ആയുഷ് മാത്രെക്ക് പ്രായം വെറും 18 വയസാണ്. മുംബൈക്കായി ആന്ധ്രയ്ക്കും വിദര്‍ഭയ്ക്കുമെതിരെ സെഞ്ച്വറികള്‍. അഞ്ച് കളികളില്‍ നിന്ന് 256 റണ്‍സാണ് നേടിയത്. 20 സിക്‌സര്‍, സ്‌ട്രൈക്ക് റേറ്റ് 175.34. നേടിയ രണ്ട് ശതകങ്ങള്‍ക്കൊടുവിലും പുറത്താകാതെയാണ് ക്രീസ് വിട്ടത്.