അംബാസിഡറിനെപ്പറ്റി ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിയുമോ?

First Published May 5, 2020, 3:57 PM IST

ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്നു അംബാസിഡര്‍ കാറുകള്‍. രാജ്യം 'അംബി' എന്ന് ഓമനപ്പേരിട്ട് വിളിച്ച വാഹനം. അംബാസിഡറിനെപ്പറ്റി നിങ്ങളറിയാത്ത ചില കാര്യങ്ങള്‍

ഇന്ത്യയില്‍ നിര്‍മിച്ച ആദ്യകാല കാറുകളിലൊന്നായിരുന്നു ഹിന്ദുസ്ഥാന്‍ അംബാസഡര്‍. ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന മെയ്‍ക്ക് ഇന്ത്യ പദ്ധതിയെക്കുറിച്ചൊക്കെ രാജ്യത്തിന് കേട്ടു കേള്‍വി പോലുമില്ലാതിരുന്ന കാലത്ത് ഇന്ത്യയിലുണ്ടാക്കിയ കാറാണ് അംബാസിഡര്‍.
undefined
പശ്ചിമ ബംഗാളില്‍ തുടക്കം. പശ്ചിമ ബംഗാളിലെ ഉത്തര്‍പരയിലെ ഫാക്ടറിയിലായിരുന്നു ആദ്യ അംബാസിഡറിന്‍റെ പിറവി. ബ്രിട്ടനില്‍ നിര്‍മ്മിച്ചിരുന്ന ബ്രിട്ടീഷ് ഓക്സ്ഫോര്‍ഡ് 3 സീരീസിന്‍റെ ചുവടുപിടിച്ചാണ് ആദ്യ അംബാസിഡര്‍ നിര്‍മ്മിക്കുന്നത്.
undefined
1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ആദ്യമായി അംബാസഡർ ഇന്ത്യൻ നിരത്തുകൾ കീഴടക്കുന്നത്. വൈകാതെ അംബാസഡർ ഒരു കാർ എന്നതിലുപരി ഇന്ത്യക്കാരുടെ വികാരമായി മാറി. ഇന്ത്യയിലെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെ വാഹനം.
undefined
ലോകത്തെ മികച്ച ടാക്സി പുരസ്കാരം നേടിയ വാഹനം. ബിബിസിയുടെ പ്രശസ്തമായ പരമ്പര ടോപ് ഗിയറിന്‍റെ ബെസ്റ്റ് ടാക്സി അവാര്‍ഡ് നേടിയ വാഹനം. ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു ഒരിക്കല്‍ അംബാസിഡര്‍.
undefined
ഇന്ത്യന്‍ ഗവര്‍ണ്‍മെന്‍റിനും ഓഹരി. അംബാസിഡറിന്‍റെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്ന ഇന്ത്യന്‍ സര്‍ക്കാരിന് തന്നെയായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ സിംഹഭാഗം ഓഹരിയും
undefined
മോശം സര്‍വ്വീസിംഗില്‍ കുപ്രസിദ്ധം. അറ്റകുറ്റപ്പണികള്‍ക്കും സര്‍വ്വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും അത്ര മികച്ച പേരായിരുന്നില്ല അംബാസിഡറിന്.
undefined
രൂപാന്തരം സംഭവിച്ച വാഹനം. ആദ്യകാലത്ത് സ്റ്റേഷന്‍ വാഗണ്‍, പിക്ക് അപ്പ് ട്രക്ക്, ഗുഡ്‍സ് കാരിയിര്‍ തുടങ്ങി മറ്റ് നിരവധി വാഹനങ്ങളിലേക്ക് രൂപാന്തരം സംഭവിച്ച വാഹനം കൂടിയായിരുന്നു അംബാസിഡര്‍
undefined
1980 വരെ അംബാസഡർ മേധാവിത്തം തുടർന്നു. എണ്‍പതുകളുടെ പകുതിയില്‍ മാരുതി 800 ന്‍റെ വരവോടെ അംബാസിഡര്‍ യുഗത്തിന് മങ്ങലേറ്റു.
undefined
