ഡിവില്ലിയേഴ്‌സ് ഇല്ല; ഐപിഎല്ലില്‍ തിളങ്ങാന്‍ സാധ്യതയുള്ള അഞ്ച് വിദേശതാരങ്ങള്‍- ആകാശ് ചോപ്ര പറയുന്നു

First Published Sep 10, 2020, 12:19 PM IST

നിരവധി പ്രത്യേകതകളുണ്ട് ഇത്തവണത്തെ ഐപിഎല്ലിന്. ആദ്യത്തേത് കൊറോണക്കാലതത്ത് നടക്കുന്ന ടൂര്‍ണമെന്റാണെന്നുള്ളതാണ്. രണ്ടാമത്തേത് ഇന്ത്യന്‍ പിച്ചുകളില്ല മത്സരമെന്നുള്ളതും. സെപ്റ്റംബര്‍ 19ന് യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളാണ് വേദി. ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാതെ പോകുന്നതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് യുഎഇയിലെ പിച്ചുകള്‍. ഐപിഎലില്‍ സ്ഥിരം തിളങ്ങുന്ന താരങ്ങള്‍ ഇത്തവണ നിരാശപ്പെടുത്തുമെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ തന്നെ വിലയിരുത്തികഴിഞ്ഞു. എന്നാല്‍ വിദേശതാരങ്ങളില്‍ പലരും തിളങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സംസാരം. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങലെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. അഞ്ച് താരങ്ങളുടെ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്‌സ് ഉള്‍പ്പെട്ടിട്ടില്ലെന്നുള്ളതാണ് പ്രത്യേകത.

സ്റ്റീവ് സ്മിത്ത്ടി20 ക്രിക്കറ്റിന് ചേര്‍ന്ന ശൈലിയല്ല സ്മിത്തിന്റേത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സ്മിത്ത് ടെസ്റ്റിന് അനുയോജ്യനായ താരമാണ്. എന്നാല്‍ യുഎഇയിലെ ഗ്രൗണ്ടുകളില്‍ താരത്തിന് തിളങ്ങാന്‍ കഴിയുമെന്നാണ് ചോപ്രയുടെ പക്ഷം. യുഎഇയിലെ വലിയ ഗ്രൗണ്ടുകളില്‍ പരിചയസമ്പത്ത് സ്മിത്തിന് ഗുണം ചെയ്യും. സ്മിത്ത് തിളങ്ങിയാല്‍ രാജസ്ഥാനും തിളങ്ങും. ചോപ്ര വ്യക്തമതാക്കി.
undefined
ഗ്ലെന്‍ മാക്സ്വെല്‍ഇന്ത്യയില്‍ കളിച്ചപ്പോഴെല്ലാം ബാറ്റുകൊണ്ട് മോശം പ്രകടനം പുറത്തെടുത്ത മാക്‌സ്‌വെല്‍ യുഎഇയില്‍ തിളങ്ങുമെന്നാണ് ചോപ്ര പറയുന്നത്. കിങ്സ് ഇലവന്‍ പഞ്ചാബ് താരമാണ് ഇത്തവണ മാക്സെവെല്‍. ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് മടങ്ങിവന്ന മാക്‌സ്‌വെല്‍ പഴയ ആളെല്ലന്നാണ് ചോപ്ര പറയുന്നത്. ''അദ്ദേഹത്തിന് ലഭിച്ച വലിയ വിലയോട് നീതി പുലര്‍ത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയില്‍ മികച്ച റെക്കോഡാണ് മാക്സ്വെല്ലിനുള്ളത്.'' ചോപ്ര പറഞ്ഞു.
undefined
ഓയിന്‍ മോര്‍ഗന്‍ഒരു തവണ ഐപിഎല്ലില്‍ വന്ന് പൊളിഞ്ഞ താരമാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായ മോര്‍ഗന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് മോര്‍ഗന്‍ കളിക്കുന്നത്. എന്നാല്‍ തിരിച്ചുവരവില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ചോപ്രയുടെ അഭിപ്രായം. അതിനുള്ള പരിചയസമ്പത്ത് താരം ആര്‍ജിച്ചുകഴിഞ്ഞുവെന്ന് ചോപ്ര വ്യക്തമാക്കി. ഐസിസി ടി20 റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള താരം കൂടിയാണ് മോര്‍ഗന്‍.
undefined
ഡേവിഡ് വാര്‍ണര്‍ചോപ്രയുടെ പട്ടികയിലെ മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് ഡേവിഡ് വാര്‍ണര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് വാര്‍ണര്‍. അവസാന സീസണിലും 500ന് മുകളില്‍ റണ്‍സ് നേടി. സ്പിന്നിനെതിരെ കളിക്കാനുള്ള വാര്‍ണറുടെ കഴിവ് അദ്ദേഹത്തിന് ഗുണം ചെയ്യും. ഓസീസിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ വാര്‍ണര്‍ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
undefined
ഫാഫ് ഡുപ്ലെസിസ്നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌നയ്ക്ക് പകരം നാലാം നമ്പറിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡുപ്ലെസിയ കാണുന്നത്. സ്പിന്നിനെ മികച്ച രീതിയില്‍ അദ്ദേഹം നേരിടുമെന്ന് ചോപ്ര പറയുന്നു. കൂടെ ഐപിഎല്ലിലും അന്താരാഷ്ട്ര ടീമിനും വേണ്ടി കളിച്ച പരിചയസമ്പത്തും. സിഎസ്‌കെ നിരയിലെ ധോണിയുടെ വിശ്വസ്തനാണ് ഡുപ്ലെസി.
undefined
click me!