ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യ 8 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയെങ്കിലും മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. 154 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്കായി ഓപ്പണറായെത്തിയ സഞ്ജു നേരിട്ട ആദ്യ പന്തിൽ തന്നെ ബൗൾഡായി പുറത്താവുകയായിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 16 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം.
27
അശ്വിനും സഞ്ജുവിനെ കൈവിടുന്നു?
സഞ്ജു സാംസണെ എല്ലായ്പ്പോഴും പിന്തുണയ്ക്കാറുള്ള രവിചന്ദ്രൻ അശ്വിൻ ഇത്തവണ താരത്തിന്‍റെ മോശം ഫോമിനെതിരെ പരസ്യമായി രംഗത്തെത്തി.സഞ്ജുവിനെ എനിക്ക് നേരിട്ട് അറിയാം. രാജസ്ഥാൻ റോയൽസിൽ മൂന്ന് വർഷം ഒപ്പം കളിച്ച വ്യക്തിബന്ധമുണ്ട്. അവൻ മികച്ച കളിക്കാരനാണ്, പലപ്പോഴും മതിയായ അവസരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ അവസരം ലഭിക്കുമ്പോൾ അത് മുതലാക്കേണ്ടതുണ്ടെന്ന് അശ്വിന്‍ പറഞ്ഞു.
37
ഇഷാൻ കിഷൻ ഉയർത്തുന്ന കടുത്ത വെല്ലുവിളി
പരിക്കേറ്റ തിലക് വർമ്മയ്ക്ക് പകരക്കാരനായി പ്ലേയിംഗ് ഇലവനിലെത്തിയ ഇഷാൻ കിഷൻ തകർപ്പൻ ഫോമിലാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു അർധ സെഞ്ച്വറി ഉൾപ്പെടെ 112 റൺസ് ഇഷാൻ അടിച്ചുകൂട്ടി. ഇഷാൻ ബാറ്റ് ചെയ്യുന്ന രീതി വെച്ച് അവനെ എങ്ങനെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് അശ്വിൻ ചോദിച്ചു. തിലക് വർമ്മ തിരിച്ചെത്തിയാലും ഇഷാനെ മാറ്റുക എന്നത് സെലക്ടർമാർക്ക് കടുത്ത തീരുമാനമായിരിക്കുമെന്നും അശ്വിന്‍ പറഞ്ഞു.
സഞ്ജു പുറത്താകുന്ന രീതിയിലെ ചില ബലഹീനതകൾ അശ്വിൻ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിനെതിരെ ഷോർട്ട് ബോളുകളിൽ കുടുങ്ങി ഡീപ്പ് സ്ക്വയർ ലെഗിൽ ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. എന്നാൽ ന്യൂസിലൻഡിനെതിരെ ബൗളർമാർ കൃത്യമായി സ്റ്റമ്പിന് നേരെയാണ് പന്തെറിയുന്നത്. സ്ട്രെയിറ്റ് ബോളുകളിലും ബോഡി ടാർഗെറ്റ് ചെയ്തുള്ള ഷോർട്ട് ബോളുകളിലും സഞ്ജു വിക്കറ്റ് കളയുന്നത് അടിയന്തരമായി തിരുത്തണമെന്നും അശ്വിൻ ഓർമ്മിപ്പിച്ചു.
57
സ്ഥിരത പ്രധാനം, സഞ്ജുവിനെ അവഗണിക്കരുത്
ലോകകപ്പ് തൊട്ടടുത്തു നിൽക്കെ ടീമിൽ അനാവശ്യ മാറ്റങ്ങൾ വരുത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും സഞ്ജുവിന് അവസരങ്ങൾ നൽകി കൂടെ നിർത്തുന്നത് ഗുണകരമാകുമെന്നും അശ്വിൻ പറഞ്ഞു. ലോകകപ്പ് അടുത്തിരിക്കെ ടീമിൽ സ്ഥിരത പ്രധാനമാണെന്ന് അശ്വിൻ വ്യക്തമാക്കി.
67
അവസാന രണ്ട് മത്സരങ്ങള്‍ സഞ്ജുവിന് നിര്‍ണായകം
പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്നായി വെറും 16 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. നിലവിൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 3-0 ന് ഇന്ത്യ മുന്നിലെത്തി പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ബാക്കിയുള്ള രണ്ട് മത്സരങ്ങളിലെങ്കിലും സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
77
ഹോം ഗ്രൗണ്ടില്‍ സഞ്ജു കരക്കിരിക്കുമോ
ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന് വേദിയാവുന്നത് തിരുവനന്തപുരമാണ്. ഹോം ഗ്രൗണ്ടില്‍ ഇന്ത്യൻ ജേഴ്സിയില്‍ സഞ്ജുവിന്‍റെ ആദ്യ മത്സരമാണിത്. വിശാഖപട്ടണത്ത് നടക്കുന്ന നാലാം മത്സരത്തിലും തിളങ്ങിയില്ലെങ്കില്‍ ഹോം ഗ്രൗണ്ടില്‍ സഞ്ജു പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമോ എന്ന ആശങ്ക മലയാളികള്‍ക്കുണ്ട്..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!