ഇവരും ഒരിക്കല്‍ ഐപിഎല്ലില്‍ കളിച്ചിരുന്നു; ഐപിഎല്ലിന്റെ ഭാഗമായ അപ്രതീക്ഷിത താരങ്ങള്‍

First Published Sep 11, 2020, 10:49 PM IST

ദുബായ്:ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിന് ഈ മാസം 19ന് യുഎഇയില്‍ തുടക്കമാകുകയാണ്. യുവതാരങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന സന്തുലിത ടീമുമായാണ് ടീമുകള്‍ പോരാട്ടത്തിനിറങ്ങുന്നത്. എന്നാല്‍ ഐപിഎല്ലിന്റെ ചിരിത്രമെടുത്താല്‍ ഇന്നത്ത തലമുറ ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലതാരങ്ങളും ഐപിഎല്ലില്‍ കളിച്ചതായി കാണാം. അവരില്‍ ചിലരിതാ.

സുനില്‍ ജോഷി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായിരുന്ന സുനില്‍ ജോഷിയും ഒരിക്കല്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്നു. 2008ലലും 2009ലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് ജോഷി കളിച്ചത്.
undefined
മൊഹമ്മദ് അഷ്റഫുള്‍: ബംഗ്ലാദേശ് താരമായ മൊഹമ്മദ് അഷ്റഫുള്ളിനെ 2009ല്‍ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. ഒരു മത്സരത്തില്‍ മാത്രമാണ് അഷ്റഫുള്‍ കളിച്ചത്. അതില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. അതോടെ അഷ്റഫുള്ളിന്റെ ഐപിഎല്‍ കരിയറിനും അവസാനമായി.
undefined
ചേതേശ്വര്‍ പൂജാര: ഇന്ത്യയുടെ ടെസ്റ്റിലെ വന്‍മതിലായ ചേതേശ്വര്‍ പൂജാരയും ഐപിഎല്ലിന്റെ ഭാഗമായിരുന്നു. ആദ്യ മൂന്ന് സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി പൂജാര കളിച്ചു. 30 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാര 100ല്‍ താഴെ പ്രഹരശേഷിയില്‍ 390 റണ്‍സാണ് നേടിയത്.
undefined
ജസ്റ്റിന്‍ ലാംഗര്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകനായ ജസ്റ്റിന്‍ ലാംഗറും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും. ഐപിഎല്‍ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ ലാംഗര്‍ക്ക് ഒറ്റ മത്സരത്തില്‍ പോലും പാഡണിയാനായില്ല. ലാംഗര്‍ അന്തിമ ഇളവനിലെത്തിയ ഒരു മത്സരമാകട്ടെ ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയും ചെയ്തു.
undefined
ഡാമിയന്‍ മാര്‍ട്ടിന്‍: 2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ തകര്‍ത്തടിച്ച ഡാമിയന്‍ മാര്‍ട്ടിനെ ഇന്ത്യന്‍ ആരാധകര്‍ അത്രപെട്ടെന്നൊന്നും മറക്കില്ല. ഓസീസിന്റെ മധ്യനിരയിലെ വിശ്വസ്തനായിരുന്ന മാര്‍ട്ടില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് മൂന്ന് വര്‍ഷത്തിനുശേഷം 2010ല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിയ മാര്‍ട്ടിന്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. 24 പന്തില്‍ 19 റണ്‍സ് മാത്രം നേടിയ മാര്‍ട്ടിന്റെ ടി20 കരിയറും അതോടെ അവസാനിച്ചു.
undefined
ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍: വെസ്റ്റ് ഇന്‍ഡീസ് താരമായ ശിവ്നാരായണ്‍ ചന്ദര്‍പോളും ഐപിഎല്ലിന്റെ ഭാഗമായിരുന്നു. 2008ല്‍ ബാംഗ്ലൂരിനായി കളിച്ച ചന്ദര്‍പോള്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ബാറ്റ് ചെയ്തത്.
undefined
click me!