ഇംഗ്ലീഷ്, കിവീസ് ആധിപത്യം; ടെസ്റ്റില്‍ 2020ലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരെ അറിയാം

First Published Jan 1, 2021, 1:23 PM IST

ലണ്ടന്‍: കൊവിഡ് 19 മഹാമാരി 2020ലെ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളേയും പ്രതികൂലമായി ബാധിച്ചിരുന്നു. പല ടീമുകളുടേയും പരമ്പരകള്‍ ഉപേക്ഷിച്ചപ്പോള്‍ വിക്കറ്റ് വേട്ടക്കാരില്‍ ചില വമ്പന്‍മാര്‍ ആദ്യ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ താരങ്ങളുടെ ആദ്യ പത്തില്‍ ചില പുതുമുഖങ്ങളുമുണ്ടായിരുന്നു. ഈ പട്ടികയില്‍ ഇടംപിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിയാതെ പോയി എന്നതും എടുത്തുപറയേണ്ടതാണ്. 2020ലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടെസ്റ്റ് വിക്കറ്റ് വേട്ടക്കാര്‍ ഇവരാണ്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് താരങ്ങളുടെ മേധാവിത്വമാണ് പട്ടികയില്‍. 

1. സ്റ്റുവര്‍ട്ട് ബ്രോഡ്കഴിഞ്ഞ പതിറ്റാണ്ടില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന പേരില്ലാതെ ടെസ്റ്റ് ചരിത്രം പറയാനാവില്ല. 2020ല്‍ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പന്‍ അതേബ്രോഡാണ്. എട്ട് മത്സരങ്ങളില്‍ 14.76 ശരാശരിയില്‍ 38 വിക്കറ്റുകള്‍. വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരായ പരമ്പരകളാണ് ബ്രോഡിനെ തുണച്ചത്.
undefined
2. ടിം സൗത്തിടെസ്റ്റ് കരിയറില്‍ സൗത്തി 300 വിക്കറ്റ് തികച്ച വര്‍ഷമാണ് കടന്നുപോകുന്നത്. 2020ലെ വിക്കറ്റ് വേട്ടക്കാരില്‍ സൗത്തി രണ്ടമതെത്തിയത് 30 വിക്കറ്റുമായി. വെറും അഞ്ച് മത്സരങ്ങളില്‍ 16.43 ശരാശരിയിലായിരുന്നു ഈ പ്രകടനം. ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ 14 വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.
undefined
3. കെയ്‌ല്‍ ജാമീസണ്‍ടെസ്റ്റ് ക്രിക്കറ്റില്‍ 2020ല്‍ പന്തും ബാറ്റും കൊണ്ട് വിസ്‌മയിപ്പിച്ചു ഈ ഉയരക്കാരന്‍. അഞ്ച് മത്സരങ്ങളില്‍ 14.44 ശരാശരിയില്‍ 25 വിക്കറ്റുമായി പട്ടികയില്‍ മൂന്നാമത് ഇടംപിടിക്കായി.
undefined
4. ജയിംസ് ആന്‍ഡേഴ്‌സണ്‍ജിമ്മിയുടെ പ്രതാപകാലം അവസാനിച്ചു എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന വര്‍ഷമായിരുന്നു 2020. എങ്കിലും പാകിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 11 വിക്കറ്റ് നേടി. കഴിഞ്ഞ വര്‍ഷം ആറ് മത്സരങ്ങളില്‍ ആകെ 23 വിക്കറ്റുകള്‍ സമ്പാദ്യം.
undefined
5. ട്രെന്‍ഡ് ബോള്‍ട്ട്ബോള്‍ട്ടിന്‍റെ സ്വിങ് ബോളുകളായിരുന്നു ബാറ്റ്സ്‌മാന്‍മാര്‍ക്ക് ഭീഷണി. ഇന്ത്യക്കെതിരെ 11 വിക്കറ്റുമായി തിളങ്ങി. ആകെ അഞ്ച് മത്സരങ്ങളില്‍ 20 വിക്കറ്റ് നേട്ടം.
undefined
6. ക്രിസ് വോക്‌സ്വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച മൂന്നാം ഇംഗ്ലീഷ് പേസര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് വോക്‌സ് കൂടുതല്‍ മികവ് കാട്ടിയത്. ആകെ ആറ് മത്സരങ്ങളില്‍ 20 വിക്കറ്റ്.
undefined
7. ബെന്‍ സ്റ്റോക്‌സ്2020 ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ വര്‍ഷമായിരുന്നു. റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയപ്പോള്‍ ബൗളര്‍മാരില്‍ ഏഴാം സ്ഥാനവുമുറപ്പിച്ചു. ഏഴ് മത്സരങ്ങളില്‍ 19 വിക്കറ്റ് സ്വന്തം.
undefined
8. നീല്‍ വാഗ്നര്‍ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്സ്‌‌മാന്‍ സ്റ്റീവ് സ്‌‌മിത്തുമായുള്ള ബൗണ്‍സര്‍ പോരാട്ടമാണ് വാഗ്നര്‍ക്ക് വാര്‍ത്തകളില്‍ ഇടംനല്‍കിയത്. കഴിഞ്ഞ വര്‍ഷം അഞ്ച് മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ പേരില്‍.
undefined
9. യാസിര്‍ ഷാപട്ടികയില്‍ ഇടംപിടിച്ച ഏക പാകിസ്ഥാന്‍ താരം. അഞ്ച് മത്സരങ്ങളില്‍ 18 വിക്കറ്റ് ഈ സ്‌പിന്നര്‍ നേടി. ഇംഗ്ലണ്ട് പര്യടനത്തില്‍ 14 വിക്കറ്റ് നേടിയത് മികച്ച പ്രകടനം.
undefined
10. ഷാന്നോന്‍ ഗബ്രിയേല്‍വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഒരു താരമേയുള്ളൂ. ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് നേടി. ആകെ കഴിഞ്ഞ വര്‍ഷം അക്കൗണ്ടില്‍ അഞ്ച് മത്സരങ്ങളില്‍ 17 വിക്കറ്റ്.
undefined
click me!