ബിഗ് ബോസ് വീട്ടില്‍ എന്തും ഏത് ലെവല്‍വരെയും പോകാമെന്ന് പറയുമ്പോഴും സാമൂഹികമായ അതിര്‍വരമ്പുകള്‍ക്കകത്ത് നിന്നുകൊണ്ടുള്ള പ്രതികരണത്തിന് മാത്രമേ ബിഗ് ബോസില്‍ ഇടമൊള്ളൂ. എന്നാല്‍ ടാസ്കുകളും പോയന്‍റുകളും നേടുകയെന്ന മത്സരബുദ്ധിയോടൊപ്പം ശക്തമായ രണ്ട് ഗ്രൂപ്പുകളായി ബിഗ് ബോസ് ഹൗസ് വിഭജിക്കപ്പെട്ടതും മത്സരാര്‍ത്ഥികളുടെ പ്രതികരണങ്ങളെ വേറെ ലെവലിലേക്ക് കൊണ്ട് പോയി. പലരും ശാരീരികമായ ഉപദ്രവങ്ങളിലേക്ക് കടക്കുമെന്ന് വരെ കാഴ്ചക്കാര്‍ക്ക് തോന്നി. ചിലര്‍ പ്രകോപിതരാകുമ്പോള്‍ മറ്റ് ചിലര്‍ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു, കളി കൈവിട്ട് പോകുമെന്ന ഘട്ടത്തില്‍ ബിഗ് ബോസ് കളിക്കളത്തിലിടപെട്ടു. മത്സരാര്‍ത്ഥികള്‍ക്ക് ശിക്ഷയും വിധിച്ചു. ഒരു പക്ഷേ ബിഗ് ബോസ് പോലുള്ളൊരു മത്സരത്തിലെ ഏറ്റവും കടുത്ത ശിക്ഷ തന്നെയായിരുന്നു എല്ലാ മത്സരാര്‍ത്ഥികളും ഏറ്റുവാങ്ങേണ്ടിവന്നത്. നിശബ്ദരാകുക. ഒരു റിയാലിറ്റി ഷോയുടെയിടയില്‍ മത്സരാര്‍ത്ഥികളെ നിശബ്ദരാക്കി മത്സരം മുന്നോട്ട് കൊണ്ടുപോവുകയെന്ന കടുത്ത നിലപാടിലേക്ക് ബിഗ് ബോസിനെ പ്രയരിപ്പിച്ചത് മത്സരാര്‍ത്ഥികളുടെ കടുത്ത ഗ്രൂപ്പിസം തന്നെയായിരുന്നു. വ്യക്തിപരമായി കളിക്കേണ്ടിടത്ത് സംഘം ചേര്‍ന്ന് അക്രമിക്കുകയെന്ന സാമൂഹികജീവിയായ മനുഷ്യന്‍റെ ജൈവിക വാസനതന്നെയായിരുന്നു അത്. കാണാം ആ അങ്കം വെട്ട്.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
നടകീയമായ രംഗങ്ങളായിരുന്നു എലീനയുടെ പരാതി കേട്ടുകൊണ്ടിരിക്കേ കോടതിയില്‍ സംഭവിച്ചത്. ഒരു ഘട്ടത്തില്‍ സാന്ദ്രയുടെയും സുജോയുടെയും ബന്ധത്തെ കുറിച്ച് പറയുമ്പോള്‍ എലീന കോടതി മുറിയില്‍ തുപ്പുകയും ചെയ്തു. ഇത് കോടതിയെ പ്രകോപിപ്പിച്ചു. എന്നാല്‍ ഭൂരിപക്ഷ വിധി എലീനയോടൊപ്പമായിരുന്നു. അതിനാല്‍ തന്നെ എലീനയ്ക്ക് 100 പോയന്‍റും ലഭിച്ചു. എന്നാല്‍ കോടതി തീരുന്നതിന് മുമ്പ് തന്നെ ആളുകള്‍ പരസ്പരം കേസുകൊടുക്കാനുള്ള ആവേശത്തില്‍ കോടതി വാതിലിന് മുന്നിലേക്ക് ഓടിയെത്തി. വാതിലിന് മുന്നില്‍ നിന്ന രജിത്തിന്‍റെ തൊട്ട് പുറകില്‍ വീണ. വീണയ്ക്ക് ഇടത് വശത്തായി ഫുക്രു. എന്നാല്‍ ബസര്‍ ശബ്ദം കേട്ടതും കോടതി മുറിയിലെ ബഞ്ചുകള്‍ക്ക് മുകളിലൂടെ ഓടിയെത്തിയ സുജോ ഫുക്രുവിനെ കടന്ന് പിടിക്കുകയും പിടിച്ച് പുറകിലേക്ക് തള്ളിമാറ്റുകയും ചെയ്തു. സത്യത്തില്‍ സുജോ, മത്സരാര്‍ത്ഥികളില്‍ പ്രായം കുറഞ്ഞ ഫുക്രുവിന്‍റെ മേല്‍ ശാരീരിക ബലം പ്രയോഗിക്കുകയായിരുന്നു.

