യ സജ്ജമാക്കുന്നത്
undefined
പ്രത്യേക പരിശീലനം ലഭിച്ച വ്യോമസേനയുടെ പൈലറ്റുമാരാകും ഈ വിമാനങ്ങള്‍ പറത്തുക. പുതിയ വിമാനങ്ങള്‍ പറത്താന്‍ വ്യോമസേനയിലെ ആറു പൈലറ്റ്മാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ പൈലറ്റ്മാര്‍ക്കു പരിശീലനം നല്‍കുമെന്നും വ്യോമസേന പറയുന്നു
undefined
19 കോടി ഡോളര്‍ (ഏകദേശം 1350 കോടി രൂപ)യാണ് ചെലവ്. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡാകും വിമാനത്തിന്റെ പരിപാലന ചുമതല.
undefined
click me!