ഹര്‍ദിക് ഇത് കാണുന്നുണ്ടോ? സ്വപ്‌ന നിമിഷം പങ്കുവെച്ച് നടാഷ! കൂടെ ചങ്ക് പിടയ്‌ക്കുന്ന എഴുത്തും

First Published Sep 11, 2020, 9:55 PM IST

മുംബൈ: ഇന്ത്യയിലെ സെലിബ്രിറ്റി ദമ്പതികളില്‍ മുന്‍നിരയിലുള്ളവരാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ദിക് പാണ്ഡ്യയും നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും. ഐപിഎല്ലിനായി ഹര്‍ദിക് യുഎഇയിലേക്ക് പറന്നതോടെ മുംബൈയില്‍ കുഞ്ഞിനൊപ്പം കഴിയുകയാണ് നടാഷ. പാണ്ഡ്യ യുഎഇയിലെത്തിയിട്ട് ആഴ്‌ചകള്‍ മാത്രം ആയപ്പോഴേ താരത്തെ നടാഷ മിസ് ചെയ്‌തു എന്നാണ് ഒരു ചിത്രം വ്യക്തമാക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലാണ് പാണ്ഡ്യക്കൊപ്പം നിന്തല്‍ക്കുളത്തിലുള്ള ചിത്രം നടാഷ പങ്കുവെച്ചത്. #missinghim എന്ന ഹാഷ്‌ടാഗോടെയായിരുന്നു പോസ്റ്റ്.
undefined
ചിത്രത്തിന് കീഴെ കമന്‍റുമായി ഇരുവരുടെയും ആരാധകര്‍ രംഗത്തെത്തി. 'കപ്പിള്‍ ഗോള്‍സ്' എന്നായിരുന്നു ഒരാളുടെ കമന്‍റ്. 'അവിസ്‌മരണീയ നിമിഷങ്ങള്‍' എന്ന് മറ്റൊരാള്‍ എഴുതി.
undefined
തങ്ങളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം ഹര്‍ദികും നടാഷയും ആരാധകരെ അറിയിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു.
undefined
പുതുവല്‍സരദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്‌ചയം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത് അറിയിച്ചത് ഇന്‍സ്റ്റഗ്രാമില്‍.
undefined
കടലിൽ വച്ച് അലങ്കരിച്ച ബോട്ടിനുള്ളിൽ ഇരുവരും തമ്മിലുള്ള പ്രണയാർദ്രമായ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ഇക്കാര്യം ഹർദിക് പുറത്തുവിട്ടത്
undefined
കഴിഞ്ഞ ജൂലൈ 30ന് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു നടാഷ. അന്നും ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഹര്‍ദിക് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
undefined
നടാഷ സ്റ്റാന്‍കോവിച്ചും താനും ജീവിതത്തിലേക്ക് പുതിയൊരാളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നുവെന്നാണ് ഹാര്‍ദിക് പാണ്ഡ്യ അന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. നടാഷയും ഇക്കാര്യം പോസ്റ്റ് ചെയ്തു.
undefined
സെര്‍ബിയന്‍ സ്വദേശിയായനടാഷ സ്റ്റാന്‍കോവിച്ച് മോഡലും നടിയുമാണ്. ബോളിവുഡ് സിനിമകളില്‍ നൃത്ത രംഗങ്ങളില്‍ കൈയടി നേടിയ നടാഷ, ബിഗ് ബോസിലൂടെയാണ് പ്രശസ്തയായത്.
undefined
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാനപ്പെട്ട ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ ഐപിഎല്‍ 13-ാം സീസണില്‍ കളിക്കാനൊരുങ്ങുകയാണ്. യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങും.
undefined
സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. യുഎഇയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍. നിലവിലെ ജേതാക്കളാണ് ഹര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സ്.
undefined
click me!