ബിഗ് ബോസ്; ഹോട്ട് ലുക്കില്‍ ബൈപ്പോളാര്‍ മസ്താനി

First Published Jan 26, 2020, 3:32 PM IST


തന്‍റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് കൃത്യമായ ധാരണയോട് കൂടിയായിരുന്നു രേഷ്മ രാജന്‍ എന്ന ബൈപ്പോളാര്‍ മസ്താനി ബിഗ് ബോസ് വീടിന്‍റെ രണ്ടാം സീസണിലേക്ക് കയറിയത്. തന്‍റെ മൂഡ് സ്വിങ്ങിനെ പ്രശ്നകരമാക്കുന്ന വിധത്തില്‍ ആരും തന്നോട് സംസാരിക്കാതിരുന്നെങ്കില്‍ എന്ന് രേഷ്മ ബിഗ് ബോസിലേക്ക് കടക്കും മുമ്പ് ഏഷ്യാനെറ്റ് ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. ഏതായാലും ഇതുവരെയായും ബിഗ്ബോസ് വീട്ടില്‍ കാര്യമായ പ്രശ്നങ്ങള്‍ രേഷ്മ ഉയര്‍ത്തിയിട്ടില്ല. എന്ന് വച്ച് അവര്‍, എവിടെയും തന്നെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ നിന്നും ഒട്ടും പുറകോട്ടും പോയിട്ടില്ല. 

രേഷ്മാ രാജന്‍ ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് കടന്നതോടെ  അവരുടെ ബൈപോളാര്‍ മസ്താനി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. മോഡലാകാന്‍ ഇഷ്ടപ്പെടുന്ന ബൈപോളാര്‍ മസ്താനി എന്ന രേഷ്മാ രാജന്‍റെ ഇന്‍സ്റ്റാഗ്രാം ഫോട്ടോസ് കാണാം.

