ആറു പന്തിൽ ആറു സിക്സർ പായിച്ച രവിശാസ്ത്രിയുടെ പ്രകടനം; 58-ാം പിറന്നാളിൽ കാണാം ആ തകർപ്പൻ അടിയുടെ ചിത്രങ്ങൾ

First Published May 27, 2020, 12:03 PM IST

അന്ന് യുവരാജിന്റെ ഓരോപന്തും ബൗണ്ടറി ലൈനിനു മുകളിലൂടെ പാഞ്ഞത് ആവേശം ഒട്ടും ചോരാതെ കമന്ററിയിൽ പ്രതിഫലിപ്പിച്ചത് രവി ശാസ്ത്രി എന്ന മുൻകാല ഇന്ത്യൻ ഓൾറൗണ്ടർ ആയിരുന്നു.

അത് ഒരു രഞ്ജി ട്രോഫി മത്സരമായിരുന്നു. രവി ശാസ്ത്രി അന്ന് കളിച്ചിരുന്നത് ബോംബേക്കു വേണ്ടിയായിരുന്നു. ബറോഡയായിരുന്നു എതിർ ടീം. അന്ന് രവിശാസ്ത്രിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത് തിലക് രാജ് എന്ന സ്പിൻ ബൗളറും. ഒന്നാം പന്ത് ലെഗ് സൈഡിലൂടെ ബൌണ്ടറിക്കപ്പുറം കടത്തുകയായിരുന്നു.
undefined
രണ്ടാമത്തെ സിക്സർ സ്റ്റെപ്പ് ഔട്ട് ചെയ്ത് അതി മനോഹരമായ ഒരു ഷോട്ട്. സ്വതവേ മെല്ലെപ്പോക്കിന് പഴി കേൾക്കാറുള്ള ശാസ്ത്രി അന്ന് 123 പന്തിൽ നിന്ന് 13 ബൗണ്ടറിയും 13 സിക്‌സറും അടക്കം, പുറത്താകാതെ അടിച്ചു കൂട്ടിയത് 200 റൺസ് ആയിരുന്നു. ഇത് ആദ്യത്തെ സിക്സർ, ലെഗ് സൈഡ് ഫീല്ഡറുടെ തലക്ക് മുകളിലൂടെ.
undefined
മൂന്നാമത്തെ സിക്സർ ഓഫ് സൈഡിലേക്ക്. അദ്ദേഹത്തിന്റെ ഈ മിന്നൽ പ്രകടനത്തിന്റെ ബലത്തിൽ അന്ന് ബോംബെ അടിച്ചെടുത്തത് 457 റൺസ് ആണ്.
undefined
നാലാമത്തെ സിക്സ് സ്ട്രെയ്റ്റ് ഡൌൺ ദ ഗ്രൗണ്ട്. ഈ മത്സരത്തിലെ സ്ട്രൈക്ക് റേറ്റ് അദ്ദേഹത്തിന്റെ ലൈഫ് ടൈം ബെസ്റ്റ് ആണ് : 162.60.
undefined
അഞ്ചാമത്തെ സിക്സ് നാലാമത്തേതിന്റെ റീപ്ലെ ആയിരുന്നു. വീണ്ടും ഡൌൺ ദ ഗ്രൗണ്ട്.
undefined
ആറാമത്തെ ഷോട്ട് ലെഗ് സൈഡിലൂടെ വീണ്ടുമൊരു നെടുങ്കൻ സിക്സർ. അതോടെ ഗാരി സോബേഴ്‌സിനൊപ്പം ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റിൽ ആറുപന്തുകളിൽ ആറു സിക്‌സറുകൾ പായിച്ചതിനുള്ള റെക്കോർഡ് രവി ശാസ്ത്രിയും പങ്കിട്ടു. ശാസ്ത്രി ഇങ്ങനെയൊക്കെ മിനക്കെട്ടിട്ടും ബോംബെക്ക് മത്സരത്തിൽ ജയിക്കാനായില്ല എന്നത് വേറെക്കാര്യം.
undefined
click me!