യുഎഇയില്‍ കളി മാറും, ഐപിഎല്‍ ചരിത്രം അങ്ങനെയാണ്; 2014ല്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍

First Published Sep 11, 2020, 3:59 PM IST

രണ്ടാം തവണയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് യുഎഇ വേദിയാകുന്നത്. 2014ല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കുറച്ച് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയിരുന്നു. ഇത്തവണ സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. വിജയികള്‍ ആരെന്നറിയാന്‍ നവംബര്‍ 10വരെ കാത്തിരിക്കണം. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് യുഎഇയിലേത്. പരമ്പരാഗതമായി ഐപിഎല്ലില്‍ തിളങ്ങിവരുന്ന താരങ്ങള്‍ക്ക് ഇത്തവണ തിളങ്ങാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്താല്‍. എന്നാല്‍ 2014ല്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. 

ഗ്ലെന്‍ മാക്‌സ്‌വെല്‍ഇന്ത്യയില്‍ നടന്ന ഐപിഎല്ലുകളിലെല്ലാം അ്ത്ര മികച്ച റെക്കോഡൊന്നും അവകാശപ്പെടാനില്ലാത്ത താരമാണ് മാക്‌സ്‌വെല്‍. എന്നാല്‍ 2014ല്‍ യുഎഇയില്‍ കളിച്ചപ്പോള്‍ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. കിംഗ്‌സ ഇലവന്‍ പഞ്ചാബിന് വേണ്ടിയാണ് മാക്സ്വെല്‍ അന്ന് കളിച്ചത്. അഞ്ച് മത്സരങ്ങളില്‍ 60 ശരാശരിയില്‍ 300 റണ്‍സാണ് മാക്സ്‌വെല്‍ നേടിയത്. അതും 201.34 സ്ട്രൈക്കറേറ്റില്‍. 95 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഇത്തവണയും കിംഗ്‌സ് ഇലവന്റെ താരമാണ് മാക്‌സ്‌വെല്‍.
undefined
അജിന്‍ക്യ രഹാനെ2014ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് രഹാനെ കളിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 36.4 ശരാശരിയില്‍ നേടിയത് 182 റണ്‍സാണ്. 120.53 ആയിരുന്നു സ്ട്രൈക്കറേറ്റ്. 72 റണ്‍സാണ് രഹാനെയുടെ യുഎഇയിലെ ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് രഹാനെ. സ്പിന്നിനെതിരെ നന്നായി കളിക്കുന്ന രഹാനെ ഇത്തവണയും കഴിവ് തെളിയിക്കുമെന്നാണ് ഡല്‍ഹിയുടെ പ്രതീക്ഷ.
undefined
സുനില്‍ നരെയ്ന്‍യുഎഇയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 11.89 ശരാശരിയില്‍ 9 വിക്കറ്റാണ് നരെയ്ന്‍ വീഴ്ത്തിയത്. 5.35 ഇക്കോണമിയില്‍ പന്തെറിഞ്ഞ നരെയ്ന്റെ യുഎഇയിലെ മികച്ച ബൗളിങ് പ്രകടനം 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായ 2014ലെ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് സുനില്‍ നരെയ്നായിരുന്നു. ഇത്തവണയും കൊല്‍ക്കത്തയുടെ പ്രധാനതാരം നരെയ്ന്‍ തന്നെ.
undefined
മോഹിത് ശര്‍മ2014 സീസണില്‍ 23 വിക്കറ്റാണ് മോഹിത് വീഴ്ത്തിയത്. ചന്നൈ സൂപ്പര്‍ കിങ്സ് താരമായിരുന്ന മോഹിത്തിന് തന്നെയായിരുന്നു പര്‍പ്പിള്‍ ക്യാപ്. ഇത്തവണ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് മോഹിത്. യുഎഇയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 8 വിക്കറ്റാണ് താരം പിഴുതത്. 6.69 ആയിരുന്നു ഇക്കോണമി റേറ്റ്. 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച ബൗളിങ് പ്രകടനം.
undefined
വരുണ്‍ ആരോണ്‍2014ല്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഭാഗമായിരുന്ന വരുണ്‍ ആരോണ്‍ നാല് മത്സരത്തില്‍ നിന്ന് 5.66 ഇക്കോണമി റേറ്റില്‍ 8 വിക്കറ്റാണ് വീഴ്ത്തിയത്. 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് യുഎഇയിലെ മികച്ച പ്രകടനം. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയാണ് ആരോണ്‍ കളിക്കുന്നത്.
undefined
click me!