240
ബാ സാറേ ബാ...
ബാ സാറേ ബാ...
340
നീയാരടാ എന്നോട് കളിക്കാന്‍... പോടാ ചെക്കാ പോ...

440
ന്‍റെമ്മേ...
ന്‍റെമ്മേ...
540
പിടി സാറേ പിടി. നമ്മക്ക് പരാതി പറയാനുള്ളതാ

640
...ന്‍റെ ബി..ഗ് ബോ...സേ, ... ന്‍റെ പരാ..തി... വീണ ആര്യ.. ശേ അല്ല. ആര്യയ്ക്കും വീണയ്ക്കും എതിരെയാണ്... പണ്ട് പണ്ട് സ്വര്‍ണ്ണ ഖന..ന... ത്തിന് പോയപ്പോ ഉണ്ടായ കേ..സാ.. ജസ്റ്റിസ്.. ഹമ്മോ... എന്‍റെ നടുവ്... ന്‍റെമ്മേ...

740
നീയാരടാ നീയാരടാ.. നീ വാടാ...
നീയാരടാ നീയാരടാ.. നീ വാടാ...
840
വാടാ വാ.. നോക്കാ.. വാടാ വാ...
വാടാ വാ.. നോക്കാ.. വാടാ വാ...
940
പോടാ പോ.. നോക്കണ്ട. പോടാ പോ...
പോടാ പോ.. നോക്കണ്ട. പോടാ പോ...
1040
സുജോ നീ വാ.. അവന്‍ നിന്നെ പ്രകോപിപ്പിക്കും. നീ പോകണ്ട.

സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ എന്ന പേരില്‍ നല്‍കിയ വീക്കിലി ടാസ്കില്‍ ഇതുവരെ നടന്നത് മത്സരബുദ്ധിയോടെ കാണുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. ശാരീരികപരവും ആശയപരവുമായ സംഘടനങ്ങള്‍ക്ക് അതിന്‍റെതായ സമയവും കാലവും ഉണ്ട്. എന്നാല്‍ പരസ്പരം മനസിലാക്കാനുള്ള ടാസ്കില്‍ ശാരീരിക സംഘട്ടനം ശരിയല്ല. അതിനാല്‍ ലഭിച്ച പോയന്‍റുകളും ലക്ഷ്വറി ബജറ്റും റദ്ദാക്കി. എന്ന് നിങ്ങടെ സ്വന്തം ബിഗ് ബോസ്.

2640
ആഹ്... ബിഗ് ബോസ് പറഞ്ഞു. ഞാനെന്നത്തെയും പോലെ മാനത്ത് കണ്ടു.

അതുപോലെ തന്നെ അടുത്ത രണ്ട് ബസര്‍ ശബ്ദങ്ങള്‍ക്കിടെയുള്ള സമയം നിങ്ങള്‍ പരസ്പരം സംസാരിക്കാനോ ആശയവിനിമയം നടത്താനോ പാടില്ലെന്നും നിങ്ങളെ സ്വന്തം ബിഗ് ബോസ് വിധിക്കുന്നു. എന്ന് ബിഗ് ബോസ്. ആംമ്.. നമ്മടെ വാ പൂട്ടിയാ.. ഏ..