ബിഗ് ബോസ് രണ്ടാം ഭാഗത്തില്‍ നടന്ന മത്സരത്തില്‍ 'അപ്കമിങ് സ്റ്റാർ അവാർഡ് ' ലഭിച്ചത് രേഷ്മ രാജനാണ്.
undefined
പ്രൈവറ്റ്സി, പെറ്റ്സ്, കുടുംബം, സുഹൃത്തുക്കള്‍. തനിക്ക് ബിഗ് ബോസില്‍ ഇവ മിസ് ചെയ്യുമെന്നാണ് രേഷ്മാ രാജന്‍ ബോസിലേക്ക് കടക്കും മുമ്പ് പറഞ്ഞത്. ഇടെക്കൊരിക്കെ പൂച്ചയേ കയറ്റിവിടും എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍. ഉടനെ വന്നു രേഷ്മയുടെ മറുപടി. 'കയറ്റി വിടൂ ലാലേട്ടാ...' ന്ന്.
undefined
ജീവിതത്തില്‍ ബോള്‍ഡാണ്. ഒരു പരിചയവുമില്ലാത്ത ഇരുപത് പേരുമായി എങ്ങനെയൊത്ത് പോകുമെന്നതാണ് പ്രധാന പ്രശ്നമെന്നായിരുന്നു രേഷ്മയുടെ ആദ്യ ആശങ്ക.
undefined
രാജിനി ചാണ്ടിയോട് വീട്ടിലെ മറ്റുള്ളവരെല്ലാം ' അമ്മൂമ്മ സ്നേഹം ' കാണിച്ചപ്പോൾ രേഷ്മ മാത്രം അതിനൊന്നും പോയില്ലെന്നത് അവരുടെ നിലപാടുതന്നെയായിരുന്നു.
undefined
തുടക്കത്തിൽ രേഷ്മ അത്ര ആക്റ്റീവ് ആയിരുന്നില്ല, എന്നാല്‍, ബിഗ് ബോസിലെ ദിവസങ്ങള്‍ കഴിയുമ്പോഴേക്ക് ഗേയിമില്‍ കൃത്യമായി ഇടപെടാന്‍ രേഷ്മ ശ്രമിക്കുന്നുണ്ട്.
undefined
ബിഗ് ബോസില്‍ അലസാന്‍ഡ്രാ ജോണ്‍സണുമായി പെട്ടെന്ന് തന്നെ ഇണങ്ങി ചേരാന്‍ രേഷ്മാ രാജന് കഴിഞ്ഞു. മാത്രമല്ല സുജോ മാത്യുവുമായി രേഷ്മയ്ക്ക് ചെറിയൊരു പ്രണയമുണ്ടെന്ന് കരുതുന്ന പ്രേക്ഷകരും കുറവല്ല.
undefined
കോളേജ് ലക്ചര്‍, വജ്രത്തിന്‍റെ ഗുണനിലവാര പരിശോധക, മോഡലിങ്ങ്, ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ ഒരംഗം. ഇങ്ങനെ ഒരു ബന്ധവുമില്ലാത്ത തികച്ചും വ്യത്യസ്തമായ പ്രഫഷനുകളാണ് രേഷ്മ തെരഞ്ഞെടുക്കുന്നത്.
undefined
' ഇങ്ങോട്ട് ഒരു സാധ്യത കിട്ടിയപ്പോള്‍, വേണ്ടെന്ന് വെക്കുന്നതിനെക്കാള്‍ അത് സ്വീകരിക്കുകയാണെങ്കില്‍ സ്വയം പുനര്‍നിര്‍മ്മിതി സാധ്യമാകും' എന്നായിരുന്നു രേഷ്മ രാജന്‍ ബിഗ് ബോസ് വീട്ടിലേക്ക് പോകുംമുമ്പ് പറഞ്ഞത്
undefined
രേഷ്മയ്ക്ക് മനശാസ്ത്ര ബന്ധമുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ ഇഷ്ടമാണ്. തന്‍റെ മൂഡ് സ്വിങ്ങുകളെ കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണകളുണ്ട്.
undefined
ബൈപോളാര്‍ മസ്കാനി : ഒന്നെങ്കില്‍ ഏറ്റവും സന്തോഷം അല്ലെങ്കില്‍ മൂഡ് ഔട്ട്. ഇതിനിടെയിലൊരു നില തനിക്കില്ലെന്നും രേഷ്മാ രാജന്‍ പറയുന്നു.
undefined
മസ്താനി എന്ന് വിളിക്കുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. ഈ സമയത്താണ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. സുഹൃത്തിന്‍റെ വിളിയും പിന്നെ സ്വന്തം സ്വഭാവത്തിലെ വൈരുധ്യവും. ഇത് രണ്ടും കൂട്ടിച്ചേര്‍ത്താണ് താന്‍ പേരിട്ടതെന്നും രേഷ്മ പറയുന്നു. മറ്റൊന്നും ഇങ്ങനെയൊരു അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്‍റെ മനസിലുണ്ടായിരുന്നില്ലെന്നും രേഷ്മ പറയുന്നു.
undefined
മാനസീകാരോഗ്യത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍ തന്നെ കൂടുതല്‍ നന്നായി ജീവിക്കാന്‍ സഹായിക്കുന്നുവെന്നത് കൊണ്ട് തന്നെ അത്തരം പുസ്തകങ്ങള്‍ വായിക്കാറുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നു രേഷ്മ.
undefined
ഒരു പൊതു പരിപാടിക്ക് മുന്നിലും ഇതുവരെ സംസാരിച്ചിട്ടില്ലെങ്കിലും സുഹൃത്തുക്കളോടും ചോദ്യങ്ങള്‍ ചോദിക്കുന്നവരോടും കൃത്യമായ ഉത്തരവും കൃത്യമായ നിലപാടും തനിക്കുണ്ടെന്നും രേഷ്മ പറയുന്നു.
undefined
ജോലി: അറിയപ്പെടുന്ന മോഡല്‍ ആകുകയെന്നതാണ് ഇപ്പോഴത്തെ സ്വപ്നം. ബിഗ് ബോസ് സിനിമിലേക്ക് അവസരമെത്തിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
undefined
കുടുംബം: അച്ഛന്‍, അമ്മ, അനിയന്‍. വീട് നോര്‍ത്ത് പറവൂര്‍, പഠനം മൂന്നാര്‍, പല സ്ഥലങ്ങളില്‍ ജോലി ചെയ്തു. പത്ത് പന്ത്രണ്ട് വര്‍ഷമായി കൊച്ചിയില്‍ സ്ഥിരതാമസം.
undefined
വിനോദം യാത്രയാണ്. യാത്രകളില്‍ നിന്ന് തനിക്കേറെ ഏറെ ലോകപരിചയവും ഉണ്ടെന്ന് രേഷ്മ.
undefined
യാത്രപോയതില്‍ ഇനിയും കണ്ട് തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത, എവിടെ നോക്കിയാലും എന്തെങ്കിലും പുതിയത് കണ്ടെത്താന്‍ കഴിയുന്ന യൂറോപ് തന്നെയാണ് വീണ്ടും വീണ്ടും പോകാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം.
undefined
ആദ്യം ഒറ്റയ്ക്കാണ് യാത്രകള്‍. ഇപ്പോള്‍ സൂഹൃത്തുക്കളോടൊത്താണ് മിക്ക യാത്രകളും.
undefined
ആരും അടിയുണ്ടാക്കരുത്., ഈസി ടാസ്കക്, ഇഷ്ടമുള്ള ഭക്ഷണം ഇവയാണ് രേഷ്മ ബിഗ് ബോസ് ഹൗസില്‍ കയറും മുമ്പ് ചോദിക്കാന്‍ ആഗ്രഹിച്ചിരുന്ന വരങ്ങള്‍.
undefined
ദേഷ്യം : പഠന സമയത്തും പഠിച്ച് കഴിഞ്ഞ സമയത്തും ദേഷ്യമായിരുന്നു മെയിന്‍. എന്നാല്‍ ഇപ്പോള്‍ താന്‍ കുറച്ച് കൂടി മുതിര്‍ന്നതായി രേഷ്മ രാജന്‍ തിരിച്ചറിയുന്നു.
undefined
ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ പണ്ട് ചെയ്തതൊക്കെ വെറുതെയായിരുന്നെന്നും അന്ന് അവശ്യമായിരുന്നുവെന്ന് തോന്നിയിരുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കാമായിരുന്നെന്നും ഇപ്പോള്‍ തോന്നുന്നതായും രേഷ്മ രാജന് തിരിച്ചറിവുണ്ടാകുന്നു.
undefined
അലെസാന്‍ഡ്ര ജോണ്‍സനാണ് രേഷ്മയുടെ ബിഗ് ബോസ് വീട്ടിലെ അടുത്ത കൂട്ടുകാരി. മൂഡ് സ്വിങ്ങുകള്‍ ഉണ്ടെങ്കിലും ഇതുവരെ കാര്യമായ അലമ്പുകളൊന്നും ബൈപോളാര്‍ മസ്താനി എന്ന രേഷ്മാ രാജനില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് തീര്‍ത്തും പറയാം. 12.9 k പേരാണ് ബൈപോളാര്‍ മസ്താനിയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്.
undefined
click me!