ബിഗ് ബോസ് ; വിഭജിക്കപ്പെട്ട വീട്ടില്‍ രജിത്തായി ഫുക്രുവിന്‍റെ പകര്‍ന്നാട്ടം

First Published Feb 13, 2020, 7:17 PM IST


ബിഗ് ബോസ് വീട്ടില്‍ നിന്നുള്ള ഒരു ദിവസത്തെ സംപ്രേക്ഷണത്തിന് ശേഷം , ലഭ്യമായ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഒറ്റ എപ്പിസോഡായി ബിബി പ്ലസ് എന്ന പേരില്‍ ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ ഷോയ്ക്ക് ഇന്നലെ ബിഗ് ബോസ് നല്‍കിയ പേര് 'എ ഡിവൈഡഡ് ഹൗസ്' എന്നാണ്. അത് ശരിയായിരുന്നു. കരുത്തനായ ഒരു കൈക്കാരനെ (പവന്‍) കിട്ടിയതോടെ രജിത്ത് തന്‍റെ തന്ത്രകുതന്ത്രങ്ങള്‍ പുറത്തെടുത്ത് തുടങ്ങി. കൂടുതലും 'നാവാട്ട'മാണ്. വാക്കുകളുപയോഗിച്ച് ആളുകളെ വിദഗ്ദമായി മാറ്റിപ്പണിയാനുള്ള കഴിവ് അയാള്‍ ഇടയ്ക്കിടെ പുറത്തെടുക്കുന്നു. എതിര്‍ക്കാന്‍ പോകുന്നവര്‍ ഒടുവില്‍ 'ശൂ.. ' ന്ന് പറഞ്ഞ് വാലും ചുരുട്ടി മടങ്ങേണ്ടിവരുന്നു. 


നാണയ മോഷണവുമായി ബന്ധപ്പെട്ട് ബിഗ് ബോസ് വീട്ടില്‍ കൃത്യമായ വിഭജനം നടന്നു. പത്തുപേരില്‍, വീട്ടിലെ പ്രധാന കളിക്കാരനായ രജിത്തും സഹായും കൈക്കാരനുമായ പവനും ഒരു ഭാഗത്തും മറ്റ് എട്ട് പേര്‍ മറുഭാഗത്തുമെന്ന തരത്തിലാണ് ബിഗ് ബോസ് വീട്ടിലെ വിഭജനം. രജിത്ത് സൂക്ഷിക്കാത്തത് കാരണം മോഷണം പോയ നാണയങ്ങള്‍ക്ക് പകരം, തന്‍റെ കൈയിലുള്ള നാണയങ്ങള്‍ തന്നും രജിത്തിനെ ബിഗ് ബോസ് വീട്ടിലെ എലിമിനേഷനില്‍ നിന്ന് രക്ഷിക്കുമെന്ന് പവന്‍ വാക്ക് നല്‍കി കഴിഞ്ഞു. മറ്റ് എട്ട് പേരും എന്ത് വിലകൊടുത്തും ഇരുവരെയും ഇനി ക്യാപ്റ്റന്‍സി ടാസ്കില്‍ വരാതെ നോക്കുമെന്നും ശപഥം ചെയ്തു. 


അങ്ങനെ ബിഗ് ബോസ് വീട് ശരിക്കും 'ഒരു മലയാളി വീടായി' മാറി. ഇതിനിടെ രജിത്തിനെയും പവനെയും ഭൂരിപക്ഷ സംഘം പലവിധത്തിലും താറടിക്കാനുള്ള ശ്രമവും തുടങ്ങി. അതിന്‍റെ ഭാഗമായി തന്‍റെ ആദ്യകാല സുഹൃത്തും നിലവിലെ പ്രധാന എതിരാളിയുമായ രജിത്തിനെ, ഫുക്രു  ബിഗ് ബോസില്‍ അനുകരിച്ചു. കാണാം ഫുക്രുവിന്‍റെ പകര്‍ന്നാട്ടം. 

