ഇന്ത്യയിലെ 2025-ലെ ടോപ് 10 ട്രെന്‍ഡിംഗ് സെര്‍ച്ചുകളുടെ പട്ടികയിൽ ഐപിഎല്‍ ഒന്നാമതെത്തി. 18 വര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം ആര്‍സിബി ആദ്യമായി ചാമ്പ്യൻമാരായ സീസണ്‍ കൂടിയായിരുന്നു ഇത്തവണ.
212
വ്യക്തികളില്‍ വൈഭവ്
വ്യക്തികളുടെ കാര്യമെടുത്താല്‍ ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍പേർ ഗൂഗിളില്‍ തിരഞ്ഞത് ഐപിഎല്ലില്‍ അരങ്ങേറിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയെ കുറിച്ച് അറിയാനായിരുന്നു.
312
കൗമാര വിസ്മയം
രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ അരങ്ങേറിയ വൈഭവ് ഐപിഎല്ലില്‍ ഇന്ത്യക്കാരന്‍റെ അതിവേഗ സെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
ക്രിക്കറ്റ് താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയത് പഞ്ചാബ് കിംഗ്സിന്‍റെ യുവതാരം പ്രിയാന്‍ഷ് ആര്യയാണ്.
512
മൂന്നാമത് അഭിഷേക്
സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മയാണ് ഇന്ത്യയിലെ ഗൂഗിള്‍ സേര്‍ച്ചില്‍ മൂന്നാമതെത്തിയ കായിക താരം.
612
നാലാം സ്ഥാനത്ത് ചെന്നൈ താരം
ചെന്നൈയുടെ യുവതാരം ഷെയ്ഖ് റഷീദ് ഗൂഗിൾ സേര്‍ച്ചില്‍ നാലാം സ്ഥാനത്തെത്തിയത് ആരാധകരെ അമ്പരപ്പിച്ചു
712
വനിതകളില്‍ സ്മൃതിയെയും മറികടന്ന് ജെമീമ
വനിതാ താരങ്ങളില്‍ സ്മൃതി മന്ദാനയെയും മറികടന്ന് ജെമീമ റോഡ്രിഗസാണ് ഗൂഗിള്‍ സേര്‍ച്ചില്‍ മുന്നിലെത്തിയത്. ഇന്ത്യൻ കായിത താരങ്ങളില്‍ അഞ്ചാമതാണ് ജെമീമ.
812
ആറാമത് ആയുഷ് മാത്രെ
ചെന്നൈ സൂപ്പര്‍ കിംഗ്സ് യുവ ഓപ്പണറും ഇന്ത്യൻ അണ്ടര്‍ 19 ടീം നായകനുമായ ആയുഷ് മാത്രെ ആണ് ആറാം സ്ഥാനത്ത്.
912
സ്മൃതി ഏഴാമത്
ഗൂഗിള്‍ സേര്‍ച്ചില്‍ ഇന്ത്യൻ വനിതാ താരം സ്മൃതി മന്ദാന ഏഴാമതാണ്. വനിതാ ലോകകപ്പിലെ മിന്നും പ്രകടനം കൊണ്ടും വിവാഹം കൊണ്ടും സ്മൃതി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
1012
എട്ടാമത് മലയാളി താരം
ഗൂഗിള്‍ സേര്‍ച്ചില്‍ എട്ടാമതെത്തിയത് മലയാളി താരം കരുണ്‍ നായരാണ്. എട്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയ കരുണിനെ ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ഒഴിവാക്കിയരുന്നു.
1112
ഊര്‍വില്‍ പട്ടേല്‍ ഒമ്പതാം സ്ഥാനത്ത്
ഐപിഎല്ലില്‍ ചെന്നൈക്കായി അരങ്ങേറിയ ഊര്‍വില്‍ പട്ടേലാണ് ഗൂഗിള്‍ സേര്‍ച്ചില്‍ ഒമ്പതാം സ്ഥാനത്ത് എത്തിയത്.
1212
ടോപ് 10ല്‍ വീണ്ടുമൊരു മലയാളി
ഗൂഗിള്‍ സേര്‍ച്ചില്‍ ടോപ് 10ല്‍ ഞെട്ടിച്ച രണ്ടാമത്തെ മലയാളി താരം വിഘ്നേഷ് പുത്തൂരാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനായി അരങ്ങേറി അരങ്ങേറ്റ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റെടുത്ത് വിഘ്നേഷ് തിളങ്ങിയിരുന്നു.