Published : Sep 26, 2020, 08:54 AM ISTUpdated : Sep 26, 2020, 10:21 AM IST
ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരികയും അവയൊക്കെ പ്രശംസിക്കപ്പെടുകയും ചെയ്യുന്ന സംഗീതരചനയാണ് ദേശീയഗാനം. ഓരോ രാജ്യത്തിനുമുണ്ട് ദേശീയഗാനം. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ജനഗണമന എന്ന് തുടങ്ങുന്ന രചനയാണ് ഇന്ത്യയുടെ ദേശീയഗാനം. ബംഗാളിയിലാണ് അദ്ദേഹം ഇത് രചിച്ചത്. പിഎസ്‍സി പരീക്ഷകളിൽ ചോദിക്കാൻ ദേശീയഗാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വരാറുണ്ട്. ചില രാജ്യങ്ങളെക്കുറിച്ചും അവയുടെ ദേശീയ ഗാനങ്ങളെക്കുറിച്ചുമറിയാം.