ലോക്‌ഡൗണിലും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പണംവാരി റൊണാള്‍ഡോ, കോലിയും ആദ്യ പത്തില്‍

Published : Jun 04, 2020, 08:49 PM IST

മിലാന്‍: ലോക്‌ഡൗണില്‍ കളിക്കളങ്ങളെല്ലാം നിശ്ചലമായപ്പോള്‍ ആരാധകരുമായി സംവദിക്കാന്‍ കായികതാരങ്ങളെല്ലാം ആശ്രയിച്ചത് സമൂഹമാധ്യമങ്ങളെയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോകള്‍ ചെയ്തും സഹതാരങ്ങളുമായി സംവദിച്ചും പ്രമുഖരെല്ലാം ആരാധക മനസില്‍ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കളിക്കാരുടെ കൈയിലെത്തിയത് കോടികളാണ്.താരങ്ങളുടെ ഇന്‍സ്റ്റഗ്രാം ഇടപെടലുകള്‍ ആരാധകരെ രസിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ലെന്ന് ചുരുക്കം.ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണത്തിന് ആനുപാതികമായാണ് കളിക്കാര്‍ക്ക് വരുമാനം ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള കായികതാരമാണ് റൊ ണാള്‍ഡോ.  219,000,000 പേരാണ് ഇന്‍സ്റ്റയില്‍ റൊണാള്‍ഡോയെ ഫോളോ ചെയ്യുന്നത്.  59,000,000 ഫോളോവേഴ്സാണ് കോലിയുടെ ഇന്‍സ്റ്റഗ്രാമിലുള്ളത്.

PREV
18
ലോക്‌ഡൗണിലും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പണംവാരി റൊണാള്‍ഡോ, കോലിയും ആദ്യ പത്തില്‍

മാര്‍ച്ച് 12 മുതല്‍ മെയ്ഡ് 14വരെയുള്ള ലോക്‌ഡൗണ്‍ കാലഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരിയവരില്‍ ഒന്നാമന്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെന്ന് 'അറ്റയ്ന്‍' എന്ന ഓണ്‍ലൈന്‍ സ്ഥാപനം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. രണ്ട് മാസ കാലയളവില്‍ റൊണാള്‍ഡോ 1.9 മില്യണ്‍ പൗണ്ട് (ഏകദേശം 18 കോടിയോളം രൂപ) ആണ് സ്വന്തമാക്കിയത്. കളിക്കളത്തില്‍ റൊണാള്‍ഡോയുടെ എതിരാളിയായ ബാഴ്സലോണ താരം ലിയോണല്‍ മെസിയാണ് രണ്ടാം സ്ഥാനത്ത്.

28

കളിക്കളത്തില്‍ റൊണാള്‍ഡോയുടെ എതിരാളിയായ ബാഴ്സലോണ താരം ലിയോണല്‍ മെസിയാണ് രണ്ടാം സ്ഥാനത്ത്. 12,99,373 പൗണ്ട്(ഏകദേശം 12.5 കോടിയോളം രൂപ) ആണ് മെസിയുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നുള്ള വരുമാനം.

38

പിഎസ്‌ജി സൂപ്പര്‍താരം നെയ്മര്‍ ആണ് ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ മൂന്നാം സ്ഥാനത്ത്. 11,92,211 പൗണ്ട്(ഏകദേശം 11.35 കോടി രൂപ) ആണ് നെയ്മറുടെ ഇന്‍സ്റ്റഗ്രാം വരുമാനം.

48

മുന്‍ ബാസ്കറ്റ്ബോള്‍ താരം ഷാക്വില്‍ ഒനില്‍  583,628 പൗണ്ട് വരുമാനവുമായി നാലാം സ്ഥാനത്തുണ്ട്.

58

മുന്‍ ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം 405,359 പൗണ്ട് വരുമാവുമായി അഞ്ചാം സ്ഥാനത്ത്.

68

പട്ടികയില്‍ ആറാം സ്ഥാനത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുമുണ്ട്. 3,79,294 പൗണ്ട്(ഏകദേശം 3.6 കോടിയോളം രൂപ) ആണ് ലോക്‌ഡൗണ്‍ കാലയളവില്‍ കോലി ഇന്‍സ്റ്റഗ്രാമിലൂടെ നേടിയത്. ഇക്കാലയളവില്‍ ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് പോസ്റ്റുകള്‍ മാത്രമാണ് കോലി ചെയ്തത്. ഇക്കാലയളവില്‍ ഒനീല്‍ 16 പോസ്റ്റുകള്‍ ചെയ്തു. കൂടുതല്‍ പോസ്റ്റുകളിട്ടിരുന്നെങ്കില്‍ കോലിക്ക് കൂടുതല്‍ വരുമാനം ഉണ്ടാകുമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

78

ഫുട്ബോള്‍ താരങ്ങള്‍ക്കും ബാസ്കറ്റ് ബോള്‍ താരങ്ങള്‍ക്കും ആധിപത്യമുള്ള പട്ടികയില്‍ 121,500 പൗണ്ട് വരുമാവുമായി  ബോക്സിംഗ് താരം ആന്റണി ജോഷ്വാ പത്താം സ്ഥാനത്തുണ്ട്.

88

പതിമൂന്നാം സ്ഥാനത്തുള്ള ടെന്നീസ് താരം സെറീന വില്യംസ് ആണ് 26,475 പൗണ്ട് വരുമാനവുമായി ആദ്യ ഇരുപതില്‍ ഇടംപിടിച്ച വനിതാ കായിക താരം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories