2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്ന അഞ്ച് സുപ്രധാന വെല്ലുവിളികള്‍ ഇവ

First Published Jan 2, 2021, 10:22 AM IST

കൊവിഡ് പാതികവര്‍ന്ന 2020ന് പകരം 2021ല്‍ ക്രിക്കറ്റ് വസന്തം വിരുന്നെത്തുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. 2021ല്‍ പ്രധാനമായും അഞ്ച് വെല്ലുവിളികളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിലുള്ളത്. ഇന്ത്യ വേദിയാവുന്ന ട്വന്റി 20 ലോകകപ്പാണ് ഇതിൽ ഏറ്റവും പ്രധാനം. ഇന്ത്യന്‍ ടീമിന്‍റെ മറ്റ് പോര്‍മുഖങ്ങള്‍ ഏതൊക്കെയെന്നും നോക്കാം. 

ഓസ്‌ട്രേലിയയിൽ പുതുവത്സരം ആഘോഷിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ലക്ഷ്യം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയാണ്. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ രണ്ട് മത്സരം കഴിഞ്ഞപ്പോൾ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ ജയവുമായി ഒപ്പത്തിനൊപ്പം.
undefined
സിഡ്നിയിൽ ജയിച്ച് പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ അജിങ്ക്യ രഹാനെയും സംഘവും വ്യാഴാഴ്ച കളത്തിലിറങ്ങും.
undefined
ഓസ്‌ട്രേലിയയിൽ നിന്ന് തിരികെ എത്തുമ്പോൾ ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്നതാണ് പരമ്പര. നാല് ടെസ്റ്റും, അഞ്ച് ട്വന്റി 20യും, മൂന്ന് ഏകദിനവുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക.
undefined
ജൂലൈയിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കായി ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കും. ഇംഗ്ലണ്ടിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി ആയിരിക്കുമെന്ന് ഉറപ്പ്.
undefined
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുന്ന ഏഷ്യാകപ്പ് ട്വന്റി 20 ഒക്‌ടോബറിൽ. ട്വന്റി 20 ലോകകപ്പിനുള്ള ഏഷ്യൻ ടീമുകളുടെ കർട്ടൺ റെയ്സർ കൂടിയാവും ഏഷ്യാകപ്പ്.
undefined
ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പാണ് മറ്റൊരു അഭിമാനപ്പോരാട്ടം. 2007ലെ ആദ്യ പതിപ്പിന് ശേഷം ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്ക് ഇതുവരെ കിരീടം നേടാനായിട്ടില്ല.
undefined
വമ്പൻ പോരാട്ടങ്ങൾക്കൊപ്പം ഈവർഷം കാണികളും ഇന്ത്യയിലെ ഗാലറികളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.
undefined
click me!