എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ഗംഭീര്‍; നിലവിലെ ടീമില്‍ നിന്ന് ഒരാള്‍ മാത്രം

First Published May 4, 2020, 7:24 PM IST

ദില്ലി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നിലവിലെ ഇന്ത്യന്‍ ടീമിലെ ഒരാള്‍ മാത്രമാണ് ഗംഭീര്‍ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമില്‍ ഇടം നേടിയത് എന്നത് ശ്രദ്ധേയമാണ്. നായകനായി സൗരവ് ഗാംഗുലിയെയോ എം എസ് ധോണിയെയോ വിരാട് കോലിയെോ അല്ല ഗംഭീര്‍ തെരഞ്ഞെടുത്തത്. അനില്‍ കുംബ്ലെയാണ് ഗംഭീറിന്റെ നായകന്‍.

സുനില്‍ ഗവാസ്കറും വീരേന്ദര്‍ സെവാഗുമാണ് ഗംഭീറിന്റെ ടെസ്റ്റ് ടീമിന്റെ ഓപ്പണര്‍മാര്‍. ഇന്ത്യക്കായി 125 ടെസ്റ്റ് കളിച്ച ഗവാസ്കര്‍ 34 സെഞ്ചുറികള്‍ അടക്കം 10122 റണ്‍സ് നേടിയിട്ടുണ്ട്. 104 ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച സെവാഗ് രണ്ട് ട്രിപ്പിള്‍ സെഞ്ചുറി അടക്കം 8586 റണ്‍സ് നേടി.
undefined
ഇന്ത്യയുടെ ഒരേയൊരു വന്‍മതിലായ രാഹുല്‍ ദ്രാവിഡ് ആണ് ഗംഭീറിന്റെ ടീമില്‍ വണ്‍ ഡൗണായി ഇറങ്ങുന്നത്.
undefined
നാലാം നമ്പറില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തുന്നു.
undefined
അഞ്ചാമനായാണ് നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി എത്തുന്നത്. നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഗംഭീറിന്റെ ടീമിലെത്തിയ ഒരേയൊരു കളിക്കാരനും കോലിയാണ്.
undefined
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറായ കപില്‍ ദേവാണ് ഗംഭീറിന്റെ ടീമിലെയും പേസ് ഓള്‍ റൗണ്ടര്‍.
undefined
ധോണിക്കെതിരെ എപ്പോഴും നിലപാടെടുക്കാറുണ്ടെങ്കിലും ധോണിതന്നെയാണ് ഗംഭീറിന്റെ ടീമിലെ വിക്കറ്റ് കീപ്പറായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
undefined
ഹര്‍ഭജന്‍ സിംഗാണ് ഗംഭീറിന്റെ ടീമിലെ ഓഫ് സ്പിന്നര്‍. ബാറ്റിംഗ് മികവ് കൂടിയുള്ള അശ്വിനെയോ ജഡേജയെയോ ഗംഭീര്‍ ടീമിലെടുത്തിട്ടില്ല എന്നതും ശ്രദ്ധേയം.
undefined
ക്യാപ്റ്റനായി ഗംഭീര്‍ തെരഞ്ഞെടുത്തിരിക്കുന്നത് അനില്‍ കുംബ്ലെയെ ആണ്. ഇന്ത്യയുടെ ഏറ്റവും മികച്ച നായകനാണ് കുംബ്ലെ എന്ന് നേരത്തെ ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.
undefined
ഇന്ത്യന്‍ ടീമില്‍ സഹതാരമായിരുന്ന സഹീര്‍ ഖാന്‍ ആണ് ഗംഭീറിന്റെ ടീമിലെ ഇടം കൈയന്‍ പേസര്‍.
undefined
നിലവിലെ ഇന്ത്യയുടെ പേസ് ത്രയം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെങ്കിലും അവരാരും ഗംഭീറിന്റെ ടീമിലില്ല. ജവഗല്‍ ശ്രീനാഥാണ് ഗംഭീറിന്റെ ടീമില്‍ സഹീറിനൊപ്പം ന്യൂ ബോള്‍ എറിയാനെത്തുന്നത്.
undefined
click me!