തുടക്കക്കാർക്കും ആദ്യമായി കാർ വാങ്ങുന്നവർക്കും അനുയോജ്യമായ വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിൽ തുടക്കക്കാർക്ക് ഏറ്റവും മികച്ച 5 കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം.
സ്റ്റൈലിന്‍റെയും യാത്രാ സുഖത്തിന്റെയും പ്രായോഗികതയുടെയും സമന്വയമാണ് ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ്. ഈസിയായി കൈകാര്യം ചെയ്യാവുന്ന സ്റ്റിയറിംഗും വാഹനത്തിന്റെ വലിപ്പക്കുറവും സ്മൂത്തായ പെട്രോൾ എഞ്ചിനും ഈ വാഹനത്തെ തുടക്കക്കാര്‍ക്ക് അനുയോജ്യമാക്കി മാറ്റുന്നു. സിഎൻജി പതിപ്പും ലഭ്യമാണ്.
25
ഹ്യുണ്ടായി വെന്യു
വലിയ വലിപ്പമില്ലാത്ത ഒരു എസ് യു വി വാഹനമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഹ്യുണ്ടായി വെന്യു മികച്ച ഓപ്ഷനാണ്. സിറ്റി ട്രാഫിക്കില്‍ സുഗമമായി ഈ വാഹനം ഡ്രൈവ് ചെയ്യാം. കൂടുതൽ പവര്‍ വേണ്ടവര്‍ക്ക് ടര്‍ബോ എഞ്ചിൻ ഓപ്ഷന്‍ ലഭ്യമാണ്.
35
ടാറ്റ ടിയാഗോ
സുരക്ഷിതമായ ഹാച്ച്ബാക്ക് വാഹനങ്ങളിലൊന്നാണ് ടാറ്റയുടെ ടിയാഗോ. ഗ്ലോബൽ എസിഎപി സേഫ്റ്റി റേറ്റിംഗിൽ ടിയാഗോ 4 സ്റ്റാര്‍ നേടിയിരുന്നു. കുറഞ്ഞ ചെലവിൽ പരിപാലിക്കാനും തിരക്കേറിയ റോഡുകളിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കഴിയുമെന്നതാണ് ടിയാഗോയുടെ സവിശേഷത.
തുടക്കക്കാര്‍ക്ക് സ്വന്തമാക്കാവുന്ന മറ്റൊരു വാഹനമാണ് ടാറ്റ പഞ്ച്. മൈക്രോ-എസ് യു വി വിഭാഗത്തിൽപ്പെടുന്ന ഈ വാഹനത്തിന് താരതമ്യേന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്. കമാൻഡിംഗായ ഡ്രൈവിംഗ് പൊസിഷനാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. സിറ്റികളില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ ഈ വാഹനം ഓടിച്ച് പോകാം.
55
മാരുതി സ്വിഫ്റ്റ്
മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ സ്വിഫ്റ്റ് തുടക്കക്കാര്‍ക്ക് അനുയോജ്യമായ വാഹനമാണ്. രൂപത്തിലും ഭാവത്തിലും ഈ വാഹനം ആരെയും ആകര്‍ഷിക്കും. മാത്രമല്ല, ഈസിയായി കൈകാര്യം ചെയ്യാവുന്ന ഒരു വാഹനമാണിത്. മാരുതിയുടെ വിശ്വാസ്യതയും രാജ്യവ്യാപകമായ സര്‍വീസ് നെറ്റ്വര്‍ക്കും ഏത് വിഭാഗം കസ്റ്റമറെയും ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.