എന്താ ഒത്തൊരുമ, മോശം റെക്കോഡില്‍ സഞ്ജുവിനൊപ്പം അഭിഷേക്; രോഹിത്തും കോലിയും പട്ടികയില്‍

Published : Feb 18, 2026, 08:33 PM IST

ടി20 ലോകകപ്പില്‍ അവസരം ലഭിച്ച മൂന്ന് മത്സരത്തിലും അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായി. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ താരത്തിന് ലോകകപ്പില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. ഒരു മോശം റെക്കോര്‍ഡിന്റെ കാര്യത്തില്‍ സഞ്ജുവിനൊപ്പമെത്തി അഭിഷേക്… 

PREV
110
സഞ്ജുവിനൊപ്പം

ഇന്ത്യന്‍ ജേഴ്‌സിയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായവരില്‍ സഞ്ജുവിനൊപ്പമാണിപ്പോള്‍ അഭിഷേക്. ഇരുവരും അഞ്ച് തവണ പൂജ്യത്തിന് പുറത്തായി.

210
അഭിഷേക് ഈ വര്‍ഷം

ഈ വര്‍ഷം രണ്ട് മാസം പൂര്‍ത്തായാവുന്നിന് മുമ്പ് തന്നെ അഭിഷേക് അഞ്ച് തവണ റണ്‍സെടുക്കാതെ പുറത്തായി. ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു രണ്ട് തവണ. കഴിഞ്ഞ ഏഴ് ഇന്നിംഗ്‌സില്‍ താരം അഞ്ച് തവണ റണ്ണെടുക്കാതെ മടങ്ങിയിരുന്നു.

310
സഞ്ജു 2024ല്‍

2024ലാണ് സഞ്ജു അഞ്ച് തവണ റണ്‍സെടുക്കാതെ പുറത്തായത്. സഞ്ജു മികച്ച ഫോമില്‍ കളിക്കുന്ന സമയം കൂടി ആയിരുന്നത്.

410
2009ല്‍ യൂസഫ് പത്താന്‍

2009 വര്‍ഷത്തില്‍ മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്തായിരുന്നു.

510
രോഹിത് ശര്‍മ രണ്ട് തവണ

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു വര്‍ഷത്തില്‍ മൂന്ന് തവണ പൂജ്യത്തിന് മടങ്ങിയിട്ടുണ്ട്. അതും രണ്ട് വര്‍ഷങ്ങളില്‍. 2018, 2022 വര്‍ഷങ്ങളിലാണിത്.

610
വിരാട് കോലിയും പട്ടികയില്‍

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പട്ടികയില്‍ ഉള്‍പ്പെട്ടു. 2024ല്‍ അദ്ദേഹം മൂന്ന് തവണ പൂജ്യത്തിന് മടങ്ങി.

710
സൂര്യകുമാര്‍ യാദവ്

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മോശമായിരുന്നു. 2025ല്‍ അദ്ദേഹം മൂന്ന് തവണ അദ്ദേഹം റണ്‍സെടുക്കാതെ മടങ്ങി.

810
ലോകകപ്പിലും മോശം റെക്കോഡ്

ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന മൂന്ന് ഓപ്പണര്‍മാരില്‍ ഒരാളാണ് അഭിഷേക്.

910
ആന്ദ്രേ ഫ്‌ളെച്ചര്‍

2009ല്‍ വിന്‍ഡീസ് ഓപ്പണര്‍ ആന്റി ഫ്‌ളെച്ചര്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്തായി.

1010
തന്‍സിദ് ഹസന്‍

ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസനും പട്ടികയിലുണ്ട്. 2024 ലോകകപ്പില്‍ അദ്ദേഹം മൂന്ന് തവണ പൂജ്യത്തിന് പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories