Published : Dec 12, 2020, 04:29 PM ISTUpdated : Dec 12, 2020, 04:31 PM IST
ഇന്ത്യയിൽ പഞ്ചവൽസര പദ്ധതികൾക്കു തുടക്കം കുറിക്കുന്നത് മുൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ്. ആസൂത്രണ കമ്മീഷനായിരിന്നു പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പു ചുമതല. പ്രധാനമന്ത്രിയായിരിന്നു കമ്മീഷന്റെ എക്സ്-ഒഫീഷ്യോ ചെയർമാൻ, ക്യാബിനറ്റ് റാങ്കുള്ള ഒരു ഡെപ്യൂട്ടി ചെയർമാനായിരിക്കും കമ്മീഷന്റെ ചുമതല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളിൽ സാമ്പത്തികമായും, ക്ഷേമപരമായുള്ളതുമായവ നടപ്പിലാക്കി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത്.