ഐപിഎല്ലില്‍ ബാറ്റ്‌സ്മാന്മാര്‍ കുറച്ച് വിയര്‍ക്കും; യുഎഇയിലെ വിക്കറ്റ് വേട്ടക്കാര്‍ ഇവരൊക്കെയാണ്

First Published Sep 12, 2020, 2:55 PM IST

ഇത്തവണ സെപ്റ്റംബര്‍ 19നാണ് യുഎഇയില്‍ ഐപിഎല്‍ ആരംഭിക്കുന്നത്. വിജയികള്‍ ആരെന്നറിയാന്‍ നവംബര്‍ 10വരെ കാത്തിരിക്കണം. രണ്ടാം തവണയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് യുഎഇ വേദിയാകുന്നത്. 2014ല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കുറച്ച് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് യുഎഇയിലേത്. പരമ്പരാഗതമായി ഐപിഎല്ലില്‍ തിളങ്ങിവരുന്ന താരങ്ങള്‍ക്ക് ഇത്തവണ തിളങ്ങാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 2014ല്‍ മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാര്‍ ആരൊക്കെയെന്ന് നോക്കാം.

മോഹിത് ശര്‍മ2014 സീസണില്‍ 23 വിക്കറ്റാണ് മോഹിത് വീഴ്ത്തിയത്. ചന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന മോഹിത്തിന് തന്നെയായിരുന്നു പര്‍പ്പിള്‍ ക്യാപ്. ഇത്തവണ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് മോഹിത്. യുഎഇയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 8 വിക്കറ്റാണ് താരം പിഴുതത്. 6.69 ആയിരുന്നു ഇക്കോണമി റേറ്റ്. 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച ബൗളിങ് പ്രകടനം.
undefined
ഭുവനേശ്വര്‍ കുമാര്‍യുഎഇയില്‍ മികച്ച റെക്കോഡാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമായ ഭുവനേശ്വര്‍ കുമാറിന്. 15 ശരാശരിയില്‍ യുഎഇയിലെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഭുവിക്കു എട്ടു വിക്കറ്റുകള്‍ ലഭിച്ചു. സീസണില്‍ ഒന്നാകെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ മൂന്നാമനായിരുന്നു ഭുവി. 14 മല്‍സരങ്ങളില്‍ നിന്നും ഭുവിക്കു 20 വിക്കറ്റുകള്‍ ലഭിച്ചിരുന്നു. ഐപിഎല്‍ ചരിത്രമെടുത്താല്‍ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ ആറാംസ്ഥാനത്തു ഭുവിയുണ്ട്. 133 വിക്കറ്റുകളാണ് പേസറുടെ സമ്പാദ്യം.
undefined
ലസിത് മലിംഗ2014ല്‍ യുഎഇയിലെ മല്‍സങ്ങളില്‍ നിന്നും മലിംഗ നേടിയത് എട്ടു വിക്കറ്റുകളാണ്. ടൂര്‍ണമെന്റിലാകെ അദ്ദേഹം കളിച്ചത് 10 മല്‍സരങ്ങളായിരുന്നു. സീസണില്‍ ആകെ നേടിയ 16 വിക്കറ്റുകല്‍ എട്ടും അദ്ദേഹം യുഎഇയിലാണ് വീഴ്ത്തിയത്. എന്നാല്‍ ഇത്തവണ അദ്ദേഹം കളിക്കുന്നില്ലെന്നുള്ളത് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാണ്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ഈ സീസണില്‍ വിട്ടുനില്‍ക്കുന്നത്.
undefined
വരുണ്‍ ആരോണ്‍2014ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഭാഗമായിരുന്ന വരുണ്‍ ആരോണ്‍ നാല് മത്സരത്തില്‍ നിന്ന് 5.66 ഇക്കോണമി റേറ്റില്‍ 8 വിക്കറ്റാണ് വീഴ്ത്തിയത്. 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് യുഎഇയിലെ മികച്ച പ്രകടനം. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയാണ് ആരോണ്‍ കളിക്കുന്നത്.
undefined
സുനില്‍ നരെയ്ന്‍യുഎഇയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 11.89 ശരാശരിയില്‍ 9 വിക്കറ്റാണ് നരെയ്ന്‍ വീഴ്ത്തിയത്. 5.35 ഇക്കോണമിയില്‍ പന്തെറിഞ്ഞ നരെയ്‌ന്റെ യുഎഇയിലെ മികച്ച ബൗളിങ് പ്രകടനം 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാരായ 2014ലെ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് സുനില്‍ നരെയ്‌നായിരുന്നു. ഇത്തവണയും കൊല്‍ക്കത്തയുടെ പ്രധാനതാരം നരെയ്ന്‍ തന്നെ.
undefined
click me!