ടൊയോട്ട കിർലോസ്കർ, സുന്ദരം ഓട്ടോമോട്ടീവ് സൊലൂഷൻസുമായി ചേർന്ന് 'ടിസെർവ് സെലക്ട്' എന്ന പേരിൽ തങ്ങളുടെ ആദ്യ മൾട്ടി-ബ്രാൻഡ് വാഹന സർവീസ് ഔട്ട്‌ലെറ്റ് ബെംഗളൂരുവിൽ ആരംഭിച്ചു
ടൊയോട്ട കിർലോസ്കർ സുന്ദരം ഓട്ടോമോട്ടീവ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംയുക്ത സംരംഭമായി തങ്ങളുടെ ആദ്യ മൾട്ടി-ബ്രാൻഡ് വാഹന സർവീസ് ഔട്ട്‌ലെറ്റ് ആയ “ടിസെർവ് സെലക്ട്” പ്രവർത്തനം ആരംഭിച്ചു.
28
സംയുക്ത സംരംഭം
കിർലോസ്കർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ത്രിച്ചൂർ സുന്ദരം സന്താനം ഫാമിലി (ടി.എസ്.എസ്.എഫ്), ടൊയോട്ട കിർലോസ്കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ കമ്പനി എന്ന് ടൊയോട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു.
38
ലക്ഷ്യം
ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി വേഗത്തിൽ വളരുന്നതിനൊപ്പം, ഉപഭോക്താക്കളുടെ പ്രതീക്ഷകളും മാറിവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു.
വിവിധ ബ്രാൻഡുകളുടെ വാഹനങ്ങൾക്ക് ക്രമബദ്ധവും വിശ്വാസയോഗ്യവും സുതാര്യവുമായ സർവീസ് പരിഹാരങ്ങൾക്ക് ആവശ്യകത വർധിച്ചുവരുന്നുണ്ടെങ്കിലും, ഇന്ത്യൻ വാഹന സർവീസ് വിപണിയുടെ വലിയൊരു ഭാഗം ഇപ്പോഴും അസംഘടിതമായ നിലയിലാണ്.
58
മൾട്ടി-ബ്രാൻഡ് സർവീസ്
ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് വിശ്വാസ്യതയുള്ള മൾട്ടി-ബ്രാൻഡ് സർവീസ് നൽകുന്നതിനായി ടൊയോട്ട കിർലോസ്കറും സുന്ദരം ഓട്ടോമോട്ടീവ് സൊലൂഷൻസും രംഗത്തെത്തുന്നത്.
68
ബെംഗളൂരുവിൽ ആദ്യം
ബെംഗളൂരുവിലെ കെആർ പുരത്താണ് ആദ്യ “ടിസെർവ് സെലക്ട്” ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തത്. ആധുനിക ഡയഗ്നോസ്റ്റിക് സൗകര്യങ്ങളും പരിശീലനം നേടിയ വിദഗ്ധ തൊഴിലാളികളും ഉൾപ്പെടുത്തിയതാണ് ഈ സർവീസ് കേന്ദ്രം. ടിസെർവ് സെലക്ട് എന്നത് ടൊയോട്ട കിർലോസ്കർ സുന്ദരം ഓട്ടോമോട്ടീവ് സൊലൂഷൻസിന്റെ ഉടമസ്ഥായിയിൽ നേരിട്ട് നടത്തുന്ന ഔട്ട്‌ലെറ്റുകളാണ്.
78
പ്രധാന നഗരങ്ങളിലേക്കായി ഈ നെറ്റ്‌വർക്ക് വ്യാപിപ്പിക്കും
ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഗുണനിലവാരം, സുരക്ഷ, മികച്ച ഉപഭോക്തൃ അനുഭവം എന്നിവയ്ക്ക് ഇവിടെ പ്രത്യേക പ്രാധാന്യം നൽകുന്നു. വിപണി സാധ്യതകളും വിശ്വാസയോഗ്യവും ഉയർന്ന നിലവാരമുള്ള വാഹന സർവീസ് കേന്ദ്രങ്ങളോടുള്ള ഉപഭോക്തൃ ആവശ്യം വർധിക്കുന്നതും കണക്കിലെടുത്ത്, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കായി ഈ നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
88
ടിസെർവ്
ടിസെർവ് സെലക്ടിനൊപ്പം, “ടിസെർവ്” എന്ന ബ്രാൻഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന തേർഡ് പാർട്ടി മൾട്ടി-ബ്രാൻഡ് സർവീസ് കേന്ദ്രങ്ങളുടെയും വലിയ ശൃംഖലയും രാജ്യത്തുടനീളം നിലവിലുണ്ട്. നിലവിൽ ഏകദേശം 150 ഔട്ട്‌ലെറ്റുകൾ ഉൾപ്പെടുന്ന ഈ നെറ്റ്‌വർക്ക്, ഒരേ നിലവാരത്തിലുള്ള സേവനം ഉറപ്പാക്കിക്കൊണ്ട് കൂടുതൽ ഉപഭോക്താക്കളിലേക്കെത്താൻ സഹായിക്കുന്നു.