ഇനി നോ ടെൻഷൻ, ഏത് കാറും ചാർജ്ജ് ചെയ്യാം! അള്‍ട്രാഫാസ്റ്റ് ചാര്‍ജിങ് പോയിന്‍റുകളുമായി മഹീന്ദ്ര!

Published : Nov 27, 2025, 12:35 PM IST

2027-ഓടെ ഇന്ത്യയിലുടനീളം 180 കിലോവാട്ട് ശേഷിയുള്ള 250 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു. 'ചാര്‍ജ് ഇന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ശൃംഖലയിലെ ആദ്യ രണ്ട് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു. 

PREV
19
250 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

2027 അവസാനത്തോടെ ആയിരത്തോളം ചാര്‍ജിങ് പോയിന്റുകളോടു കൂടിയ, 180 കി.വാട്ട് ശേഷിയുള്ള 250 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര.

29
കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യവുമായി യോജിക്കും

ഇന്ത്യയില്‍ വൈദ്യുത വാഹന ഉപയോഗം ത്വരിതപ്പെടുത്തുന്നതിനായി കൂടുതല്‍ പബ്ലിക് ഇ.വി ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യവുമായി യോജിക്കുന്ന സമീപനമാണിതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു

39
ആദ്യത്തെ രണ്ട് ചാര്‍ജ് ഇന്‍ സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു

ഇതിന്റെ ഭാഗമായി ബെംഗളൂരു-ചെന്നൈ ഹൈവേയിലെ ദേശീയപാത 75ല്‍ ഹോസ്‌കോട്ടെയിലും, ഡല്‍ഹിയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെ ദേശീയപാത 44ല്‍ മുര്‍ത്തലിലുമായി ആദ്യത്തെ രണ്ട് ചാര്‍ജ് ഇന്‍ സ്റ്റേഷനുകള്‍ മഹീന്ദ്ര ഉദ്ഘാടനം ചെയ്തു.

49
180 കിലോവാട്ട് ഡ്യുവല്‍ ഗണ്‍ ചാര്‍ജറുകള്‍

ഈ രണ്ട് ചാര്‍ജിങ് സ്റ്റേഷനുകളിലും ഒരേ സമയം 4 ഇ.വികള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രണ്ട് അള്‍ട്രാഫാസ്റ്റ് ചാര്‍ജറുകള്‍ വീതമുണ്ടാവും. മഹീന്ദ്രയുടെ ചാര്‍ജ്_ഇന്‍ സ്റ്റേഷനുകളില്‍ ഇലക്ട്രിക് ഫോര്‍ വീലറുകള്‍ക്ക് വേഗതയേറിയതും കൂടുതല്‍ സൗകര്യപ്രദവുമായ ചാര്‍ജിങ് നല്‍കുന്നതിനായി രൂപകല്‍പന ചെയ്ത 180 കിലോവാട്ട് ഡ്യുവല്‍ ഗണ്‍ ചാര്‍ജറുകള്‍ മാത്രമാണ് ഉണ്ടാവുക.

59
20 മിനിറ്റിനുള്ളില്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ്

മഹീന്ദ്രയുടെ ഇഎസ്‌യുവി നിരയായ എക്‌സ്ഇവി 9ഇ, ബിഇ6, വരാനിരിക്കുന്ന എക്‌സ്ഇവി 9എസ് എന്നിവ 20 മിനിറ്റിനുള്ളില്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഇതിന് കഴിയും.

69
മഹീന്ദ്ര എംഇ4യു ആപ്പ്

പ്രധാന ദേശീയപാതകളിലും തിരക്കേറിയ സ്ഥലങ്ങളിലുമായിരിക്കും ചാര്‍ജ്_ഇന്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. റസ്റ്ററന്റുകള്‍, കഫേകള്‍ തുടങ്ങിയ യാത്രാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഓരോ ചാര്‍ജിങ് സ്‌റ്റേഷനുകളും. മഹീന്ദ്രയുടെ ഇഎസ്‌യുവി ഉടമകള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടെത്താനും, ചാര്‍ജ് ചെയ്യാനും, പണം നല്‍കാനും മഹീന്ദ്രയുടെ എംഇ4യു ആപ്പ് ഉപയോഗിക്കാം.

79
മറ്റ് ബ്രാന്‍ഡുകളും ചാർജ്ജ് ചെയ്യാം

മറ്റ് ബ്രാന്‍ഡുകളിലെ ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് ചാര്‍ജ് ഇന്‍ ബൈ മഹീന്ദ്ര ആപ്പ് വഴിയും മറ്റ് പ്രമുഖ അഗ്രഗേറ്റര്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഈ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കാനാവും.

89
കമ്പനി പറയുന്നത്

ചാര്‍ജ് ഇന്‍ വഴിയുള്ള ഞങ്ങളുടെ അള്‍ട്രാഫാസ്റ്റ് ചാര്‍ജിങ് ശൃംഖലയിലൂടെ എല്ലാ ഇ.വി ഉപയോക്താക്കള്‍ക്കും തുറന്നതും പ്രാപ്യവുമായ ഒരു ശൃംഖലയാണ് ഞങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഇതേകുറിച്ച് സംസാരിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.

99
ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റിക്ക് വേഗത കൂടും

ഇലക്ട്രിക് വാഹനം ഉപയോഗിച്ചുള്ള ദീര്‍ഘദൂര യാത്ര സാധാരണ ഡ്രൈവിങ് പോലെ അനായാസവും വിശ്വസനീയവുമാക്കുകയും, അതുവഴി ഉപഭോക്തൃ ആത്മവിശ്വാസം വളര്‍ത്തി ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more Photos on
click me!

Recommended Stories