മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍; ഇയാന്‍ ബിഷപ്പിന്‍റെ മികച്ച ഏകദിന ടീമിനെ അറിയാം

First Published May 28, 2020, 4:32 PM IST

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരിടത്തും ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നില്ല. മത്സരങ്ങള്‍ ഇല്ലാതായതോടെ കമന്റേറ്റര്‍മാര്‍ക്കും ജോലി ഇല്ലാതായി. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളറും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ് അതിലൊരാളാണ്. എന്നാല്‍ വെറുതെയിരിക്കാന്‍ അദ്ദേഹവും തയ്യാറല്ല. ഇപ്പോള്‍ കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ബിഷപ്പ്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ ടീമിനായി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള മിക്ക താരങ്ങളും ബിഷപ്പിന്റെ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായുള്ള ലൈവിനിടെയാണ് ബിഷപ്പ് തന്റെ ഫേവറിറ്റ് ഏകദിന ടീമിനെ തിരഞ്ഞെടുത്തത്.
undefined
മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ടീമിലിടം നേടി. ഇന്ത്യയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച എം എസ് ധോണിയാണ് ടീമിനെ നയിക്കുന്നത്. ധോണിയെ കൂടാതെ ഇന്ത്യയില്‍ നിന്നു മറ്റു രണ്ടു സൂപ്പര്‍ താരങ്ങള്‍ക്കു കൂടി പതിറ്റാണ്ടിന്റെ ടീമിലേക്കു നറുക്കുവീണു.
undefined
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളും ദേശീയ ടീമിന്റെ ക്യാപ്റ്റനുമായ വിരാട് കോലി, നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ എന്നിവരാണ് ടീമിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
undefined
ഏറ്റവുമധികം താരങ്ങളുള്ളതും ഇന്ത്യയില്‍ നിന്നു തന്നെ. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരുടെ രണ്ടു താരങ്ങള്‍ കൂടി പതിറ്റാണ്ടിന്റെ ഏകദിന ടീമിലെത്തിയിട്ടുണ്ട്. ബംഗ്ലാദേശ്, അഫ്ഗാന്‍ താരങ്ങളും ടീമിലെത്തി.
undefined
രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ബിഷപ്പ് തിരഞ്ഞെടുത്തത് ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണറെയാണ്. തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ കോലി തന്നെ കളിക്കും.
undefined
ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്സ്, ന്യൂസിലാന്‍ഡ് താരം റോസ് ടെയ്ലര്‍, ബംഗ്ലാദേശിന്റെ സ്റ്റാര്‍ ള്‍റൗണ്ടര്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
undefined
അഫ്ഗാനിസ്താന്റെ യുവ സെന്‍സേഷന്‍ റാഷിദ് ഖാനാണ് ടീമിലെ ഏക സ്പിന്നര്‍. ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ശ്രീലങ്കയുടെ ലസിത് മലിംഗ, ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ തുടങ്ങിയവര്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും.
undefined
click me!