ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം ഇന്ന്, വീണ്ടും ഓപ്പണറാവാൻ സഞ്ജു, കൂടെ ജയ്സ്വാളും

Published : Dec 03, 2025, 11:00 AM IST

ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ ഫിറ്റ്നെസ് റിപ്പോര്‍ട്ട് കിട്ടാനായാണ് സെലക്ടര്‍മാര്‍ ടീം പ്രഖ്യാപനം വൈകിച്ചതെന്നാണ് സൂചന.

PREV
18
ഇന്ത്യൻ ടീം ഇന്ന്

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കും.

28
സെലക്ഷൻ കമ്മിറ്റി യോഗം റായ്പൂരില്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിന് വേദിയാകുന്ന റായ്പൂരില്‍ വെച്ചായിരിക്കും സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുക.

38
ഗില്ലിന്‍റെ കാര്യം സംശയത്തില്‍

ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ കൂടി കളിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്.

48
സഞ്ജു വീണ്ടും ഓപ്പണര്‍

ശുഭ്മാന്‍ ഗില്ലിന് ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ കളിക്കാനായില്ലെങ്കില്‍ മലയാളി താരം സ‍ഞ്ജു സാംസണെ വീണ്ടും ഓപ്പണറായി ടി20 ടീമില്‍ ഓപ്പണറായി പരിഗണിച്ചേക്കും.

58
ജയ്സ്വാളും പരിഗണനയില്‍

സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാളിനെയും അഭിഷേക് ശര്‍മയുടെ ഓപ്പണിംഗ് പങ്കാളിയായി പരിഗണിച്ചേക്കും.

68
ഹാര്‍ദ്ദിക് തിരിച്ചെത്തും

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 ടീമില്‍ തിരിച്ചെത്തും. മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് ഹാര്‍ദ്ദിക് ഫിറ്റ്നെസ് തെളിയിച്ചിരുന്നു.

78
സര്‍പ്രൈസ് ചോയ്സാവുമോ പരാഗ്

മധ്യനിരയിലേക്ക് റിയാന്‍ പരാഗിനെയും പരിഗണിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മുഷ്താഖ് അലിയില്‍ പരാഗിന്‍റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

88
ടി20 പരമ്പരയില്‍ 5 മത്സരങ്ങള്‍

ഡിസംബര്‍ 9ന് കട്ടക്കിലാണ് ടി20 പരമ്പരക്ക് തുടക്കമാകുന്നത്. ഡിസംബര്‍ 11ന് ചണ്ഡീഗഡ്, 14ന് ധരംശാല, 17ന് ലക്നൗ, 19ന് അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ബാക്കി മത്സരങ്ങള്‍.

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories