പത്താം ക്ലാസ് അടിസ്ഥാനപ്പെടുത്തി തസ്തികകളിലേക്കുളള പൊതുപ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ആരംഭിക്കാൻ ഇനി വെറും പത്ത് ദിവസം മാത്രം. പഠിച്ച പാഠഭാഗങ്ങളെല്ലാം ഒന്നുകൂടി റിവിഷൻ നടത്താനുള്ള സമയമുണ്ട്. ഫെബ്രുവരി 20 മുതൽ നാലുഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ഏകദേശം 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ പരീക്ഷയെഴുതാൻ തയ്യാറെടുത്ത് കാത്തിരിക്കുന്നത്. പിഎസ്‍സി പരീക്ഷകളുടെ ഏറ്റവും വലിയ പ്രത്യേകത ആവർത്തന ചോദ്യങ്ങളാണ്. ഇവ ഓർത്ത് മനപാഠമാക്കിയാൽ നല്ല രീതിയിൽ മാർക്ക് സ്കോർ ചെയ്യാൻ സാധിക്കും.