പുറത്താകുക സഞ്ജു ഉള്‍പ്പെടെ 4 പേര്‍, അഭിഷേകിനെയും തിലകിനെയും പിന്തുണച്ച് സൂര്യകുമാര്‍, ഇന്ത്യയുടെ സാധ്യതാ ഇലവൻ

Published : Feb 22, 2026, 10:07 AM IST

ടി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ മാറ്റം വരുത്തിയേക്കുമെന്ന സൂചന നല്‍കി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഫോം ഔട്ടായ അഭിഷേക് ശര്‍മയും തിലക് വര്‍മയും ടീമില്‍ തുടരുമെന്നാണ് കരുതുന്നത്.

PREV
111
ക്യാപ്റ്റൻ നല്‍കുന്ന സൂചന

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നല്‍കിയ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ സൂചന അനുസരിച്ച് ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

211
അഭിഷേകിന് പൂര്‍ണ പിന്തുണ

തുടര്‍ച്ചയായി മൂന്ന് ഡക്കുകള്‍ അടിച്ചെങ്കിലും അഭിഷേക് ശര്‍മ തന്നെ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഇന്നലെ പറ‍ഞ്ഞത്. ഞങ്ങള്‍ ഫോം ഔട്ടായപ്പോള്‍ കഴിഞ്ഞ ഒരു വർഷമായി ഞങ്ങളെ സംരക്ഷിച്ചത് അഭിഷേകാണ്. ഇപ്പോൾ അവൻ ഫോം ഔട്ടായപ്പോൾ അവനെ പിന്തുണയ്ക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നായിരുന്നു സൂര്യകുമാറിന്‍റെ മറുപടി. ഇതോടെ ഓപ്പണറായി അഭിഷേക് തുടരുമെന്നുറപ്പായി.

311
ഇഷാൻ കിഷനില്‍ പ്രതീക്ഷ

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ മുന്‍നിര പതറിയപ്പോഴെല്ലാം തകര്‍ത്തടിച്ച് മികച്ച തുടക്കം നല്‍കിയത് ഇഷാന്‍ കിഷനായിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ അഭിഷേകിനൊപ്പം ഇഷാന്‍ തുടരുമെന്നുറപ്പാണ്.

411
തിലകിനെയും വിശ്വാസം

മൂന്നാം നമ്പറിലെ മെല്ലെപ്പോക്കിന്‍റെ പേരില്‍ വിമര്‍ശനം നേരിടുന്ന തിലക് വര്‍മയ്ക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് തിലകിന് പകരമോ എന്നായിരുന്നു ചിരിച്ചുകൊണ്ട് സൂര്യയുടെ മറുപടി. ഇതോടെ മൂന്നാം നമ്പറില്‍ തിലക് തന്നെ തുടരുമെന്നുറപ്പായി.

511
സൂര്യയുടെ ഫോം

അമേരിക്കക്കെതിരായ ആദ്യ മത്സരത്തിലെ രക്ഷകവേഷം കഴിഞ്ഞാല്‍ ക്യാപ്റ്റന് കാര്യമായ സംഭാവന നല്‍കാാനായിട്ടില്ലെങ്കിലും അഹമ്മദാബാദില്‍ സൂര്യയില്‍ നിന്ന് മികച്ചൊരു പ്രകടനം തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു.

611
ഹാര്‍ദ്ദിക്കിന്‍റെ വെടിക്കെട്ടുണ്ടാകുമോ

ബൗളിംഗില്‍ മികവ് കാട്ടുന്ന ഹാര്‍ദ്ദിക്കില്‍ നിന്ന് ബാറ്റിംഗിലും ഒരു വെടിക്കെട്ട് ഇന്നിംഗ്സ് ഇന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടീമിന്‍റെ നായകനായിരുന്ന ഹാര്‍ദ്ദിക്കിന്‍റെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ അനുഭവസമ്പത്ത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

711
ഫിനിഷ് ചെയ്യാന്‍ ദുബെയും റിങ്കുവും

ഫിനിഷര്‍മാരായി റിങ്കു സിംഗും ശിവം ദുബെയും ടീമില്‍ തുടരും. കഴിഞ്ഞ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ ദുബെ ഫോമിലാണെന്ന് തെളിയിച്ചു കഴിഞ്ഞു. റിങ്കുവില്‍ നിന്നും ഇന്ത്യ മിക്കച്ചൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കുന്നു.

811
സുന്ദറിന് പകരം അക്സര്‍

നെതര്‍ലന്‍ഡ്സിനെതിരെ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റമാകും വരുത്തുക എന്നാണ് ക്യാപ്റ്റൻ നല്‍കുന്ന സൂചന. വാഷിംഗ്ടൺ സുന്ദറിന് പകരം വൈസ് ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും.

911
കറക്കിയിടാന്‍ വരുണ്‍

ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായ സൂപ്പര്‍ 8 പോരില്‍ മധ്യ ഓവറുകളില്‍ കളിയുടെ ഗതി നിര്‍ണയിക്കുക സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നാലോവറുകളായിരിക്കും. വരുണിനെ ദക്ഷിണാഫ്രിക്ക എങ്ങനെ പ്രതിരോധിക്കുമെന്നതിന് അനുസരിച്ചായിരിക്കും മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ സാധ്യതകള്‍.

1011
പേസ് പടയെ നയിക്കാന്‍ ബുമ്രയും അര്‍ഷ്ദീപും

പേസര്‍മാരായി അര്‍ഷ്ദീപ് സിഗും ജസ്പ്രീത് ബുമ്രയും തന്നെയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക. ബുമ്ര മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റ് കോളത്തില്‍ ഇതുവരെ 3 വിക്കറ്റെയുള്ളൂവെന്നത് ഇന്ത്യക്ക് ആശങ്കയാണ്.

1111
പുറത്താകുക സഞ്ജു ഉള്‍പ്പെടെ നാലു പേര്‍

മലയാളി താരം സഞ്ജു സാംസണ്‍, സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരായിരിക്കും ഇന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരിക്കുകയെന്നാണ് ക്യാപ്റ്റൻ സൂര്യകുമാറിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories