ക്രിക്കറ്റില്‍ മാത്രം ഒതുങ്ങാത്ത പ്രതിഭാസങ്ങള്‍

First Published Jun 3, 2020, 11:18 PM IST

ക്രിക്കറ്റില്‍ മാത്രം തിളങ്ങിയവരെ പ്രതിഭകള്‍ എന്ന് വിളിക്കാമെങ്കില്‍ ക്രിക്കറ്റിനൊപ്പം മറ്റ് കായികരംഗങ്ങളില്‍ കൂടി തിളങ്ങിയവരെ പ്രതിഭാസങ്ങള്‍ എന്ന് പറയേണ്ടിവരും. ക്രിക്കറ്റിന് പുറമെ മറ്റ് കായികമേഖലകളില്‍ കൂടി തിളങ്ങിയ അഞ്ച് പ്രതിഭാസങ്ങള്‍ ഇതാ.

വിവിയന്‍ റിച്ചാര്‍ഡ്സ്: ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് രണ്ട് ലോക കിരീടങ്ങള്‍ സമ്മാനിച്ചിട്ടുള്ള വിവിയന്‍ റിച്ചാര്‍ഡ്സ് ഫുട്ബോളിലും പ്രതിഭ തെളിയിച്ച താരമാണ്. 1974ലെ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ആന്റിഗ്വയെയും ബാര്‍ബുഡയെയും റിച്ചാര്‍ഡ്സ് പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാല്‍ യോഗ്യതാ റൗണ്ടില്‍ തന്റെ ടീം അവസാന സ്ഥാനക്കാരായി പുറത്തായതോടെ റിച്ചാര്‍ഡ് ബൂട്ടഴിച്ച് ക്രിക്കറ്റില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിച്ചു.
undefined
ഇയാന്‍ ബോതം: ക്രിക്കറ്റിലെ ഓള്‍ റൗണ്ടര്‍മാരില്‍ മുന്നിലുള്ള ഇയാന്‍ ബോതം ഫുട്ബോളിലും പ്രതിഭ തെളിയിച്ച താരമാണ്. ക്രിക്കറ്റില്‍ തിളങ്ങുന്നതിന് മുമ്പ് 1978-1985 കാലഘട്ടത്തില്‍ യോവില്‍ യുനൈറ്റനഡിനായും സ്കന്‍തോര്‍പ്പ് യുനൈറ്റഡിനായും 11 മത്സരങ്ങളില്‍ കളിച്ചു. ക്രിക്കറ്റില്‍ 7000ല്‍ അധികം റണ്‍സും 500 വിക്കറ്റും സ്വന്തമാക്കി. 2017ല്‍ സ്കന്‍തോര്‍പ്പ് യുനൈറ്റഡ‍്
undefined
ജോണ്ടി റോഡ്സ്: ക്രിക്കറ്റില്‍ ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ്. എന്നാല്‍ ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ് ഹോക്കിയിലും പ്രതിഭ തെളിയിച്ച താരമായിരുന്നു റോഡ്സ്. 1992ലെ ബാഴ്സലോണ ഒളിംപിക്സ് ഹോക്കി യോഗ്യതക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് റോഡ്സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഒളിംപിക്സ് യോഗ്യത നേടാതിരുന്നതിനാല്‍ റോഡ്സിന് ഒളിംപിക്സില്‍ കളിക്കാനായില്ല. അതേവര്‍ഷം ഇന്ത്യക്കെതിരെയാണ് റോഡ്ഡ്സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1996ലെ ഒളിംപിക്സ് ഹോക്കി യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കും റോഡ്സിനെ ക്ഷണിച്ചിരുന്നെങ്കിലും പരിക്ക് കാരണം പങ്കെടുക്കാനായില്ല.
undefined
എല്‍സി പെറി: ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ നെടും തൂണായ എല്‍സി പെറി ഓസ്ട്രേലിയന്‍ ദേശീയ ഫുട്ബോള്‍ ടീമിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. ഓസീസ് ഫുട്ബോള്‍ ടീമിനായി 18 മത്സരങ്ങളില്‍ എല്‍സി പെറി കളിച്ചു. ഓസീസ് വനിതാ ഫുട്ബോളിലെ പ്രമുഖ ടീമുകളായ കാന്‍ബറെ എഫ്‌സിക്കായും സിഡ്നി എഫ്‌സിക്കായും എല്‍സി പെറി കളിച്ചു. ഒരുസമയം ക്രിക്കറ്റ് ടീമിനായും ഫുട്ബോള്‍ ടീമിനായും കളിച്ചുകൊണ്ടിരുന്ന എല്‍സി പെറി ഒടുവില്‍ ക്രിക്കറ്റ് തെരഞ്ഞെടുത്തു.
undefined
യുസ്‌വേന്ദ്ര ചാഹല്‍: ഇന്ത്യന്‍ ലെഗ് സ്പിന്നറായ യുസ്‌വേന്ദ്ര ചാഹല്‍ ക്രിക്കറ്റില്‍ തിളങ്ങുന്നതിന് മുമ്പ് ചെസ്സില്‍ പ്രതിഭ തെളിയിച്ച താരമായിരുന്നു. 2002ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ അണ്ടര്‍ 11 ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുള്ള ചാഹല്‍ അടുത്തവര്‍ഷം ഗ്രീസില്‍ നടന്ന അണ്ടര്‍ 12 ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. രാജ്യാന്തര ചെസ് ഫെഡറേഷന്റെ എലോ റേറ്റിംഗില്‍ ചാഹലിനിപ്പോഴും 1956 പോയന്റുകളുണ്ട്.
undefined
click me!