ടെസ്റ്റില്‍ കരുത്തന്മാരെങ്കിലും ഒന്നാം റാങ്കിലെത്തിയിട്ടില്ല; ആ അഞ്ച് താരങ്ങള്‍

First Published May 3, 2020, 3:55 PM IST

ടെസ്റ്റ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഐസിസിയുടെ ഒന്നാം റാങ്കിലെത്താത പോയ താരങ്ങള്‍ നിരവധിയുണ്ട്. ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ട് പോലും അവര്‍ക്കൊന്നുമാവാന്‍ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡു പ്ലെസിസ്, മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍, മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ലഭിക്കാതെ പോയ താരങ്ങളെ കുറിച്ചറിയാം.
 

വിവിഎസ് ലക്ഷ്മണ്‍ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായിരുന്നു വിവിഎസ് ലക്ഷ്ണ്‍. 134 ടെസ്റ്റില്‍നിന്ന് 45.97 ശരാശരിയില്‍ 8781 റണ്‍സാണ് ലക്ഷ്മണ്‍ നേടിയത്.ഇതില്‍ 17 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2001ല്‍ ഓസ്‌ട്രേലിയക്കെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ പുറത്തെടുത്ത വീരോചിത ഇന്നിംഗ്‌സും ഇതിലുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഒന്നാം റാങ്കിലെത്താന്‍ ലക്ഷമണിന് സാധിച്ചില്ല. ആറാണ് ലക്ഷ്മണിന്റെ കരിയറിലെ മികച്ച ടെസ്റ്റ് റാങ്കിങ്.
undefined
കെവിന്‍ പീറ്റേഴ്സണ്‍ആദ്യ ആഷസ് പരമ്പരയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 473 റണ്‍സാണ് താരം നേടിയിരുന്നത്. അങ്ങനെ വിവിധ പരമ്പരകളില്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ടിന് കരുത്തായിട്ടുണ്ട്. 104 ടെസ്റ്റില്‍ നിന്ന് 47.25 ശരാശരിയില്‍ 8181 റണ്‍സാണ് താരം നേടിയത്. 23 സെഞ്ചുറികള്‍ അക്കൗണ്ടിലുണ്ട്. ഇതില്‍ മൂന്നെണ്ണം ഇരട്ട സെഞ്ചുറിയായിരുന്നു. 35 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള പീറ്റേഴ്സണിന്റെ കരിയറിലെ മികച്ച റാങ്ക് മൂന്നാണ്.
undefined
ഹെര്‍ഷലെ ഗിബ്സ്ഏകദിനങ്ങളില്‍ വെടിക്കെട്ട് താരമെന്നാണ് പേരെങ്കിലും ടെസ്റ്റിലും ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുണ്ട് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം. 90 ടെസ്റ്റില്‍നിന്ന് 41.67 ശരാശരിയില്‍ 6167 റണ്‍സ് അദ്ദേഹം നേടി. 14 സെഞ്ചുറി നേടിയപ്പോള്‍ അതില്‍ രണ്ടെണ്ണം ഇരട്ട സെഞ്ചുറിയായിരുന്നു. 26 അര്‍ധ സെഞ്ചുറിയും അക്കൗണ്ടിലുണ്ട്. ആറാണ് ഗിബ്സിന്റെ മികച്ച റാങ്ക്.
undefined
ഫാഫ് ഡുപ്ലെസിസ്2012ല്‍ ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഡുപ്ലെസിസ് 5ടെസ്റ്റില്‍നിന്ന് 39.81 ശരാശരിയില്‍ 3901 റണ്‍സ് നേടിയിട്ടുണ്ട്. പത്താണ് ഡുപ്ലെസിയുടെ മികച്ച റാങ്ക്. ഒമ്പത് ടെസ്റ്റ് സെഞ്ചുറിയാണ് അക്കൗണ്ടിലുള്ളത്.
undefined
ജസ്റ്റിന്‍ ലാംഗര്‍ഓസ്‌ട്രേലിയുടെ മികച്ച ടെസ്റ്റ് ഓപ്പണര്‍മാരില്‍ ഒരാളായിട്ടാണ് ജസ്റ്റിന്‍ ലാംഗറെ കരുതുന്നത്. 2001 മുതല്‍ ടീമില്‍ സജീവ സാന്നിധ്യമായിരുന്നു താരം. 105 ടെസ്റ്റില്‍ നിന്ന് 44.74 ശരാശരിയില്‍ 7696 റണ്‍സ് നേടിയിട്ടുള്ള ലാംഗര്‍ക്ക് ഇതുവരെ ഒന്നാം സ്ഥാനം നേടാന്‍ സാധിച്ചിട്ടില്ല. 23 സെഞ്ചുറികളില്‍ മൂന്ന് ഇരട്ട സെഞ്ചുറിയുണ്ട്. അദ്ദേഹത്തിന്റെ മികച്ച ടെസ്റ്റ് റാങ്കിങ് ആറാണ്.
undefined
click me!