രാഹുല്‍ പുറത്തേക്ക്, രോഹിത് തിരിച്ചെത്തും; മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍ അറിയാം

Published : Mar 16, 2021, 10:43 AM ISTUpdated : Mar 16, 2021, 10:44 AM IST

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടി20 ഇന്ന് അഹമ്മദാബാദില്‍ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചുക്കഴിഞ്ഞു. ഇന്ന് മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ ടീമില്‍ ഏറെ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. മോശം ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുലിന് പകരം രോഹിത് ശര്‍മ ടീമിലെത്തിയേക്കുമെന്നുള്ളതാണ് സാധ്യതയുള്ള മാറ്റം. വിരാട് കോലി ഫോമിലെത്തിയതും ഓപ്പണര്‍ ഇഷാന്‍ കിഷന്റെ  അരങ്ങേറ്റ അര്‍ധ സെഞ്ചുറിയും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. വൈകിട്ട് ഏഴിനാണ് മത്സരം. 

PREV
111
രാഹുല്‍ പുറത്തേക്ക്, രോഹിത് തിരിച്ചെത്തും; മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍ അറിയാം

ഇഷാന്‍ കിഷന്‍

അരങ്ങേറ്റത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച്് പുരസ്‌കാരം നേടിയ ഇഷാന്‍ കിഷന്‍ ഇന്നും ഓപ്പണ്‍ ചെയ്യും. ഇതോടെ ധവാന്‍ ഇന്നും പുറത്തിരിക്കേണ്ടിവരും. രണ്ടാം ടി20യില്‍ 32 പന്തില്‍ 56 റണ്‍സാണ് കിഷന്‍ നേടിയത്. ഓപ്പണിംഗ് വിക്കറ്റിലെ വെടിക്കെട്ട് തുടക്കത്തിനും ഇന്നിങ്‌സ് സഹായിച്ചു. 

211

രോഹിത് ശര്‍മ

ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ വിശ്രമത്തിലായിരുന്ന രോഹിത് ഇന്ന് തിരിച്ചെത്തും. കെ എല്‍ രാഹുലിന്റെ മോശം ഫോമാണ് രോഹിത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത രാഹുല്‍ രണ്ടാം ടി20യില്‍ പൂജ്യത്തിന് പുറത്തായി.

311

വിരാട് കോലി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മൂന്നാം സ്ഥാനത്ത് തുടരും. മൂന്നാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു കോലിയുടേത്. 49 പന്തില്‍ 73 റണ്‍സാണ് കോലി നേടിയത്. ഇതോടെ ഫോമിലേക്ക് തിരിച്ചെത്താനും കോലിക്ക് സാധിച്ചു. ടി20യില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കാനും കോലിക്ക് സാധിച്ചിരുന്നു.

411

ശ്രേയസ് അയ്യര്‍

ആദ്യ ടി20യില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ശ്രേയസ് അയ്യര്‍. നാലാം സ്ഥാനത്ത് അയ്യര്‍ ഇപ്പോള്‍തന്നെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ 67 റണ്‍സ് നേടിയ നേടിയ അയ്യര്‍ എട്ട് റണ്‍സുമായി പുറത്താവാതെ നിന്നു. 

511

സൂര്യകുമാര്‍ യാദവ്

കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും താരം ഇന്നും ജേഴ്‌സിയിലുണ്ടാവും. ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് താരത്തിന് വന്നുച്ചേര്‍ന്നിരിക്കുന്നത്.

611

റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)

ഈ പരമ്പരയോടെ ടി20 ടീമിേലക്ക് തിരിച്ചെത്തിയ റിഷഭ് പന്ത് വിക്കറ്റിന് പിന്നിലുണ്ടാവുമെന്നതില്‍ സംശയമൊന്നുമില്ല. ആദ്യ ടി20യില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു താരത്തിന്റേത്. 23 പന്തില്‍ 21 റണ്‍സാണ് നേടിയത്. രണ്ടാം ടി20യില്‍ 13 പന്തില്‍ 26 റണ്‍സാണ് നേടി. ഇന്ത്യയുടെ വിജയത്തില്‍ സ്വാധീനിച്ച ഇന്നിങ്‌സായിരുന്നു പന്തിന്റേത്. 

711

ഹാര്‍ദിക് പാണ്ഡ്യ

ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ആദ്യ മത്സരത്തില്‍ 19 റണ്‍സാണ് നേടിയത്. എന്നാല്‍ അതില്‍ കൂടുതല്‍ ഇന്ത്യക്ക് ആശ്വാസം നല്‍കുന്നത് പാണ്ഡ്യ പന്തെറിയാന്‍ തുടങ്ങിയെന്നുള്ളതാണ്. ആദ്യ മത്സരത്തില്‍ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ പാണ്ഡ്യ 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്.കഴിഞ്ഞ മത്സരത്തില്‍ നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ പാണ്ഡ്യക്ക് സാധിച്ചു. 

811

വാഷിംഗ്ടണ്‍ സുന്ദര്‍

21കാരന്റെ ഓള്‍റൗണ്ട് മികവാണ് ടീമില്‍ പിടിച്ചുനിര്‍ത്തുന്നത്. ആദ്യ മത്സരത്തില്‍ പുറത്താവാതെ മൂന്ന് റണ്‍സാണ് താരം നേടിയത്. പന്തെടുത്തപ്പോള്‍ ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ടാം ടി20യില്‍ നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയ സുന്ദര്‍ രണ്ട് വിക്കറ്റും നേടിയിരുന്നു.

911

ഷാര്‍ദുള്‍ താക്കൂര്‍

ദീപക് ചാഹറിന് പകരമാണ് താക്കൂര്‍ കളിക്കുന്നത്. ആദ്യ മത്സരത്തില്‍ മോശം പ്രകടനം ആയിരുന്നു താക്കൂറിന്റേത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തി. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയ താക്കൂര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 

1011

ഭുവനേശ്വര്‍ കുമാര്‍

ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ഭുവനേശ്വര്‍ കുമാറിന് ആദ്യ ടി20യില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. രണ്ട് ഓവര്‍ മാത്രം എറിഞ്ഞ താരം 15 റണ്‍സ് വിട്ടുകൊടുത്തു. എന്നാല്‍ രണ്ടാം ടി20യില്‍ ഫോമിലേക്ക് തിരിച്ചെത്തി. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. 

1111

യൂസ്വേന്ദ്ര ചാഹല്‍

അത്രത്തോളം മികച്ച ഫോമിലല്ല. ആദ്യ ടി20യില്‍ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബൗളര്‍ ചാഹലായിരുന്നു. നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി. രണ്ടാം മത്സരത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത് ചാഹല്‍ തന്നെ. 34 റണ്‍സാണ് ചാഹല്‍ വിട്ടുകൊടുത്തത്.

click me!

Recommended Stories