ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ സഞ്ജു സാംസൺ പരാജയപ്പെട്ടപ്പോൾ പതറാതെ ക്രീസിലെത്തി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ഇഷാൻ കിഷനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ സഞ്ജു സാംസൺ പരാജയപ്പെട്ടപ്പോൾ പതറാതെ ക്രീസിലെത്തി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ഇഷാൻ കിഷനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. മാറ്റ് ഹെൻറിയുടെ പന്തിൽ സഞ്ജു ഔട്ടായതിന് തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇഷാൻ നടത്തിയ പ്രത്യാക്രമണം ഇന്ത്യയുടെ വിജയം എളുപ്പമാക്കിയെന്ന് അശ്വിൻ പറഞ്ഞു.
26
നിര്‍ഭയ ബാറ്റിംഗ്
മത്സരത്തിൽ സഞ്ജു സാംസൺ ഗോൾഡൻ ഡക്കായി പുറത്തായതിന് ശേഷമാണ് ഇഷാൻ കിഷൻ ക്രീസിലെത്തിയത്. സഞ്ജുവിനെ പുറത്താക്കിയ മാറ്റ് ഹെൻറിയെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ചാണ് ഇഷാൻ തുടങ്ങിയത്."ഇന്നലത്തെ ഇഷാൻ കിഷന്‍റെ പ്രകടനം നോക്കൂ. സഞ്ജു സാംസണ് ലഭിച്ചത് വളരെ നല്ലൊരു പന്തായിരുന്നു. സാധാരണഗതിയിൽ ഒരാൾ അങ്ങനെ പുറത്താകുന്നത് ഡ്രസ്സിംഗ് റൂമിലിരുന്ന് കാണുമ്പോൾ, അടുത്തതായി ഇറങ്ങുന്നയാൾ പിച്ചിന്‍റെ സ്വഭാവം നോക്കി സാവധാനം തുടങ്ങാനേ ശ്രമിക്കൂ. മാറ്റ് ഹെൻറി മികച്ച ഫോമിൽ എറിയുമ്പോഴായിരുന്നു അത്," അശ്വിൻ പറഞ്ഞു.
36
രണ്ടാം പന്തിലെ ആ സിക്സർ!
ഇഷാൻ നേരിട്ട രണ്ടാം പന്തിൽ സിക്സർ അടിച്ച രീതിയെ അശ്വിൻ പ്രത്യേകം എടുത്തുപറഞ്ഞു. "ആ പന്ത് സിക്സർ അടിക്കാൻ പാകത്തിലുള്ള ഒന്നായിരുന്നില്ല. പക്ഷേ ഇഷാൻ കാണിച്ച ആത്മവിശ്വാസം വലുതാണ്. ആ ഒരൊറ്റ ഓവർ കഴിഞ്ഞപ്പോഴേക്കും കളി ഇന്ത്യയുടെ കൈപ്പിടിയിലായി. അവനടിച്ച ആദ്യ സിക്സ് കണ്ടപ്പോള്‍ തന്നെ ഞാന്‍ അന്തം വിട്ടു, അവന്‍ നേരിടുന്ന രണ്ടാമത്തെ മാത്രം പന്തായിരുന്നു അത്. അങ്ങനെ കളിക്കണമെങ്കില്‍ അതിന് പ്രത്യേക മിടുക്ക് വേണം. ഇഷാന് ആ മിടുക്കുണ്ട്. താൻ ഒരടി പോലും പിന്നോട്ട് പോകില്ലെന്ന മനോഭാവം ഇഷാൻ കിഷനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുവെന്നും അശ്വിന്‍ വ്യക്തമാക്കി.
വെറതെയല്ല ഐപിഎൽ ലേലത്തിൽ അവനെ ടീമുകള്‍ കൊത്തിക്കൊണ്ടുപോകുന്നത്
ഇഷാൻ കിഷന്‍റെ മികവിനെയും മനക്കരുത്തിനെയും അശ്വിൻ പ്രശംസിച്ചു. "ഇഷാന് മികച്ച സ്കില്ലുണ്ട്, അതുകൊണ്ടാണ് എല്ലാ ഐപിഎൽ ലേലത്തിലും അവന് ഇത്ര വലിയ തുക ലഭിക്കുന്നത്. താൻ പിന്നോട്ട് പോകില്ലെന്ന ആ ആത്മവിശ്വാസമാണ് അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്," അശ്വിൻ പറഞ്ഞു.
56
പുറത്തായത് മികച്ച പന്തില്‍, പക്ഷെ സഞ്ജു തിരുത്തണം
സഞ്ജു പുറത്തായ പന്ത് വളരെ മികച്ചതായിരുന്നു. ഡ്രസ്സിംഗ് റൂമിലിരുന്ന് അത് കാണുന്ന ഒരാൾ ഒന്ന് പേടിക്കാൻ സാധ്യതയുണ്ടെന്നും അശ്വിന്‍ പറഞ്ഞു. മാറ്റ് ഹെന്‍റി മികച്ച ബൗളറാണ്. സഞ്ജുവിന് ലഭിച്ചതൊരു മികച്ച പന്തായിരുന്നു. പക്ഷെ സഞ്ജു പുറത്താകുന്ന രീതിയിലെ ചില സമാനതകളുണ്ടെന്നും അശ്വിന്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ ഷോർട്ട് ബോളുകളിൽ കുടുങ്ങി ഡീപ്പ് സ്ക്വയർ ലെഗിൽ ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. എന്നാൽ ന്യൂസിലൻഡിനെതിരെ ബൗളർമാർ കൃത്യമായി സ്റ്റമ്പിന് നേരെയാണ് പന്തെറിയുന്നത്. സ്ട്രെയിറ്റ് ബോളുകളിലും ബോഡി ടാർഗെറ്റ് ചെയ്തുള്ള ഷോർട്ട് ബോളുകളിലും സഞ്ജു വിക്കറ്റ് കളയുന്നത് അടിയന്തരമായി തിരുത്തണമെന്നും അശ്വിൻ പറഞ്ഞു.
66
റെക്കോർഡ് വിജയവുമായി സൂര്യയും സംഘവും
ന്യൂസിലൻഡ് ഉയർത്തിയ 154 റൺസ് ലക്ഷ്യം വെറും 10 ഓവറിലാണ് ഇന്ത്യ മറികടന്നത്. അഭിഷേക് ശർമ്മ (20 പന്തിൽ 68), സൂര്യകുമാർ യാദവ് (26 പന്തിൽ 57) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ ഉജ്ജ്വല വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ 3-0 ന് മുന്നിലെത്തി ഇന്ത്യ പരമ്പര ഉറപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!