ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെ ഇന്ത്യന്‍ ആരാധകര്‍ക്ക് പുതുപുത്തന്‍ സന്തോഷ വാര്‍ത്ത

Published : Sep 01, 2023, 09:51 PM ISTUpdated : Sep 01, 2023, 09:59 PM IST

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഏകദിന ലോകകപ്പിന് മുമ്പ് നടക്കുന്ന ടീം ഇന്ത്യയുടെ ഓസ്ട്രേലിയക്ക് എതിരായ പരമ്പര ആരാധകര്‍ക്ക് സൗജന്യമായി കാണാം. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ- ഓസീസ് പരമ്പരയിലുള്ളത്. 

PREV
18
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെ ഇന്ത്യന്‍ ആരാധകര്‍ക്ക് പുതുപുത്തന്‍ സന്തോഷ വാര്‍ത്ത

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പില്‍ പങ്കെടുക്കുകയാണ്.
 

28

സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ ആദ്യ മത്സരം, ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വാശിയേറിയ മത്സരമാകും ഇത്. 
 

38

ഏഷ്യാ കപ്പിന് ശേഷം ഓസ്‌ട്രേലിയക്ക് എതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇന്ത്യന്‍ ടീമിന് വരാനിരിക്കുന്നത്.

48

സെപ്റ്റംബര്‍ 22, 24, 27 തിയതികളിലായാണ് ഈ മത്സരങ്ങള്‍. മൂന്ന് ഏകദിനങ്ങളും ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് അഗ്നിപരീക്ഷയാണ്.

58

ബിസിസിഐയുടെ മീഡിയ റൈറ്റ്‌സ് സ്വന്തമാക്കിയതോടെ വയാകോം18 വഴിയാകും ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയുടെ സംപ്രേഷണം. 

68

വയാകോം18ന് കീഴിലുള്ള ജിയോ സിനിമയിലൂടെ ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പര ആരാധകര്‍ക്ക് സ്ട്രീമിംഗ് വഴി സൗജന്യമായി കാണാം.

78

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്‍റി 20, ഏകദിന പരമ്പരകള്‍ കഴിഞ്ഞാണ് ഓസീസ് ഇന്ത്യന്‍ പര്യടനത്തിന് എത്തുക.

88

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കിയാവും ഇന്ത്യ ഓസീസിനെ നേരിടാന്‍ ലങ്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിവരിക.
 

click me!

Recommended Stories