പിന്നീട് ആഗോളവല്‍ക്കരണത്തിന്‍റെ കുത്തൊഴുക്കില്‍ നിരത്തുകള്‍ കീഴടക്കിയ വിദേശ കുത്തക മോഡലുകളോടും മത്സരിക്കാനാവാതെ വന്നതോടെ 2014ൽ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പൂർണമായും തുടച്ചു നീക്കപ്പെട്ടു.
undefined
തിരിച്ചു വരവ്. അംബസാസിഡറിനെ ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ പ്യൂഷേ ഏറ്റെടുത്തത് 2017 ഫെബ്രുവരിയിലാണ്. അതോടെ അംബാസിഡറിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വീണ്ടും ജീവന്‍വച്ചു
undefined
തിരിച്ചു വരവ്. അംബസാസിഡറിനെ ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ പ്യൂഷേ ഏറ്റെടുത്തത് 2017 ഫെബ്രുവരിയിലാണ്. അതോടെ അംബാസിഡറിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വീണ്ടും ജീവന്‍വച്ചു.
undefined
ജനപ്രിയ സെഗ്മെന്റ് തന്നെ ലക്ഷ്യം വെയ്ക്കുന്ന പ്യൂഷോ അംബാസിഡർ എന്ന പേരിൽ വാഹനം പുറത്തിറക്കിയേക്കും. ഒരു കാലത്ത് ഇന്ത്യക്കാരുടെ ജനപ്രിയ കാറായിരുന്ന അംബാസിഡർ പോലൊരു ബ്രാൻഡ് നാമത്തിന് പ്യൂഷോയെ ജനകീയമാക്കാൻ സാധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്
undefined
ഡിസി ഡിസൈന്‍. അടുത്തിടെ അംബാസഡറിന്റെ ഇലക്ട്രിക്ക് വേര്‍ഷന്‍റെ കണ്‍സെപ്റ്റ് ഡിജിറ്റലായി റെന്‍ഡര്‍ ചെയ്‍ത് ഡിസി2 എന്ന സ്ഥാപനം. ഒറിജിനല്‍ അംബാസഡറിന്റെ സ്‌റ്റൈലിംഗ് സൂചകങ്ങള്‍ കടമെടുത്താണ് പൂര്‍ണ വൈദ്യുത ‘അംബി’ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ചിത്രീകരിച്ചത്.
undefined
കാറിന്റെ ഛായാരൂപത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഇലക്ട്രിക് അംബാസഡറിന്റെ മുന്നില്‍ വലിയ ഗ്രില്‍ കാണാം. ഗ്രില്ലിന്റെ ഇരു വശങ്ങളിലും എല്‍ഇഡി ഹെഡ്‌ലാംപുകള്‍ നല്‍കിയിരിക്കുന്നു. യഥാര്‍ത്ഥ അംബാസഡറിന് നാല് ഡോറുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഡിസി2 കണ്‍സെപ്റ്റില്‍ കാണുന്നത് രണ്ട് ഡോറുകള്‍ മാത്രമാണ്. എന്നാല്‍ വിപണിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ കൂടുതല്‍ ഡോറുകള്‍ നല്‍കാന്‍ കഴിയും. ക്ലാസിക്ക് ലുക്ക് ലഭിക്കുന്നതിന് സ്റ്റീല്‍ റിമ്മുകള്‍ നല്‍കിയിരിക്കുന്നു.
undefined
ഇലക്ട്രിക് അംബാസഡറിന്റെ പവര്‍ട്രെയ്ന്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഡിസി2 വെളിപ്പെടുത്തിയില്ല. എന്നാല്‍ പൂര്‍ണ വൈദ്യുത വാഹനത്തിന് വേണ്ടത്ര റേഞ്ച് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം. രൂപകല്‍പ്പന, ഓള്‍ ഇലക്ട്രിക് ഡ്രൈവ്‌ട്രെയ്ന്‍ എന്നിവ പരിഗണിക്കുമ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ വില കൂടുതലായിരിക്കും.
undefined
click me!