സഞ്ജുവിന് തിരിച്ചടി, മൂന്ന് തവണ പൂജ്യത്തിന് പുറത്തായിട്ടും അഭിഷേക് തന്നെ ടി20 റാങ്കിംഗില്‍ ഒന്നാമന്‍; ഇഷാന്‍ കിഷന് വന്‍ നേട്ടം

Published : Feb 19, 2026, 12:25 PM IST

പുതുതായി പുറത്തിറങ്ങിയ ഐസിസി ടി20 റാങ്കിംഗിലും ഒന്നാം സ്ഥാനം സ്ഥിരപ്പെടുത്തി അഭിഷേക് ശര്‍മ. ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും താരം റണ്‍സെടുക്കാതെ പുറത്തായിരുന്നു. ഇതിനിടെയാണ് റാങ്കിംഗിലെ ഒന്നാം സ്ഥാനം. സഞ്ജു സാംസണ്‍ 52-ാം സ്ഥാനത്താണ്. പട്ടിക…

PREV
110
അഭിഷേക് ശര്‍മ

വന്‍ പ്രതീക്ഷയോടെ ടി20 ലോകകപ്പിനെത്തിയ അഭിഷേക് നിരാശപ്പെടുത്തികൊണ്ടിരിക്കുകയാണ്. കളിച്ച മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു. എന്നിട്ടും റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചു. 891 റേറ്റിംഗ് പോയിന്റാണ് അഭിഷേകിന്.

210
പതും നിസ്സങ്കയ്ക്ക് നേട്ടം

ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ ശ്രീലങ്കന്‍ താരം പതും നിസ്സങ്കയും നേട്ടമുണ്ടാക്കി. മൂന്നാം സ്ഥാനം മെച്ചപ്പെടുത്തിയ താരം മൂന്നാം സ്ഥാനത്തെത്തി. 786 റേറ്റിംഗ് പോയിന്റാണ് അദ്ദേഹത്തിന്. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് രണ്ടാം സ്ഥാനത്ത് തുടരുന്നു.

310
തിലക് വര്‍മ

ലോകകപ്പില്‍ കളിച്ച നാല് ഇന്നിംഗ്‌സിന്റെ പേരിലും വിമര്‍ശങ്ങള്‍ ഉയരുന്നുണ്ടെങ്കിലും തിലക് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. ലോകകപ്പില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ 25 റണ്‍സ് വീതം നേടിയ തിലക് നെതര്‍ലന്‍ഡ്‌സിനെതിരെ 31 റണ്‍സെടുത്ത് പുറത്തായി. എങ്കിലും സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ അദ്ദേഹം പഴി കേള്‍ക്കുന്നുണ്ട്.

410
സഹിബ്‌സാദാ ഫര്‍ഹാന്‍

പാകിസ്ഥാന്‍ ഓപ്പണര്‍ക്ക് രണ്ട് സ്ഥാനം നഷ്ടമായി, അഞ്ചാം സ്ഥാനത്താണിപ്പോള്‍. ലോകകപ്പില്‍ നമീബിയക്കെതിരെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു ഹര്‍ഫാന്‍. എന്നാല്‍ ആ മത്സരത്തിന് മുമ്പ് വന്ന റാങ്കിംഗ് ആണിത്. അടുത്തുവരുന്ന റാങ്കിംഗില്‍ താരത്തിന്റെ സ്ഥാനത്തിന് മാറ്റമുണ്ടായേക്കും.

510
സൂര്യകുമാര്‍ യാദവ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ആറാം സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. ലോകകപ്പിലെ സ്ഥിരതയാര്‍ന്ന പ്രകടനാണ് സൂര്യയെ ആദ്യ പത്തില്‍ പിടിച്ചുനിര്‍ത്തുന്നത്. അദ്ദേഹത്തിന് പിന്നില്‍ ഏഴാം സ്ഥാനത്ത് ഇംഗ്ലണ്ട് ഓപ്പണര്‍ ജോസ് ബട്‌ലറുണ്ട്.

610
ഇഷാന്‍ കിഷന്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷാനാണ് വന്‍ നേട്ടമുണ്ടാക്കിയ താരങ്ങളില്‍ ഒരാള്‍. 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓപ്പണര്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. ഇതുവരെ നാല് മത്സരങ്ങളില്‍ 176 റണ്‍സാണ് കിഷന്‍ നേടിയത്.

710
റ്യാന്‍ റിക്കിള്‍ട്ടണും നേട്ടം

22 സ്ഥാനങ്ങളില്‍ മെച്ചപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ താരം റ്യാന്‍ റിക്കിള്‍ട്ടണ്‍ 11-ാം സ്ഥാനത്തേക്ക് കയറി. ലോകകപ്പിലെ പ്രകടനമാണ് താരത്തിന് ഗുണം ചെയ്യത്. ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സീഫര്‍ട്ടാണ് ഒമ്പതാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് താരം ട്രാവിസ് ഹെഡ് പത്താമത്.

810
ശിവം ദുബെ

ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെ 41-ാം സ്ഥാനത്തുണ്ട്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഹാര്‍ദിക് പാണ്ഡ്യ 55-ാം റാങ്കിംഗില്‍. ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാതെ പോയ ശുഭ്മാന്‍ ഗില്‍ 52-ാം സ്ഥാനത്താണ്.

910
സഞ്ജു സാംസണ്‍

മലയാളി താരം സഞ്ജു സാംസണ് രണ്ട് സ്ഥാനം നഷ്ടമായി. ലോകകപ്പില്‍ നമീബിയക്കെതിരെ 22 റണ്‍സ് നേടിയ സഞ്ജു നിലവില്‍ 59-ാം റാങ്കിലാണ്.

1010
ബൗളര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തി

ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 796 റേറ്റിംഗ് പോയിന്റാണ് വരുണിന്. ലോകകപ്പില്‍ ഇതുവരെ നാല് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories