സച്ചിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് @ 25

First Published May 24, 2020, 1:29 PM IST

മുംബൈ: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന് 25 വയസ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഭാര്യ ഡോ. അഞ്ജലി ടെന്‍ഡുല്‍ക്കറുടെയും 25-ാം വിവാഹവാര്‍ഷികമാണിന്ന്.

1990ല്‍ മുംബൈ വിമാനത്താവളത്തില്‍ വെച്ച് ആദ്യായി കണ്ടുമുട്ടിയ ഇരുവരും പിന്നീട് ജീവിതത്തിലെ ഏറ്റവും മികച്ച പങ്കാളികളായി. ഗുജറാത്ത് വ്യവസായിയ ആനന്ദ് മേത്തയുടെയും അന്നാ ബെന്നിന്റെയും മകളാണ് അഞ്ജലി.
undefined
ആദ്യ വിദേശപരമ്പര കഴിഞ്ഞ് മടങ്ങിവരികയായിരുന്ന സച്ചിനെ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍വെച്ചാണ് അഞ്ജലി ആദ്യമായി നേരില്‍ കാണുന്നത്.
undefined
അമ്മയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ അഞ്ജലി അന്ന് പരിചയപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊതുവെ നാണം കുണുങ്ങിയായിരുന്ന സച്ചിന്‍ ഒഴിഞ്ഞു മാറി.
undefined
എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലായി എന്ന് പിന്നീട് സച്ചിന്‍ തുറന്നു പറഞ്ഞു.
undefined
പിന്നീട് ഒരു പൊതു സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് ഇരുവരും ആദ്യമായി സംസാരിക്കുന്നത്.
undefined
ക്രിക്കറ്റിനെ കുറിച്ച് ഒന്നുമറിയില്ല എന്നതായിരുന്നു എന്നില്‍ സച്ചിന് ഇഷ്ടമായ ആദ്യകാര്യമെന്ന് അഞ്ജലി പിന്നീട് പറഞ്ഞിട്ടുണ്ട്.
undefined
ആദ്യം കാണുമ്പോള്‍ അഞ്ജലി മെഡിസിന് പഠിക്കുകയായിരുന്നു. സച്ചിനാകട്ടെ ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തിലും.
undefined
വിവാഹത്തിന് മുമ്പ് ഇരുവരും സുഹൃത്തുക്കളുമൊത്ത് റോജ സിനിമ കാണാന്‍ പോയകാര്യം അഞ്ജലി മുമ്പ് പറഞ്ഞിട്ടുണ്ട്. ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ വെപ്പുതാടിയൊക്കെ ഒട്ടിച്ചാണ് സച്ചിന്‍ അഞ്ജിലക്കൊപ്പം സിനിമക്ക് പോയത്.
undefined
എന്നാല്‍ ഇടേവളസമയത്ത് സച്ചിന്റെ കണ്ണട താഴെ വീണു. ഇതോടെ ആളുകള്‍ തിരിച്ചറിഞ്ഞു. ഇതോടെ സിനിമ മുഴുവന്‍ കാണാതെ തിയറ്റര്‍ വിട്ട് ഇറങ്ങേണ്ടിവന്നു ഇരുവര്‍ക്കും.
undefined
സച്ചിന്‍ ന്യൂസിലന്‍ഡ് പര്യടനത്തിലായിരിക്കുമ്പോഴാണ് അഞ്ജലി വീട്ടില്‍ സച്ചിനുമായുള്ള പ്രണയം തുറന്നുപറയുന്നത്.
undefined
മാധ്യമപ്രവര്‍ത്തകയെന്ന വ്യാജേനയാണ് താന്‍ ആദ്യമായി സച്ചിന്റെ വീട്ടില്‍ കയറിയതെന്നും അഞ്ജലി സച്ചിന്റെ ആത്മകഥയില്‍ പറയുന്നു.
undefined
ആദ്യ കാലത്ത് കത്തുകളിലൂടെയായിരുന്നു തങ്ങളുടെ പ്രണയം പങ്കിട്ടിരുന്നെതെന്ന് സച്ചിന്റെ ആത്മകഥയില്‍ അഞ്ജലി വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ്‌ഡി കോള്‍ വിളിച്ചാല്‍ പൈസ പോകുമെന്ന് കരുതിയാണ് അഞ്ജലി ഇങ്ങനെ ചെയ്തിരുന്നതെന്നും സച്ചിന്‍ കളിയായി പറഞ്ഞിട്ടുണ്ട്.
undefined
വ്യവസായ പ്രമുഖനായ അശോക് മേത്തയുടെ മകളായ സച്ചിനും അഞ്ജലിയും അഞ്ച് വര്‍ഷത്തെ പ്രണയത്തിനുശേഷം 1995 മെയ് 24നാണ് വിവാഹിതരായത്.
undefined
1997ലാണ് സച്ചിനും അഞ്ജലിക്കും പെണ്‍കുഞ്ഞ് പിറക്കുന്നത്. സാറാ ടെന്‍ഡുല്‍ക്കര്‍ എന്ന് പേരിട്ടു.1999ല്‍ രണ്ടാമത്തെ കുഞ്ഞായി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുടെ ജനനം.
undefined
പീഡിയാട്രീഷനായിരുന്ന അഞ്ജലി പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ വീട്ടമ്മയായി.
undefined
സച്ചിന്‍ ക്രീസിലെത്തിയാല്‍ പിന്നെ ഔട്ടാവുന്നതുവരെ വീട്ടില്‍ ടെലിവിഷന് മുന്നില്‍ നിന്ന് അനങ്ങില്ലെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് അഞ്ജലി പറഞ്ഞിട്ടുണ്ട്.
undefined
മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹത്തിനെത്തിയ സച്ചിനും അഞ്ജലിയും
undefined
വ്യോമസേനയില്‍ ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി സ്വീകരിച്ച ശേഷം സച്ചിന്‍, ഭാര്യ അഞ്ജലിക്കൊപ്പം
undefined
വ്യോമസേനയില്‍ ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി സ്വീകരിച്ച ശേഷം സല്യൂട് സ്വീകരിക്കുന്ന സച്ചിന്‍, ഭാര്യ അഞ്ജലി സമീപം.
undefined
വിംബിള്‍ഡണ്‍ ടെന്നീസ് മത്സരം കാണുന്ന സച്ചിനും അഞ്ജലിയും
undefined
സത്യസായി ബാബയുടെ വലിയ ഭക്തനായിരുന്നു സച്ചിന്‍. ഭാര്യ അഞ്ജലിക്കൊപ്പം സായിബാബയുടെ മൃതദേഹത്തിനടുത്ത്.
undefined
click me!