രോഹിത് ശര്‍മ: നായകസ്ഥാനത്ത് വിരാട് കോലിയുടെ സ്വാഭാവിക പിന്‍ഗാമിയാണ് രോഹിത് ശര്‍മ. ടി20യിലെ മികച്ച റെക്കോര്‍ഡും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയില്‍ പുറത്തെടുത്തിട്ടുള്ള മികവും രോഹിത്തിന്‍റെ സാധ്യത കൂട്ടുന്നു. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെയെങ്കിലും രോഹിത്തിന് നായകസ്ഥാനത്ത് പരിഗണിക്കാനാണ് ഏറ്റവും കൂടുതല്‍ സാധ്യത. ഇതുവരെ 19 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള രോഹിത്തിന് 15 വിജയങ്ങള്‍ നേടാനായി എന്നതും സെലക്ഷന്‍ കമ്മിറ്റി കണക്കിലെടുക്കും. പ്രായം മാത്രമാണ് 34കാരനായ രോഹിത്തിന് മുന്നിലുള്ള ഏക തടസം. ഭാവി മുന്നില്‍ കണ്ട് യുവതാരത്തെ ക്യാപ്റ്റനാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തുനിഞ്ഞാല്‍ മാത്രമെ രോഹിത് അല്ലാതെ മറ്റൊരു ക്യാപ്റ്റനെകുറിച്ച് ചിന്തിക്കേണ്ടതുള്ളു.