അന്തസ് വേണം അന്തസ്
undefined
ആര്യ: 37 ദിവസമായിട്ട് പതിനഞ്ച് പേര് ഒന്നിച്ച് നില്‍ക്കുന്നു. ഒരാളെ മാത്രം എന്ത് കൊണ്ട് അടുപ്പിക്കാന്‍ പറ്റുന്നില്ല. എല്ലാവരും ഒന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് കാഴ്ചക്കാരോടും വീട്ടുകാരോടുമായി അഭിപ്രായപ്പെട്ടത് ആര്യയായിരുന്നു. ഏറെ സങ്കടക്കടലോടെ ഇടയ്ക്കെപ്പോഴോ ഗദ്ഗദകണ്ഠയായി ആര്യ.
undefined
ആര്യ : ഇന്ന് ഒന്നിച്ച് എല്ലാവരും ഒരിടത്ത് കിടക്കും. കാണാല്ലോ.. ഹാ.. ഹും.. അഃ
undefined
ഫുക്രു: ഒരു അടി വാങ്ങി തിരിച്ചു കൊടുക്കുന്നതില്‍ കാര്യമില്ല. ഇവനെയൊക്കെ എന്തിനാണ് ഇങ്ങോട്ട് കയറ്റിവിടുന്നത്. പവന്‍, അവനല്ല പ്രശ്നം. പ്രശ്നം അയാളാണ്. അയാള് ചെവിയില്‍ ഊതിക്കൊടുക്കുന്നത്. അവനെ വെറുതേ വിട്. എല്ലാറ്റിനും കാരണം അയാളാണ്. ഫുക്രുവിന്‍റെ രക്തം തിളച്ച് മറിഞ്ഞ് ഒഴുകാന്‍ തുടങ്ങി.
undefined
ഫുക്രു: പവന്‍റെ എന്തേലും വിഢ്ഢിത്തം വിളിച്ച് പറയും അപ്പോ പുള്ളി പറയും 'പവാ.... നീ മിണ്ടരുത്. ' ഉടനെ പവന്‍. ഒ.. ഓമ്പ്രാ...
undefined
രണ്ടും കൂടി ഇവിടെ... ഉം...
undefined
സെറ്റാക്കല്ലടാ മോനൂസേ..
undefined
നെന്‍റെ മസിലും ന്‍റെ ബുദ്ധിയും ആ.
undefined
കള്ളന്‍
undefined
വീണ: ദൈവങ്ങളെ നിങ്ങളിത് കാണുന്നില്ലേ... ഞങ്ങള്‍ പത്ത് പേര് കളിക്കുന്ന ഈ കളി കാണുന്നില്ലേ ദൈവമേ.... ?
undefined
ഞാ ബുദ്ധി ഇയ്യ് മസില് ഏത് .. ? ഓ... ആട്ട്... അങ്ങനെയാട്ട്...
undefined
ചിന്നൂവുമായിട്ട് അയാക്ക് ചില പരിപാടികളൊക്കെയുണ്ട്...
undefined
ഫുക്രു: നീയെന്‍റെ കൂടെ നിന്നാല്‍ മതി. ഒന്നും മിണ്ടണ്ട. ഞാന്‍ പറയുന്നത് മാത്രം കേട്ടാമതി.
undefined
ഓ.. മ്പ്രാ... ഓ
undefined
ന്‍റെ കൂടെ നിന്നാമാത്രം മതി. നീ സ്കോറ് ചെയ്യേം വേണ്ട. ഞാന്‍ സ്കോറ് ചെയ്യാം. കേരള ജനത്തിന് കേരള സഹോദരങ്ങള്‍ക്ക് എന്നെ അറിയാം.
undefined
( രജിത്ത് : എന്‍റെ അമ്മ പറയാറുണ്ട്. തിന്നുന്നുണ്ടേല്‍ നല്ല അന്തസുള്ള പട്ടീയുടെ പട്ടിത്തീട്ടം തിന്നണമെന്ന്. എനിക്ക് പവന്‍റെത്ര മസിലുണ്ടെങ്കില്‍ ഞാനും നീയൊക്കെ ചെയ്തത് പോലെ എല്ലാവന്‍റെയും കൈയില്‍ നിന്ന് ഞാനും തട്ടിപ്പറിച്ചേനെ. എനിക്ക് കൈയൂക്കില്ലാതായി പോയി. ആ പിന്നെ നീയൊക്കെ ചെയ്തത് അന്തസില്ലാത്ത പണിയാണ് അന്തസ് വേണം മനുഷ്യനായാല്‍ അന്തസ്. )
