വൈഭവ് സൂര്യവൻഷിക്ക് ഇടമില്ല, മുഹമ്മദ് ഷമി തിരിച്ചെത്തി, ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിനെ പ്രഖ്യാപിച്ചു

Published : Aug 02, 2025, 11:06 AM IST

ദുലീപ് ട്രോഫിക്കുള്ള 15 അംഗ ഈസ്റ്റ് സോണ്‍ ടീമിനെ പ്രഖ്യാപിച്ച് സെലക്ടര്‍മാര്‍.

PREV
18
മുഹമ്മദ് ഷമി തിരിച്ചെത്തി

പരിക്കുമൂലം ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ പേസര്‍ മുഹമ്മദ് ഷമി ഈസ്റ്റ് സോണ്‍ ടീമില്‍ ഇടം നേടി. ഒമ്പത് മാസത്തെ ഇടവേളക്കുശേഷമാണ് ഷമി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത്.

28
വൈഭവിന് ഇടമില്ല

ഇംഗ്ലണ്ടിനെതിരായ യൂത്ത് ടെസ്റ്റില്‍ തിളങ്ങിയ 14കാരന്‍ വൈഭവ് സൂര്യവന്‍ഷിയെ ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിലേക്ക് പരിഗണിച്ചില്ല. എന്നാല്‍ വൈഭവിനെ സ്റ്റാന്‍ഡ് ബൈ താരമായി നിലനിര്‍ത്തിയിട്ടുണ്ട്.

38
ഇഷാന്‍ കിഷൻ ക്യാപ്റ്റൻ

ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ ഇഷാന്‍ കിഷനാണ് ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമിന്‍റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും.

48
അഭിമന്യുവിന് അവസരം

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലെ റിസര്‍വ് ഓപ്പണറായ അഭിമന്യു ഈശ്വരനും ഈസ്റ്റ് സോണ്‍ ടീമിലിടം നേടി. ടീമിന്‍റെ വൈസ് ക്യാപ്റ്റനും കൂടിയാണ് അഭിമന്യു ഈശ്വരന്‍.

58
മുകേഷ് കുമാറും ആകാശ് ദീപും ടീമിൽ

മുഹമ്മദ് ഷമി തിരിച്ചെത്തിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ആകാശ് ദീപും ബംഗാള്‍ പേസര്‍ മുകേഷ് കുമാറും അടങ്ങുന്നതാണ് ഈസ്റ്റ് സോണ്‍ ടീമിന്‍റെ പേസ് നിര.

68
റിയാന്‍ പരാഗും ടീമില്‍

പരിക്കുമൂലം ഇന്ത്യൻ ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായ റിയാന്‍ പരാഗിനെയും ഈസ്റ്റ് സോൺ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

78
ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ സ്ക്വാഡ്

ഇഷാൻ കിഷൻ (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ (വൈസ് ക്യാപ്റ്റൻ), സന്ദീപ് പട്‌നായിക്, വിരാട് സിംഗ്, ഡെനിഷ് ദാസ്, ശ്രീദം പോൾ, ശരൺദീപ് സിംഗ്, കുമാർ കുശാഗ്ര, റിയാൻ പരാഗ്, ഉത്കർഷ് സിംഗ്, മനീഷി, സൂരജ് സിന്ധു ജയ്‌സ്വാൾ, മുകേഷ് കുമാർ, ആകാശ് ദീപ്, മുഹമ്മദ് ഷമി.

88
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍

മുഖ്താർ ഹുസൈൻ, ആസിർവാദ് സ്വെയിൻ, വൈഭവ് സൂര്യവൻഷി, സ്വസ്തിക സമൽ, സുദീപ് കുമാർ ഘരാമി, രാഹുൽ സിംഗ്

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories