മലയാളി താരം സഞ്ജു സാംസണിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇഷാന്‍ ഓപ്പണറാകുമെന്നും അദ്ദേഹം. എങ്കിലും സഞ്ജുവിന് സാധ്യകളുണ്ടെന്നാണ് അദ്ദേത്തിന്റെ പക്ഷം. സന്നാഹ മത്സരത്തിന് ശേഷം ചോപ്രയുടെ നിരീക്ഷണം ഇങ്ങനെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹ മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ഇഷാന്‍ കിഷന്‍ ഏതാണ്ട് ഉറപ്പിച്ചതായി മുന്‍ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
210
സഞ്ജുവിന് തിരിച്ചടി
ഓപ്പണിംഗ് സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇഷാന്‍ കിഷന്‍ ബഹുദൂരം മുന്നിലെത്തിയെന്നും സഞ്ജു സാംസണ് ഈ അവസരം നഷ്ടമായെന്നും ചോപ്ര.
310
സന്നാഹ മത്സരത്തിലെ വെടിക്കെട്ട്
നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇഷാന്‍ കിഷന്‍ വെറും 20 പന്തില്‍ നിന്ന് 7 സിക്‌സറുകള്‍ ഉള്‍പ്പെടെ 53 റണ്‍സാണ് അടിച്ചുകൂട്ടിയത്.
410
അഭിഷേക് ശര്‍മ്മയുടെ പങ്കാളി
ടോസ് വേളയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയത് പോലെ, ലോകകപ്പില്‍ അഭിഷേക് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളിയായി ഇഷാനെ പരീക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.
510
റിട്ടയേര്‍ഡ് ഔട്ട്
ആറാം ഓവറില്‍ ഇഷാന്‍ കിഷന്‍ 'റിട്ടയേര്‍ഡ് ഔട്ട്' ആയി മടങ്ങിയത് തിലക് വര്‍മ്മയ്ക്ക് കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാനുള്ള അവസരം നല്‍കാനായിരുന്നു.
610
സഞ്ജുവിന്റെ ഫോമില്ലായ്മ
ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇത് അദ്ദേഹത്തിന്റെ സാധ്യതകളെ ബാധിച്ചു.
710
ഇഷാന്റെ തകര്‍പ്പന്‍ ഫോം
സഞ്ജുവില്‍ നിന്ന് വിപരീതമായി, ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇഷാന്‍ കിഷന്‍ 231 സ്‌ട്രൈക്ക് റേറ്റില്‍ 215 റണ്‍സ് നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ 42 പന്തില്‍ സെഞ്ച്വറി നേടിയതും ഇതില്‍ ഉള്‍പ്പെടുന്നു.
810
സഞ്ജുവിന്റെ പുതിയ റോള്‍
പ്ലെയിംഗ് ഇലവന് പുറത്തുള്ള ഏക ബാറ്റര്‍ എന്ന നിലയില്‍, ടീമില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ അസുഖം വരികയോ ചെയ്താല്‍ ഏത് പൊസിഷനിലും കളിക്കാന്‍ സഞ്ജു സന്നദ്ധനായിരിക്കണമെന്ന് ചോപ്ര പറഞ്ഞു.
910
അവസരം നഷ്ടമായി
സന്നാഹ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചില്ല. അങ്ങനെയൊന്ന് ലഭിക്കുകയും റണ്‍സ് കണ്ടെത്തുകയും ചെയ്തിരുന്നെങ്കില്‍ അത് സഞ്ജുവിന് ഗുണകരമായേനെ എന്ന് ചോപ്ര കൂട്ടിിച്ചേര്‍ത്തു.
1010
ആദ്യ മത്സരം വാംഖഡെയില്‍
ഫോം വിലയിരുത്തുമ്പോള്‍, ഫെബ്രുവരി 7-ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ അമേരിക്കയ്ക്കെതിരെ നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ തന്നെ ഓപ്പണറായി ഇറങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!