കോലിയുടെ സിംഹാസനം ഓരോന്നായി തകരുന്നു; ബാബറിന് അടുത്ത നേട്ടം

First Published Aug 31, 2023, 9:13 AM IST

ഏഷ്യാ കപ്പ് ക്രിക്കറ്റ് 2023ലെ ഉദ്‌ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി തുടങ്ങിയിരിക്കുകയാണ് പാക് നായകന്‍ ബാബര്‍ അസം. ഇതോടെ ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയുടെ ഒരു റെക്കോര്‍ഡ് ബാബര്‍ തകര്‍ത്തു. 

നേപ്പാളിനെതിരെ മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മൂന്നാമനായിറങ്ങി 131 പന്തില്‍ 151 റണ്‍സാണ് ബാബര്‍ അസം നേടിയത്.

ഏഷ്യാ കപ്പില്‍ ഒരു ക്യാപ്റ്റന്‍ ഇതാദ്യമായാണ് 150+ റണ്‍സ് സ്കോര്‍ ചെയ്യുന്നത്, ഇതുവരെ മറ്റാരും 150 റണ്‍സ് തൊട്ടിട്ടില്ല. 
 

2014ല്‍ ക്യാപ്റ്റനായിരിക്കേ ബംഗ്ലാദേശിനെതിരെ 136 നേടിയ ഇന്ത്യയുടെ വിരാട് കോലിയായിരുന്നു ഇതുവരെ ടോപ് സ്കോറര്‍.

ഏഷ്യാ കപ്പില്‍ 150+ സ്കോര്‍ ചെയ്യുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് ബാബര്‍ അസം, വിരാട് കോലിയാണ് മറ്റൊരാള്‍. 

തലപ്പത്ത് വിരാട് കോലി തുടരും, ഏഷ്യാ കപ്പിലെ ഉയര്‍ന്ന സ്കോര്‍ എന്ന കിംഗിന്‍റെ 183 റണ്‍സ് ബാബറിന് തകര്‍ക്കാനായില്ല.

ഏകദിനത്തിലെ നമ്പര്‍ 1 ബാറ്ററായ ബാബര്‍ അസമിന്‍റെ 19-ാം സെഞ്ചുറിയാണിത്, രാജ്യാന്തര കരിയറിലെ 31-ാം ശതകവും. 

നേപ്പാളിനെതിരെ 107 പന്തിലായിരുന്നു പാക് നായകന്‍ മൂന്നക്കം തികച്ചത്, സാവധാനം തുടങ്ങി താളം കണ്ടെത്തുകയായിരുന്നു ബാബര്‍. 

അഞ്ചാം വിക്കറ്റില്‍ ഇഫ്‌തീഖര്‍ അഹമ്മദിനൊപ്പം 131 പന്തില്‍ 227 റണ്‍സ് ബാബര്‍ ചേര്‍ത്തു, ഇഫ്‌തീഖറും സെഞ്ചുറി നേടി. 

click me!