കോലിയും വില്യംസണുമില്ല; 2025 ടെസ്റ്റ് ക്രിക്കറ്റ് ടീം ഇങ്ങനെ ആയിരിക്കുമോ..?

First Published Jun 2, 2020, 5:21 PM IST

2025ല്‍ ലോക താരങ്ങള്‍ ഉള്‍പ്പെട്ട ഒരു ടെസ്റ്റ് ടീമിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? ആരൊക്കെയായിരിക്കും ടീമിലെ അംഗങ്ങള്‍. ഒന്നും കണക്കുകൂട്ടാന്‍ കഴിയില്ല. എന്തായാലും അങ്ങനെ ഒരു ടീമിനെ തിരഞ്ഞെടുത്തിരിക്കുകായാണ് പ്രമുഖ സ്‌പോര്‍ട്‌സ് വെബ് സൈറ്റായ ഫോക്‌സ് ക്രിക്കറ്റ്. ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലി ടീമിലില്ലെന്നുള്ളതാണ് പ്രധാന പ്രത്യേകത.

ഗില്‍- ഷാ ഓപ്പണിംഗ്ഇന്ത്യന്‍ യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍- പൃഥ്വി ഷാ എന്നിവരാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ഇരുവരും ഇന്ത്യയുടെ ഭാവിയെന്ന് വിശേഷിക്കപ്പെട്ട താരങ്ങളാണ്. ഷാ ഇതിനോടകം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറി കഴിഞ്ഞു. എന്നാല്‍ ഗില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് കളിച്ചത്.
undefined
മധ്യനിരയില്‍ ലബുഷാഗ്നെ- സ്മിത്ത്ഓസീസ് താരങ്ങളായ മര്‍നസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് അടുത്ത രണ്ട് സ്ഥാനങ്ങളില്‍. ടെസ്റ്റ് ക്രിക്കറ്റിലെ അടുത്ത വലിയ താരമെന്ന് വിശേഷണം ഇതിനോടകം ലബുഷാഗ്നെ ഇതിനോടകം നേടികഴിഞ്ഞു. സ്മിത്താവട്ടെ നിലവില്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ്.
undefined
അഞ്ചാമന്‍ ബാബര്‍ അസംപാകിസ്ഥാന്‍ യുവതാരം ബാബര്‍ അസമാണ് അഞ്ചാമന്‍. കോലി, സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ പേരുകള്‍ക്കൊപ്പം ചേര്‍ത്തുവായിക്കാവുന്ന പേരാണ് അസമിന്റേത്. പാക് ക്രിക്കറ്റിലെ അടുത്ത ഇതിഹാസമെന്ന ഖ്യാതി ഇപ്പോള്‍ തന്നെ താരം സ്വന്തമാക്കി കഴിഞ്ഞു.
undefined
ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്ഓള്‍റൗണ്ടറായി ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സാണ് ടീമിലെത്തിയത്. അടുത്തിടെ ആഷസിലും ഏകദിന ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. ഈ പ്രകടനങ്ങള്‍ക്ക് ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്റ്റോക്‌സിനെ തേടിയെത്തി.
undefined
വിക്കറ്റ് കീപ്പറായി ക്വിന്റണ്‍ ഡി കോക്ക്ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദ്യത്തിന് മറിച്ചൊരു ഉത്തമില്ല. ദക്ഷിണാഫ്രിക്കന്‍ താരം ഡി കോക്ക് തന്നെ. താരത്തെ അടുത്തിടെ ദക്ഷിണാഫ്രിക്കന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നു.
undefined
പാറ്റ് കമ്മിന്‍സ്- കഗിസോ റബാദടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളറായ പാറ്റ് കമ്മിന്‍സാണ് പേസ് വകുപ്പ് നയിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ അദ്ദേഹത്തിന് കൂട്ടുണ്ട്. നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച പേസര്‍മാരില്‍ രണ്ട് പേരാണ് ഇരുവരും.
undefined
ജസ്പ്രീത് ബൂമ്രകുറഞ്ഞ സമയം കൊണ്ട് ജനശ്രദ്ധ നേടിയ പേസറാണ് ജസ്പ്രീത് ബൂമ്ര. ഇന്ത്യന്‍ പേസ് വകുപ്പിന്റെ ഒരു മേല്‍ വിലാസമുണ്ടാക്കി കൊടുത്തതും ബൂമ്രയായിരുന്നു. 2025 ഒരു ടെസ്റ്റ് ടീമിനെ ഉണ്ടാക്കിയാല്‍ അതില്‍ നിന്ന് താരത്തെ ഒഴിവാക്കാന്‍ പറ്റില്ലെന്നാണ് ഫോക് ക്രിക്കറ്റ് പറയുന്നത്.
undefined
ഏക സ്പിന്നര്‍- റാഷിദ് ഖാന്‍ടീമിലെ ഏക സ്പിന്നര്‍ അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാനാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിച്ച് അധികം പരിചയമില്ലെങ്കിലും വരും കാലങ്ങളില്‍ റാഷിദിനെ വെല്ലാന്‍ മറ്റൊരു സ്പിന്നറുണ്ടാവില്ലെന്നാണ് കണക്കുകൂട്ടല്‍.
undefined
click me!