ബലവാനാണ് ബലേനോ; എതിരാളികള്‍ പപ്പടം പോലെ പറക്കുന്നു!

First Published Oct 6, 2020, 12:40 PM IST

2020 സെപ്റ്റംബറിൽ രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് വാഹന ശ്രേണിയിലെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ മിന്നുംപ്രകടനവുമായി മാരുതി സുസുക്കിയുടെ ജനപ്രിയ മോഡല്‍ ബലേനോ 

19,433 യൂണിറ്റുകളുമായി മാരുതി സുസുക്കി ബലേനോ ഒന്നാം സ്ഥാനത്ത് തുടർന്നതായി ഓണ്‍ലൈന്‍ സൈറ്റായ റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ൽ ഇതേ കാലയളവിൽ ഇത് 11,420 യൂണിറ്റായിരുന്നു. കടുത്ത പ്രതിസന്ധിക്കിടയിലും 8,000 യൂണിറ്റുകൾ കൂടി വിറ്റുകൊണ്ടാണ് ഹാർടെക് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ബലേനോ വൻ കുതിച്ചുചാട്ടം നടത്തിയത്. 70 ശതമാനത്തിന്റെയാണ് വളര്‍ച്ച.
undefined
9,852 യൂണിറ്റുമായി ഹ്യുണ്ടായി എലൈറ്റ് i20 പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ രണ്ടാം സ്ഥാനത്തെത്തി. 2019 ൽ ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 10,141 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് കുറവാണെന്നും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
അതേസമയം അള്‍ട്രോസുമായി പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലേക്ക് ഈ വർഷം തുടക്കത്തിൽ എത്തിയ ടാറ്റ മോട്ടോഴ്‍സ് മികച്ച വിൽപ്പന കണക്കുകൾ സ്വന്തമാക്കി. അള്‍ട്രോസിന്‍റെ 5,952 യൂണിറ്റുകൾ വിറ്റഴിച്ചു.
undefined
വാഹനത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. 4,951 യൂണിറ്റുകൾ രേഖപ്പെടുത്തിയ ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ വിൽപ്പനയിൽ ടാറ്റയ്ക്ക് 20 ശതമാനം വളർച്ച നേടാനും സാധിച്ചിട്ടുണ്ട്.
undefined
2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിച്ചത്. മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്. 2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്.
undefined
രാജ്യത്ത് ഓരോ മൂന്നു മിനിറ്റിലും ഒരു ബലേനൊ പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍.
undefined
വാഹനത്തിന്‍റെ പുതിയ പതിപ്പ് 2019 ജനുവരിയിലാണ് വിപണിയിലെത്തിയത്. നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെ പുതിയ ബലേനോ മോഡലും അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു.
undefined
രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്.
undefined
83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയുടെ ഹൃദയം.
undefined
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.
undefined
ബലേനൊയിൽ മാനുവൽ, കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. 5.63 ലക്ഷം മുതലാണ് ബലേനൊയുടെ വിവിധ വകഭേദങ്ങൾക്ക് ദില്ലി ഷോറൂം വില ആരംഭിക്കുന്നത്.
undefined
ടാറ്റ അള്‍ട്രോസ്, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ഹ്യുണ്ടായ് ഐ 20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികള്‍.
undefined
click me!