undefined
നിന്‍റെ മസിലും എന്‍റെ ബുദ്ധിയും. ആ മസിലിലെ 'മാ'യും ഇടക്കൊരു 'ന്തും'.
undefined
പിന്നെ അങ്ങേരുടെ ബുദ്ധിയും.
undefined
മന്തബുദ്ധിയും.
undefined
മസിലനും ബുദ്ധിമാനും... ഒരു കാര്യം കേക്കണോ ? ഒരു ദിവസം... പിന്നെ...
undefined
ഞാനും എലീനയും കൂടി നില്‍ക്കുമ്പോള്‍ അയാള് അടുത്തേക്ക് വന്ന്.... ഞങ്ങള് മാറുന്നില്ലെന്ന് കാണ്ടപ്പോള്‍ അയാള് നടന്നങ്ങ് പോയി.
undefined
ചിന്നൂ.... ചിന്നൂ... ചിന്നൂ..
undefined
എന്തൊക്കെയാവിടെ ... ? ങാ...
undefined
ചിന്നൂന്‍റെ അടുത്ത് കുറേ സംസാരിക്കാനുണ്ട്. അതിനൊരു നാക്കൊക്കെ വേണം. ആദ്യം ഇങ്ങനെ ഇരിക്കണം. പിന്നെ എല്ലാം പയ്യേ... പയ്യേ... (എന്ന് പറഞ്ഞ് ഫുക്രു സ്വിമ്മിങ്ങ് പൂളിന്‍റെ സൈഡില്‍ ഇരിക്കുന്നു. )
undefined
ആം ആദ്യം കാല് ഇങ്ങനെ ആട്ടണം... എന്നിട്ട് അതായത്.. ഞാന്‍ പറഞ്ഞ് വന്നതെന്താണെന്ന് വച്ചാല്‍... (മൈക്ക് നേരെയാക്കിയിടുന്നു. ) ആ പിന്നെ ക്യാമറയൊന്നും ഇല്ലെങ്കില്‍ വാ തുറക്കില്ല കേട്ടോ...
undefined
അതായത് ഞാന്‍ പറഞ്ഞ് വന്നതെന്താണെന്ന് വച്ചാല്‍... മൈക്കും ക്യാമറയും ഇല്ലേല് പറയത്തില്ല കേട്ടോ....
undefined
ഇനി നിങ്ങളാരെങ്കിലും എന്‍റെ അടുത്തോട്ട് ഒന്ന് വാ...
undefined
അപ്പോ അങ്ങനെയൊക്കെയാണ് കാര്യങ്ങള്... (എന്ന് പറഞ്ഞ് ഫുക്രു സ്വിമ്മിങ്ങ് പൂളിന്‍റെ സൈഡില്‍ നിന്ന് എഴുന്നേല്‍ക്കുന്നു.)
undefined
ബ്ടിരിക്കാം... ങ്ങാ...
undefined
നമ്മക്ക് പിന്നെ സംസാരിക്കാം. എനിക്കൊരു സമയം ഒരു കാര്യത്തെ കുറിച്ച് പറഞ്ഞ് തരാനാണ് ഇഷ്ടം.
undefined
സുരജ് നടന്നു വരുമ്പോഴേക്കും ഫുക്രു എഴുന്നേറ്റ് നടന്നകലുന്നു. എല്ലാവരും കൈയടിച്ച് ചിരിക്കുന്നു. ആര്യ : ചേട്ടാ ഇരിക്ക്. സംസാരിച്ചിട്ട് പോ... അതെന്താണ് ചേട്ടാ ചേട്ടന്‍ സംസാരിക്കാത്തത് ?
undefined
അല്ലല്ല... നിങ്ങള് ഇന്‍ജസ്റ്റിസായ കാര്യങ്ങളാണ് സംസാരിക്കുന്നത്. ഈക്കളിക്ക് ഞാനില്ല.
undefined
ബിഗ് ബോസ് മ്മളോട് ഇന്‍ജസ്റ്റിസ് ...
undefined
ഏത്... ? മ്മളോട്... ഇന്‍ജസ്റ്റിസ് ...
undefined
ഇന്‍ജസ്റ്റിസ്.
undefined
വീണ : അല്ല... ഇപ്പോ ഇവിടെ ഇവിടെ ന്താ നടന്നേ... ഏ ?
undefined
click me!