ദക്ഷിണാഫ്രിക്കയോട് സൂപ്പര്‍ എട്ട് മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ തലവദേന അഭിഷേകാണ്. കളിച്ച മൂന്ന് മത്സരത്തിലും അഭിഷേകിന് റണ്ണെടുക്കാനായില്ല. മറ്റൊരു ഓപ്പണറായ സഞ്ജുവിന് മികച്ച റെക്കോഡാണ് ദക്ഷിണാഫ്രിക്കയോട്. കണക്കുകള്‍ മാറ്റി ചിന്തിപ്പിച്ചേക്കാം…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20 ഇന്നിംഗ്‌സുകളാണ് സഞ്ജു കളിച്ചത്. അടിച്ചെടുത്തത് 253 റണ്‍സ്.
210
മികച്ച റെക്കോര്‍ഡ്
സഞ്ജു എതിരെ കളിച്ച ടീമുകളില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ളത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്.
310
ഉയര്‍ന്ന ശരാശരി
അഞ്ച് ഇന്നിംഗ്‌സില്‍ 63.25 ശരാശരിയിലാണ് സഞ്ജുവിന്റെ നേട്ടം. 190.22 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.
410
രണ്ട് സെഞ്ചുറി
ടി20 കരിയറിലൊന്നാകെ മൂന്ന് സെഞ്ചുറികളാണ് സഞ്ജു നേടിയത്. അതില്‍ രണ്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. പുറത്താവാതെ നേടിയ 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
510
21 സിക്‌സുകള്‍
അവര്‍ക്കെതിരെ അഞ്ച് ടി20 മത്സരങ്ങളില്‍ നിന്ന് 21 സിക്‌സും 17 ഫോറുകളും സഞ്ജു അടിച്ചെടുത്തു. ഒരു തവണ പുറത്താകാതെ നിന്നു.
610
ഏകദിനത്തിലും തിളങ്ങി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിലും സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് (5 ഇന്നിംഗ്‌സുകള്‍) അടിച്ചെടുത്തത് 238 റണ്‍സ്.
710
ഒരു സെഞ്ചുറി
അവസാനം കളിച്ച ഏകദിനത്തില്‍ സഞ്ജു സെഞ്ചുറിയും നേടി. ഏകദിനത്തിലെ തന്റെ ഏകെ സെഞ്ചുറിയും ഇത് തന്നെ.
810
പാളിള്‍ നേടിയത് 108
അന്ന് 114 പന്തുകള്‍ നേരിട്ട സഞ്ജു നേടിയത് 108 റണ്‍സാണ്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്താണ് സഞ്ജു സെഞ്ചുറി നേടിയത്. പിന്നീട് അദ്ദേഹം ഏകദിനം കളിച്ചിട്ടില്ലെന്നുള്ളത് മറ്റൊരു സത്യം.
910
ലക്‌നൗവില്‍ പുറത്താവാതെ 86
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യം കളിച്ച ഏകദിനത്തില്‍ പുറത്താകാതെ 86 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ലക്‌നൗവിലായിരുന്നു ഇത്. എന്നാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. അന്ന് ആറാമനായിട്ടാണ് സഞ്ജു കളിച്ചത്.
1010
മൂന്ന് തവണ പുറത്തായില്ല
ഏകദിനത്തില്‍ മൂന്ന് തവണ സഞ്ജു പുറത്താവാതെ നിന്നു. കരിയറിലാകെ 16 ഏകദിനം കളിച്ച സഞ്ജു 56.66 ശരാശരിയില്‍ 510 റണ്‍സ് നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!